സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ‘ഹെര്‍’ന്റെ ട്രെയിലര്‍ ശ്രദ്ധനേടുന്നു. ഉര്‍വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്, ലിജോമോൾ ജോസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ട്രെയിലറില്‍ ഉര്‍വശിയുടെ അഭിനയ പാടവം പ്രകടമാണ്. ഉര്‍വശിക്കൊപ്പം മലയാളത്തിലെ യുവതാരങ്ങള്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാജേഷ് മാധവന്, ഗുരു സോമസുന്ദരം, പ്രതാപ് പോത്തന് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. പ്രതാപ് പോത്തന് അവസാനമായി വേഷമിട്ട ചിത്രം കൂടിയാണ് ഹെര്‍. മനോരമ മാക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.
ലിജിന്‍ ജോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകൾക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെര്‍. അഞ്ച് സ്ത്രീകളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. നവംബര്‍ 29നാണ് ചിത്രം റിലീസ് ചെയ്യുക.