Celebrities

‘നസ്രിയ ഫാൻസൊക്കെ ഇല്ലാതായി, ആരാധകർ കൂടുതൽ തനിക്ക്’; തെളിവുമായി ബേസിൽ | nazriya-nazim-and-basil-joseph

ഇരുപത്തിയൊമ്പതുകാരിയായ നസ്രിയയുടെ അവസാനം റിലീസ് ചെയ്ത സിനിമ നാനി നായകനായ തെലുങ്ക് സിനിമ അണ്ടേ സുന്ദരാനികിയായിരുന്നു

ഒരു കാലത്ത് തെന്നിന്ത്യയുടെ രശ്മികയും കീർത്തി സുരേഷും മമിതയും അനശ്വരയുമെല്ലാം നസ്രിയ നസീം ആയിരുന്നു. വിരലിലെണ്ണാവുന്ന സിനിമകളിലൂടെ അത്രത്തോളം ആരാധകരെയാണ് നസ്രിയ സ്വന്തമാക്കിയത്. രാജാറാണിയുടെ റിലീസിന് ശേഷമാണ് നസ്രിയയ്ക്ക് ആരാധകർ വർധിച്ചത്. ഇരുപത്തിയൊമ്പതുകാരിയായ നസ്രിയയുടെ അവസാനം റിലീസ് ചെയ്ത സിനിമ നാനി നായകനായ തെലുങ്ക് സിനിമ അണ്ടേ സുന്ദരാനികിയായിരുന്നു. അതിന് മുമ്പ് മണിയറയിൽ അശോകൻ എന്ന മലയാള സിനിമയാണ് നസ്രിയയുടേതായി റിലീസ് ചെയ്തത്. ഒരു ഇടവേളയ്ക്കുശേഷം വരുന്ന നസ്രിയയുടെ സിനിമയായതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് സൂക്ഷ്മ​ദർശിനി വലിയ പ്രതീക്ഷയുണ്ട്.

ഇപ്പോഴിതാ സൂക്ഷ്മ​ദർശിനി സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ ബേസിലും നസ്രിയയും തമ്മിൽ നടന്ന രസകരമായ തർക്കമാണ് വൈറലാകുന്നത്.

നസ്രിയ ഫാൻസൊക്കെ ഇല്ലാതായെന്നും തനിക്കാണ് ആരാധകർ കൂടുതലുമെന്നുമാണ് ബേസിലിന്റെ വാദം. അതിനായി ചില ഉദാഹരണങ്ങളും ബേസിൽ പറഞ്ഞു. നസ്രിയ ഫാൻസൊന്നും ഇപ്പോൾ കാര്യമായിട്ടില്ല. ഞങ്ങൾ കഴിഞ്ഞ ദിവസം ഫുഡ് കഴിച്ചിട്ട് നിൽക്കുമ്പോൾ രണ്ട്, മൂന്ന് കുട്ടികൾ അവരുടെ അച്ഛനമ്മമാർക്കൊപ്പം വന്നു.

എന്റെ അടുത്ത് വന്ന് സംസാരിച്ചു… ഫോട്ടോയെടുത്തു. ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. അവർ ഇവളെ (നസ്രിയ) തിരിഞ്ഞ് പോലും നോക്കിയില്ല. നസ്രിയയ്ക്കുള്ളതുപോലെ സ്പാം ഫോളോവേഴ്സല്ല എനിക്ക് ഇൻസ്റ്റ​ഗ്രാമിലുള്ളത്. എനിക്കുള്ളതെല്ലാം ഒറിജിനൽസ് ഫോളോവേഴ്സാണ് എന്നാണ് ബേസിൽ പറഞ്ഞത്. ഉടൻ തന്നെ കൃത്യമായ കുറിക്കുകൊള്ളുന്ന മറുപടി നസ്രിയ ബേസിലിന് നൽ‌കി.

നിന്നെ ഏത് കൊച്ചുങ്ങൾക്കറിയാം. അവരെ കണ്ടില്ലേ… അവർ എന്റെ അടുത്താണ് ഫോട്ടോയ്ക്ക് വന്നത്. നിന്നെ തിരിഞ്ഞ് നോക്കിയില്ലെന്നൊക്കെ ബേസിൽ എന്നോട് പറയാറുണ്ട്. പക്ഷെ ബേസിലിനെ പറഞ്ഞ് വിട്ടശേഷം ആ കുട്ടികളും അവരുടെ അച്ഛനമ്മമാരും എനിക്കൊപ്പം നിന്നും ഫോട്ടോയെടുത്തു. സ്പാമാണോ അല്ലയോ എന്നുള്ളതല്ല ഫോളോവേഴ്സുണ്ടോ എന്നതാണ് വിഷയമെന്നും നസ്രിയ പറഞ്ഞു.

content highlight: nazriya-nazim-and-basil-joseph