Celebrities

‘കൊച്ചിയിൽ ഇരുന്നാൽ മാത്രമെ രാജാവാകൂ എന്നില്ലല്ലോ; രണ്ട് ദിവസം സമയം തരൂ, എല്ലാവർക്കും മനസിലാകും’; ബാല | Baala

കൊച്ചി ജീവിതം അവസാനിപ്പിച്ചതായി നടന്‍ ബാല കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. വര്‍ഷങ്ങളായുള്ള കൊച്ചി ജീവിതം അവസാനിപ്പിച്ചാണ് ഭാര്യ കോകിലയ്‌ക്കൊപ്പം ബാല താമസം മാറുന്നത്. താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും തുടരുമെന്നും തത്കാലത്തേക്ക് മറ്റൊരിടത്തേക്ക് പോകുകയാണെന്നും ബാല പറഞ്ഞു.’

എല്ലാവര്‍ക്കും നന്ദി, ഞാന്‍ ചെയ്ത നന്മകള്‍ ഞാന്‍ തുടരുക തന്നെ ചെയ്യും, എന്നാല്‍ കൊച്ചിയില്‍ ഞാനിനി ഇല്ല, ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മള്‍ കൊച്ചിയില്‍ ഉണ്ടായിരുന്നു. ഇന്ന് ഞാന്‍ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കാണ്. ഒരുപാട് ദൂരേക്ക് ഒന്നും അല്ല, എന്നിരുന്നാലും എന്നെ സ്‌നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങനെ… എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്. പ്രിയരേ എന്നെ സ്‌നേഹിച്ച പോലെ തന്നെ നിങ്ങള്‍ എന്റെ കോകിലയെയും സ്‌നേഹിക്കണം. എന്റെ കുടുംബത്തിന് വേണ്ടി, എന്റെ ആരോഗ്യത്തിന് വേണ്ടി, മനഃസുഖമുള്ള ഒരു ജീവിതത്തിന് വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഏവരും സന്തോഷമായി ഇരിക്കട്ടെ. – ബാല പറഞ്ഞു.

പുതിയ താമസ സ്ഥലത്ത് നിന്നുള്ള ചിത്രവും ബാല പങ്കിട്ടു. നടൻ എങ്ങോട്ടാണ് താമസം മാറിയതെന്നതിനുള്ള ചോദ്യങ്ങൾ കമന്റ് ബോക്സിൽ നിറയുന്നുണ്ടെങ്കിലും താരം ഒന്നിനും മറുപടി നൽകിയില്ല.

രണ്ട് ദിവസം സമയം തരൂ… എല്ലാവർക്കും മനസിലാകും എന്നാണ് ചോദ്യങ്ങൾക്കുള്ള മറുപടിയായി ഫിലിം ഫാക്ടറി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞത്. ചികിത്സക്കായി താമസം മാറിയതാണെന്ന വാർത്തകളോടും ബാല പ്രതികരിച്ചു. കൊച്ചിയിൽ ഇരുന്നാൽ മാത്രമെ രാജാവാകൂ എന്നില്ലല്ലോ. എവിടെ ഇരുന്നാലും മനസ് ശുദ്ധമാണെങ്കിൽ നമ്മൾ രാജാവ് തന്നെയാണ്. മുമ്പ് പറഞ്ഞതുപോലെ ഞാൻ ചെയ്യേണ്ട കടമകൾ ഞാൻ ചെയ്യും.

കുറച്ച് വേദനകൾ ഉണ്ടായിരുന്നു. പിന്നെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്ന മാറ്റങ്ങളെല്ലാം നല്ലതിനാണെന്ന് നിങ്ങൾക്കെല്ലാം മനസിലാകും. എനിക്ക് ഒരു രണ്ട് ദിവസം സമയം തരൂ… അപ്പോൾ എല്ലാവർക്കും മനസിലാകും. ഇപ്പോൾ എനിക്ക് ജീവിതത്തിൽ നടക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്.

അങ്ങനെയുള്ള കാര്യങ്ങളാണ് നടക്കുന്നത്. ചില തെറ്റായ വാർത്തകൾ വരുന്നുണ്ട്. വന്നോട്ടെ കുഴപ്പമില്ല. എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറയട്ടെ… നോ പ്രോബ്ലം. പിന്നെ എന്തിന് വേണ്ടി മാറി എന്നുള്ളത് രണ്ട് ദിവസത്തിനകം ഞാൻ‌ പറയും. താമസം മാറി എന്നതും സത്യം തന്നെയാണ്. എല്ലാ ഞായാറാഴ്ചയും എല്ലാവരും എന്നെ വന്ന് കാണാറുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ എനിക്ക് ഒന്നും നേരിട്ട് എന്റെ കൈ കൊണ്ട് ചെയ്യാൻ പറ്റില്ല.

പക്ഷെ… നൂറ് ശതമാനം ഞാൻ ചെയ്യേണ്ട നന്മ ഞാൻ ചെയ്തിരിക്കും. രണ്ട് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് അറിയാൻ പറ്റും. രണ്ട് ദിവസം സമയം തരൂ. ഇനി കൊച്ചിയിലേക്ക് വീട്ടിൽ വരികയാണെങ്കിൽ‌ അത് ആ വീട് വിൽക്കാനായിരിക്കും. ഞാൻ ചികിത്സയിലൊന്നുമല്ല. ചികിത്സക്കായി മാറിയതുമല്ല. ​​ഗംഭീരമായിട്ട് ഇരിക്കുകയാണ് എന്നാണ് ബാല പറഞ്ഞത്.

ബാലയുടെ പുതിയ ഭാര്യ കോകിലയും തമിഴ്നാട് സ്വദേശിനിയാണ്. കോകിലയും പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴി പങ്കിട്ടിട്ടുണ്ട്. പുതിയ സിനിമകൾ ചെയ്യാനുള്ള ഒരുക്കങ്ങളും ബാല ആരംഭിച്ചിട്ടുണ്ട്.

content highlight: actor-bala-says-he-will-revealed-the-reason-for-moving-out-of-kochi