സംവിധായകൻ ഫാസിലിന്റെ മകനായി സിനിമാ രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ഫഹദ് ഫാസിൽ. ആദ്യം അഭിനയിച്ച കയ്യെത്തും ദുരത്ത് സിനിമ പരാജയമായിരുന്നെങ്കിലും വർഷങ്ങൾക്ക് ശേഷം ഫഹദ് അഭിനയത്തിന്റെ എല്ലാ പാഠങ്ങളും പഠിച്ച് മികച്ച നടനായാണ് തിരിച്ചുവരവ് നടത്തിയത്. കയ്യെത്തും ദുരത്തും ദൂരത്ത് കഴിഞ്ഞ് ഫഹദ് സിനിമയിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുമ്പോൾ തന്നെ വന്നുകണ്ട അനുഭവം പറയുകയാണ് ലാൽ ജോസ്. അസിസ്റ്റന്റ് ഡയറക്ടർ ആകണം എന്ന ആഗ്രഹവുമായാണ് ഫഹദ് അന്ന് തന്നെ നേരിൽ വന്നു കണ്ടത്. എന്നാൽ നീ വെയിലത്തു നിന്ന് കഷ്ടപ്പെടേണ്ട ആവശ്യമില്ല, നിന്നെ നായകനാക്കി സിനിമ എടുക്കുമെന്ന് ഞാൻ അവനോട് പറഞ്ഞു. ഞാൻ കളിയാക്കുകയാണെന്നാണ് അപ്പോൾ ഫഹദ് വിചാരിച്ചതെന്ന് ലാൽ ജോസ് പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ ‘മദർ ഇന്ത്യ’ എന്ന പേരിൽ ഫഹദിനെ നായകനാക്കി ഒരു സിനിമ ചിത്രീകരിക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നാണ് ലാൽജോസ് വ്യക്തമാക്കുന്നത്. ഈ കഥയുമായി സിനിമ നിർമ്മിക്കാൻ പലരെയും സമീപിച്ചെങ്കിലും ഫഹദാണ് നായകൻ എന്നറിഞ്ഞപ്പോൾ എല്ലാവരും പിന്മാറുകയായിരുന്നു എന്നാണ് ലാൽ ജോസ് ഒരു അഭിമുഖത്തിൽ പറയുന്നത്. കയ്യെത്തും ദൂരത്ത് സിനിമയിലൂടെ വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും മലയാളം, തമിഴ് സിനിമകളിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച നിരവധി ആരാധകർ ഉള്ള ഒരു നടനാണ് ഇന്ന് ഫഹദ് ഫാസിൽ.