History

രാജീവ് ഗാന്ധി സ്വപ്നം കണ്ട നവഭാരതം എന്ന ആശയ സാക്ഷത്ക്കാരത്തിന്

നവഭാരത ആശയത്തിന് വെള്ളവും വളവും നൽകി ഏഴു വർഷം കൊണ്ട് ലോക ജനതക്ക്, ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്തി ഇന്ത്യയുടെ ബലിക്കല്ലിൽ രാജീവ്‌ഗാന്ധി ചിതറിത്തെറിച്ചിട്ട്  പതിറ്റാണ്ടുകൾ കഴിയുമ്പോഴും ഇന്നും ഓർക്കുന്നുണ്ടേൽ അദ്ദേഹം ഇന്ത്യയ്ക്ക് നൽകിയ കാര്യങ്ങൾ ചെറുതൊന്നുമല്ല.

രാജീവ് ഗാന്ധി സ്വപ്നം കണ്ട നവഭാരതം എന്ന ആശയ സാക്ഷത്ക്കാരത്തിന്,

ഇക്കുറി നവകേരളം എന്ന ആശയവുമായി രണ്ടാം LDF സർക്കാർ ചുമതല ഏറ്റെടുത്ത, അടുത്ത ദിവസമാണ് രാജീവ്ഗാന്ധിയുടെ ചരമ വാർഷികം.സാങ്കേതിക വിദ്യയോടും കമ്പ്യൂട്ടറിനോടും കലഹിച്ച കാലം മാറി…

 

രാജീവ്ഗാന്ധി ഇന്ത്യയിൽ ഭരണത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിലും നടപ്പിലാക്കാൻ ശ്രമിച്ച Professionalism മൂന്നു പതിറ്റാണ്ട് കഴിയുമ്പോൾ അക്ഷരാർത്ഥത്തിൽ കൃത്യമായി പ്രയോഗവൽക്കരിക്കപ്പെട്ട സിപിഎം ഈ മാറിയ കാലത്ത് നമുക്ക് ആ Professionalism അനുഭവേദ്യമാക്കി തരുന്നു.

 

രാജീവ്ഗാന്ധിക്കു ശേഷം കോൺഗ്രസ്‌ അതിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന വിധം വല്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

ഈ ഒരു പശ്ചാത്തലത്തിലാണ് രാജീവ്ഗാന്ധിയെ സ്മരിക്കുന്നത്.

 

രാജീവ്ഗാന്ധി സ്മരണ

ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌- വെങ്ങാനൂർ മണ്ഡലം പ്രസിഡന്റ്‌ ആയിരുന്ന കാലം.കേരളത്തിൽ ലോക്സഭ,നിയമസഭ തെരഞ്ഞെടുപ്പ് 1991മെയ്‌ 23ന്. തെരഞ്ഞെടുപ്പു പ്രചരണ കമ്മിറ്റിയുടെ കൺവീനർ സ്ഥാനം സ്വാഭാവികമായി യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിന് സംവരണം ചെയ്തിട്ടുള്ള പദവി.അങ്ങിനെ കൺവീനർ സ്ഥാനത്ത് കീഴ് വഴക്കമനുസരിച്ചു ഞാൻ.

 

രണ്ടാഴ്ച്ചയോളം ഇന്നത്തെപ്പോലെ decoration ഇല്ല പ്രചരണത്തിന്‌.ചുവരെഴുത്ത് ഏകദേശം പൂർണ്ണമായിട്ടായിരിക്കും തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിക്കുക. Publicity materials തയ്യാറാക്കുക, സ്ഥാനാർഥി പര്യടനത്തിനുള്ള ക്രമീകരണം, advance announcement,മറ്റു ചില gimmicks പിന്നെ പ്രചരണ കലാശക്കൊട്ട് ദിവസം വെളുപ്പിന് അഞ്ചു മണിക്ക് തുടങ്ങി വൈകുന്നേരം അഞ്ചുമണിവരെ മുക്കിനും മൂലയിലും മത്സരപ്രചരണ വാഹനത്തിന്റെ കോലാഹലം.തുടർന്ന് അന്നായിരിക്കും വിശ്രമം.announcement maatter എഴുതി തയ്യാറാക്കി റെക്കോർഡ് ചെയ്താണ് അവസാനവട്ട പ്രചാരണം.

