വിഖ്യാത സംവിധായകൻ സത്യജിത് റേ ചിത്രം പഥേർ പാഞ്ചാലിയിലൂടെ ശ്രദ്ധേയയായ ബംഗാളി നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു. 83 വയസായിരുന്നു. അര്‍ബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 1955-ൽ സത്യജിത് റേ സംവിധാനം ചെയ്ത പഥേർ പാഞ്ചാലി എന്ന ചിത്രത്തിലെ ദുർഗ എന്ന കഥാപാത്രത്തിലൂടെയാണ് ഉമ ദാസ് ഗുപ്ത പ്രശസ്തയായത്. ഒരു സഹോദരന്റേയും സഹോദരിയുടേയും ജീവിതം പറഞ്ഞ ചിത്രമാണ് പഥേര്‍ പാഞ്ചാലി. സിനിമയില്‍ അവസാനം ദുര്‍ഗ മരണപ്പെടുന്നതായാണ് കഥ. ഇപ്പോഴിതാ യഥാര്‍ത്ഥത്തിലും ദുര്‍ഗ മരണപ്പെട്ടുവെന്ന് ആരാധകർ കുറിക്കുന്നത്. പതിനാലാം വയസിലാണ് ദുർഗയായി ഉമ ദാസ് ഗുപ്ത അഭിനയിച്ചത്. സിനിമ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും പഥേര്‍ പാഞ്ചാലിക്ക് ശേഷം ഉമ ദാസ് ഗുപ്ത മുഖ്യധാരാ സിനിമയിലേക്ക് എത്തിയിരുന്നില്ല.