Celebrities

‘വിക്കി മോൻ അത്രയ്ക്ക് ജീവനാണ്; ഞാൻ ഒത്തിരി പ്രാർത്ഥിച്ചിട്ടുണ്ട്’: നയൻതാരയുടെ അമ്മ | nayanthara

നയന്‍താരയുടെ ജീവിതകഥ പറയുന്ന നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന ഡോക്യുമെന്ററിയിലാണ് ഓമന കുര്യൻ മരുമകനെ കുറിച്ച് മനസ് തുറന്നത്

ഇന്ന് ലേഡി സൂപ്പർ സ്റ്റാർ നാൽപ്പതാം പിറന്നാൾ ആഘോഷിക്കുമ്പോൾ താരത്തിന്റെ അമ്മ ഓമന കുര്യൻ മകളെ കുറിച്ചും മകളുടെ പങ്കാളിയായ സംവിധായകൻ വിഘ്നേഷ് ശിവനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മകളുടെ ഭർത്താവായല്ല സ്വന്തം മകന്റെ സ്ഥാനമാണ് വിഘ്നേഷിന് നയൻതാരയുടെ അമ്മയുടെ മനസിലെന്ന് അവരുടെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്.

നയന്‍താരയുടെ ജീവിതകഥ പറയുന്ന നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന ഡോക്യുമെന്ററിയിലാണ് ഓമന കുര്യൻ മരുമകനെ കുറിച്ച് മനസ് തുറന്നത്. ഇന്ന് പുലർച്ചെ മുതലാണ് നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങിയത്. വിഘ്നേഷിനെ കുറിച്ച് നയൻതാരയുടെ അമ്മ പറഞ്ഞത് ഇങ്ങനെയാണ്… ഞാൻ ഒത്തിരി പ്രാർത്ഥിച്ചിട്ടുണ്ട്.

എന്റെ മോളെ പൊന്നുപോലെ നോക്കുന്ന നല്ലൊരു പയ്യനെ എനിക്ക് തരണേ ദൈവമേയെന്ന്. സത്യത്തിൽ ദൈവം ആ പ്രാർത്ഥന കേട്ടു… നൂറ് ശതമാനവും. ഞാൻ അവനെ പ്രസവിച്ചില്ലെന്നേയുള്ളു. എനിക്ക് വിക്കി മോൻ അത്രയ്ക്ക് ജീവനാണ് എന്നാണ് ഓമന കുര്യൻ പറഞ്ഞത്. വി​ഘ്നേഷിന് തിരിച്ചും ഇതേ സ്നേഹമാണ്. അമ്മ എന്നാണ് നയൻതാരയുടെ അമ്മയുടെ പേര് ഞാൻ സേവ് ചെയ്തിരിക്കുന്നത്.

പിന്നെ അമ്മ എപ്പോഴും ചക്കരയുമ്മ എന്ന് പറയും. മോനെ… ചക്കരയുമ്മ എന്നൊക്കെ പറയും. അതുകൊണ്ട് തന്നെ അമ്മ… ചക്കരയുമ്മ എന്നാണ് സേവ് ചെയ്തിരിക്കുന്നത്. മനുഷ്യർ വളരെ ശുദ്ധരാണെങ്കിൽ അത് നമുക്ക് വളരെ ഇൻസ്പെയറിങ്ങായിരിക്കും. നയൻതാരയുടെ അമ്മ അങ്ങനെയൊരാളാണ്. എനിക്ക് അറിയാവുന്ന മനുഷ്യരിൽ ഏറ്റവും ശുദ്ധയാണ് ഓമനയമ്മ.

നെ​ഗറ്റീവ് തോട്ട്സോ, കള്ളമോ, കാപട്യമോ അമ്മയ്ക്കില്ലെന്നാണ് നയൻതാരയുടെ അമ്മയെ കുറിച്ച് വിഘ്നേഷ് പറഞ്ഞത്. വിഘ്നേഷിന്റെ സ്നേഹത്തെ കുറിച്ച് നയൻതാരയും പിന്നീട് സംസാരിച്ചു… എന്റെ അമ്മ എന്നെ സ്നേഹിക്കുന്നത് പോലെയും സംരക്ഷിക്കുന്നത് പോലെയും മറ്റാർക്കും എന്നെ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയില്ലെന്ന് ഞാൻ മുമ്പ് പറയുമായിരുന്നു.

പക്ഷെ ഇപ്പോൾ എനിക്ക് ഭയങ്കര കോൺഫിഡന്റായി പറയാൻ പറ്റും വിക്കി എന്നെ ടേക്ക് കെയർ ചെയ്യുകയും സ്നേഹിക്കുകയും ചെയ്യുന്നത് മറ്റാർക്കും ചെയ്യാൻ പറ്റുന്നതിനും വളരെ അധികമായാണെന്ന്. എന്റെ അമ്മ പോലും അത് പറയാറുണ്ടെന്നാണ് നയൻതാര പറഞ്ഞത്. നയൻതാരയുടെ മാതാപിതാക്കൾ ഇപ്പോഴും കൊച്ചിയിൽ തന്നെയാണ് താമസം.

ഇടയ്ക്കിടെ ക്രിസ്മസ് അടക്കമുള്ള ആഘോഷങ്ങൾ വരുമ്പോൾ നയൻതാരയും വിക്കിയും മക്കളേയും കൂട്ടി കൊച്ചിയിലേക്ക് വന്ന് കുറച്ച് ദിവസം മാതാപിതാക്കൾക്കൊപ്പം ചിലവഴിക്കും. പേരക്കുട്ടികളായ ഉയിരിനും ഉലകത്തിനുമൊപ്പം കളിച്ച് ചിരിച്ച് സന്തോഷത്തോടെ ഇരിക്കുന്ന ഓമന കുര്യന്റെ ചിത്രങ്ങൾ മുമ്പ് വിഘ്നേഷ് ശിവൻ തന്നെ സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്. ഓമന കുര്യന് നയൻതാരയെ കൂടാതെ ഒരു മകൻ കൂടിയുണ്ട്.

എന്നാൽ സഹോദരന്റെ കുടുംബത്തിന്റെ ചിത്രങ്ങളൊന്നും നയൻതാരയോ വിഘ്നേഷ് ശിവനോ എവിടെയും പരസ്യപ്പെടുത്തിയിട്ടില്ല. നയൻതാരയുമായി പ്രണയത്തിലായശേഷം ഏറ്റവും കൂടുതൽ പരിഹാസങ്ങൾ കേൾ‌ക്കേണ്ടി വന്നൊരാളാണ് വിഘ്നേഷ് ശിവൻ. എന്നാൽ ഇപ്പോൾ മനോഹരമായി കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകുന്ന വിഘ്നേഷിനെ കുറ്റപ്പെടുത്തിയവരും പരിഹസിച്ചവരും തന്നെ പ്രശംസിക്കുന്നു.

content highlight: nayantharas-mother-omana-kurian