കോൺഗ്രസ് സംഘപരിവാറിന്റെ നാവായി മാറുന്നുവെന്ന് രൂക്ഷമായി വിമർശിച്ച് എ.എ.റഹീം എംപി. ബാബറി മസ്ജിദ് തകർത്തത് ആധുനിക ഇന്ത്യയിലാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കെ.കരുണാകരന്റെ സ്മൃതികുടീരം ഇതുവരെ സന്ദർശിക്കാനോ കല്യാണിക്കുട്ടിയമ്മയെ അധിക്ഷേപിച്ചതിൽ ഖേദം പ്രകടിപ്പിക്കാനോ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ തയ്യാറായിട്ടില്ലെന്നും റഹീം വിമർശിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശനത്തിനെതിരേ രംഗത്തെത്തിയ കെ.എം. ഷാജിക്കും രൂക്ഷവിമർശനം. നാക്ക് വായിലിട്ട് മര്യാദയ്ക്ക് ജീവിക്കുന്നതാണ് ഷാജിക്ക് നല്ലതെന്ന് എ.എ.റഹീം പറഞ്ഞു.