Movie News

ലേഡി സൂപ്പർ സ്റ്റാർ @ 40 : പിറന്നാൾ ദിനത്തിൽ റാക്കായി ടീസർ പുറത്ത്

യുദ്ധത്തിനൊരുങ്ങി നയൻതാര; പിറന്നാൾ ദിനത്തിൽ റാക്കായി ടീസർ

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് 40-ാം പിറന്നാൾ. താരത്തിന് പിറന്നാൾ ദിന സമ്മാനമായി പുതിയ സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നടിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. ‘റാക്കായി’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. സെന്തിൽ നല്ലസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

പിറന്നാൾ ദിനത്തിൽ നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിയായ ‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയിൽ’ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. നയൻതാരയുടെ കരിയറും പ്രണയവും വിവാഹവുമെല്ലാം പറയുന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയാണിത്.

ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നടൻ ധനുഷിനെതിരെ നയൻതാര രൂക്ഷവിമർശനം നടത്തിയിരുന്നു. ഇതിനുപിന്നാലെ നടിക്ക് വ്യാപകമായ രീതിയിൽ സൈബർ ആക്രമണവും നേരിടേണ്ടി വന്നിരുന്നു. ഇതിനുപിന്നാലെ സിനിമാ ലോകത്തുനിന്നടക്കം നിരവധി പേർ നടിയെ പിന്തുണച്ച് രംഗത്തെത്തി.