Movie News

പുതിയ ഫോട്ടോ പങ്കുവെച്ച് നസ്രിയ , ബേസിൽ എവിടെയെന്ന് ആരാധകർ

ബേസില്‍ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം.സി.ജിതിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സൂക്ഷ്മദര്‍ശിനി’. സിനിമയെക്കാൾ ഏറെ പ്രേക്ഷകർ ആകാംഷയോടെ നോക്കുന്നത് സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായുള്ള ഇരുവരുടെയും അഭിമുഖങ്ങളാണ്. പരസ്പരം തമാശകൾ പറഞ്ഞും കളിയാക്കിയും പൊട്ടിച്ചിരിച്ചുമുള്ള നസ്രിയയുടെയും ബേസിലിന്റെയും അഭിമുഖങ്ങൾ പോസിറ്റീവ് എനർജി നൽകുന്നു എന്നാണ് ആരാധകർ പറയുന്നത്. ഇവരെ ഒരുമിച്ചിരുത്തി വെറുതേ ക്യാമറ തുറന്നു വച്ചാൽ തന്നെ ചിരിക്കാനായി ഒത്തിരിയുണ്ടാകും. ഇപ്പോൾ നസ്രിയ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയും ബേസിൽ എവിടെ എന്നാണ് ആരാധകർ അന്വേഷിക്കുന്നത്. 2024ലെ ഇന്റർവ്യൂ സ്റ്റാറുകൾ നിങ്ങളാണെന്നും ആരാധകർ പറയുന്നു.

അഭിമുഖങ്ങൾ രസകരവും പൊട്ടിച്ചിരിപ്പിക്കുന്നതുമാണെങ്കിലും , അഭിമുഖങ്ങൾക്ക് പിന്നാലെ നസ്രിയ വലിയ വിമർശനങ്ങളും നേരിട്ടിരുന്നു. അനാവശ്യമായി ക്യൂട്ട്നെസ് അഭിനയിക്കുന്നു, നസ്രിയയുടെ അഭിമുഖങ്ങൾ വിരസത തോന്നിപ്പിക്കുന്നു, ഇവർക്ക് ഇപ്പോൾ ആരാധകർ ഒന്നും ഇല്ല എന്ന തരത്തിലായിരുന്നു കമന്റുകൾ. അതിനുള്ള മറുപടിയും നസ്രിയയുടെ പുതിയ പോസ്റ്റിന് താഴെ കാണാൻ സാധിക്കും. നസ്രിയ ഇപ്പോഴും ക്യൂട്ടാണെന്നും നസ്രിയ ഫാൻ എന്നും തുടങ്ങി സ്നേഹത്തോടെയുള്ള നിരവധി പ്രതികരണങ്ങൾ ഫോട്ടോയ്ക്ക് താഴെയുള്ളത്.

Latest News