മുഖസൗന്ദര്യം വർധിപ്പിക്കാനുള്ള ഒരു മാജിക് പൗഡർ എന്നുതന്നെ കടലമാവിനെ വിശേഷിപ്പിക്കാം. കറുത്തപാടുകളും മുഖത്തിലെ അമിത എണ്ണമയവും കൊണ്ടെല്ലാം നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ അതിൽ നിന്ന് മോചനം നേടാനുള്ള നല്ല വഴിയാണ് കടലമാവിന്റെ ഉപയോഗം. ചർമത്തിലെ പ്രശ്നങ്ങൾ അകറ്റാൻ സോപ്പിന് പകരമായി കടലമാവ് ഉപയോഗിച്ച് മുഖം കഴുകുന്നത് അഴുക്കുകൾ നീക്കി ചർമത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. ആൻ്റി ഏജിംഗ് ഗുണങ്ങൾ ഉള്ളതിനാൽ തന്നെ ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തിന് പുനരുജ്ജീവൻ നൽകാൻ കടലമാവിന് കഴിയും.
ചർമത്തിലെ പ്രശ്നങ്ങൾ മാറ്റാൻ സഹായിക്കുന്ന കടലമൊവുകൊണ്ടുള്ള ചില ഫേസ്പാക്കുകൾ നോക്കാം. ഒരു സ്പൂണ്‍ കടലമാവില്‍ ഇതേ അളവില്‍ തൈരും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് ചർമകാന്തി കൂട്ടാൻ സഹായിക്കും. കടലമാവ് മാത്രം റോസ്‌വാട്ടറിൽ കലർത്തി കുഴമ്പ് പരിവത്തിലാക്കി മുഖത്ത് ഉപയോഗിക്കുന്നത് മുഖത്തെ എണ്ണമയത്തിൽ നിന്ന് അകറ്റി നിർത്തും. അര ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ തൈര് എന്നിവ നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് കരിവാളിപ്പ് മാറാൻ നല്ലതാണ്. രണ്ട് ചെറിയ സ്പൂണ്‍ കടലമാവിലേയ്ക്ക് കറ്റാര്‍വാഴയുടെ പള്‍പ്പ് സമം ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുന്നത് മുഖത്തെ സുഷിരങ്ങൾ തുറക്കാൻ സഹായിക്കുന്നു.