തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് ഇന്ന് നാല്‍പ്പതാം പിറന്നാള്‍. നടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും. അതേസമയം നയന്‍താരയുടെ സ്വകാര്യ ജീവിതവും പങ്കുവയ്ക്കുന്ന ഡോക്യുമെന്ററി ‘ബിയോണ്ട് ദി ഫെയറി ടെയില്‍’ നെറ്റ് ഫ്‌ളിക്‌സ് റിലീസ് ചെയ്തു.
‘നിങ്ങളോടുള്ള എന്റെ ബഹുമാനം, എനിക്ക് നിങ്ങളോടുളള സ്‌നേഹത്തേക്കാള്‍ ദശലക്ഷം മടങ്ങ് കൂടുതലാണ്, നീ എന്റെ തങ്കമാണ്’എന്നാണ് വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഐ ലവ് യൂ എന്ന് നയന്‍സ് മറുപടിയായി നല്‍കുകയും ചെയ്തു. സിനിമാപ്രവര്‍ത്തകരടക്കം നിരവധി ആരാധകരാണ് നയന്‍താരയ്ക്ക് സോഷ്യല്‍മീഡിയയിലൂടെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.