 

അങ്ങിനെ 1991 മെയ്‌ 21 അർദ്ധരാത്രികഴിഞ്ഞു ഒരു മണിയോടെ യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയും അടുത്ത സുഹൃത്തുമായ B.K.മുകേഷിനെ പാർട്ടി അനുഭാവിയുടെ വീട്ടിലുള്ള ഫോണിൽ ലഭിച്ച സന്ദേശവുമായി (അക്കാലത്ത് ഫോൺ വ്യാപകമല്ല, തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ contact നായി കൊടുക്കുന്നത് ഇത്തരം ചില ഫോൺ നമ്പറുകളാണ്.)എന്നെ വിളിച്ചുണർത്തി.വെളുപ്പിന് മൂന്നു മണിയോടെ ഞാനും മുകേഷും കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അന്തരിച്ചുപോയ D.ദാനത്തിന്റ വീട്ടിലെത്തി രാജീവ്ഗാന്ധി കൊല്ലപ്പെട്ട വിവരം അറിയിച്ചു.പാർട്ടിയുടെ സഹപ്രവർത്തകരുമായി ആലോചിച്ചു.

 

തലേദിവസത്തെ പ്രചരണ വാഹനം അങ്ങിനെ തന്നെ കാർ ഡ്രൈവറുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്നു.

രാജീവ്ഗാന്ധി കൊല്ലപ്പെട്ട വിവരം അറിയിക്കുകയായിരുന്നു ലക്ഷ്യം.അങ്ങനെ announcement വാഹനം സിപിഎം ലെ ഒരു നേതാവിന്റെ വീടിനടുത്ത് എത്തിയപ്പോൾ അപ്രതീക്ഷിതമായി വാഹനം തടഞ്ഞു ചെറിയൊരു സംഘർഷം ഉണ്ടാക്കി.നാളെ തെരഞ്ഞെടുപ്പാണ്,announcement പാടില്ല എന്നായിരുന്നു വാദം. എന്നാൽ തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. എന്നാലും അവർ അക്രമകാരികളായി. ഉടൻ തന്നെ മുകേഷ് കാറിൽനിന്നും ഇറങ്ങി വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന S.വിദ്യാധരനെ അറിയിച്ചു പാർട്ടി അനുയായികളുമായി സ്ഥലത്തെത്തി,തടഞ്ഞിട്ട കാറിനെ അവിടെ നിന്നും മാറ്റുകയായിരുന്നു. അടികിട്ടിയില്ലെന്നു മാത്രം.

 

രാജീവ് ഗാന്ധിയെ ഓർക്കുമ്പോൾ ഈ ഒരു സംഭവം ജീവിതത്തിൽ മറക്കാനാകാത്ത മനസ്സിൽ തങ്ങിനിൽക്കുന്ന സ്മരണയാണ്.

 

അക്കാലത്ത് യൂത്ത് കോൺഗ്രസിൽ ഒരു TEAM[Together Everybody Achieve More] തന്നെ ഉണ്ടായിരുന്നു. അകാലത്തിൽ അന്തരിച്ച A.Chandrakumar, ഗോപകുമാർ എന്നിവരും R.G.ഹരിലാൽ, J.S.ഇന്ദുകുമാർ, R.ജോർജ്കുട്ടി,D.സജു,R.S.സജിത്, N.സണ്ണി, N.സൈമൺ,P.S.സജി,അനിൽ രാമൻ,അജി P.Y.അഷ്ടപാലൻ അങ്ങിനെ ഒരു നീണ്ടനിര.എല്ലാ പ്രവർത്തനങ്ങൾക്കും കാരണവരായി അന്തരിച്ച കർഷക കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റായിരുന്ന C.ഗോപിനാഥൻ നായർ

 

പിന്നാലെ സജീവ രാഷ്ട്രീയത്തിൽനിന്നും പിന്മാറി രാജീവ് ഗാന്ധിയുടെ സ്മരണയിൽ Rajiv Gandhi Centre എന്നൊരു സാമൂഹിക സംഘടന രൂപീകരിച്ചു രണ്ടു പതിറ്റാണ്ട് നിരവധി സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞു. Nehru Yuva Kendra യുമായി affiliate ചെയ്തു ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ Training,Campകളിൽ പങ്കെടുക്കാനും മറ്റു ഏജൻസികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുകൊണ്ട് Party politics നപ്പുറം Social Politics ലേക്കുള്ള മാറ്റവുമായി പരുവപ്പെടുകയായിരുന്നു. അന്തരിച്ച G.കാർത്തികേയനായിരുന്നു ഒരു വഴികാട്ടി.