നടൻ ബാലയുടെ മൂന്നാം വിവാഹം സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. താൻ അടുത്ത വിവാഹം ചെയ്യാൻ പോകുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബാല ബന്ധുവായ കോകിലയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യ നൽകിയ പരാതിയിൽ നടനെ അറസ്റ്റ് ചെയ്ത് വിട്ടയച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷവുമാണ് വിവാഹം. വിവാദങ്ങൾ ഒന്നിന് പിറകെ ഒന്നായി നേരിടുന്ന ബാലയുടെ സ്വകാര്യ ജീവിതം നിരവധി തവണ ചർച്ചയായാണ്.
കോകിലയുമായുള്ള വിവാഹത്തിന് പിന്നാലെ ഏവരും ചോദിക്കുന്നത് ബാലയുടെ രണ്ടാം ഭാര്യയായിരുന്ന എലിസബത്ത് ഉദയനെക്കുറിച്ചാണ്. എലിസബത്തിനെ ബാല നിയമപരമായി വിവാഹം ചെയ്തിരുന്നില്ല. അടുത്തിടെ ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കരൾ രോഗം വന്ന് ആശുപത്രിയിലായപ്പോഴും കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയുടെ സമയത്തുമെല്ലാം ബാലയ്ക്ക് തുണയായി ഒപ്പമുണ്ടായിരുന്നത് എലിസബത്ത് ഉദയനാണ്.
2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. എന്നാൽ ആ വിവാഹം ഇരുവരും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ബാല കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലായിരുന്നപ്പോൾ അവിടെ വെച്ച് കേക്ക് മുറിച്ച് രണ്ടാം വിവാഹവാർഷികം എലിസബത്തിനൊപ്പം ആഘോഷിച്ചിരുന്നു.
കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സമയത്തും അതിനുശേഷവും എലിസബത്ത് പൂർണ പിന്തുണയുമായി ബാലയ്ക്ക് ഒപ്പമുണ്ടായിരുന്നു. പക്ഷെ പിന്നീട് ഇവർക്കിടയിൽ എന്തു സംഭവിച്ചുവെന്നത് വ്യക്തമല്ല. ബാലയും ഇതുവരെയും അതിന് കൃത്യമായ മറുപടി നൽകിയിട്ടില്ല.
ബാലയോടൊപ്പമുള്ള വിവാഹ ജീവിതം ദുസ്സഹമായതോടെയാണ് ബന്ധം ഉപേക്ഷിച്ച് എലിസബത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയതെന്നാണ് റിപ്പോർട്ട്. ഡോക്ടറായ എലിസബത്ത് ഇപ്പോൾ അഹമ്മദാബാദിൽ ഡോക്ടറായി ജോലി നോക്കുകയാണ്. അമൃതയ്ക്കുള്ളതുപോലെ ഒരു യുട്യൂബ് ചാനൽ എലിസബത്തിനുമുണ്ട്. പുതിയ ജോലി സ്ഥലത്തെ വിശേഷങ്ങളെല്ലാം ചെറിയ വ്ലോഗ് വീഡിയോയാക്കി എലിസബത്ത് പങ്കിടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ ദിവസം എലിസബത്ത് ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞ് വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെ താന്‍ വീട്ടിലേക്ക് ലീവിന് വരികയാണെന്നും അതാണ് സര്‍പ്രൈസെന്നും എലിസബത്ത് അറിയിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയ ഇതിനിടെ മനക്കോട്ട കെട്ടിയിരുന്നു. തങ്ങള്‍ പ്രതീക്ഷിച്ചത് പോലൊരു സര്‍പ്രൈസ് അല്ലെന്നുള്ളതിന്റെ നിരാശ കമന്റില്‍ അറിയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് തന്റെ ചാനലിലെത്തുന്നവര്ക്ക് മുന്നറിയിപ്പുമായി എലിസബത്ത് എത്തിയിരിക്കുന്നത്. ”ഞാന്‍ വീട്ടിലെത്തി. അഞ്ച് ദിവസത്തെ ലീവിന് വന്നതാണ്. അവിടെ നിന്ന് വരാന്‍ നേരം സര്‍പ്രൈസ് ആണെന്ന് പറഞ്ഞ് വീഡിയോ ഇട്ടിരുന്നു. ആ സര്‍പ്രൈസിനെ ആളുകള്‍ പല തരത്തില്‍ വ്യാഖ്യാനിച്ചു. ഞാന്‍ അങ്ങനൊന്നും ഉദ്ദേശിച്ചിരുന്നില്ല. വീട്ടില്‍ വരുന്നതിന്റെ സന്തോഷത്തല് ഇട്ട വീഡിയോ ആയിരുന്നു.” എലിസബത്ത് പറയുന്നു.
എന്റെ ചാനലില്‍ ഞാന്‍ ഇടുന്നത് എനിക്ക് സന്തോഷം തരുന്ന കാര്യങ്ങളും മെഡിക്കല്‍ ടോപ്പിക്കുകളും എന്റെ യാത്രകളും രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമൊക്കെയാണ്. വിഷാദം, മാനസികാരോഗ്യം തുടങ്ങിയവയും ഉണ്ടാകും. കൂടുതലും എന്റെ സന്തോഷം പങ്കിടുക എന്നതാണ്. കുറേ ആള്ക്കാര് ഹാപ്പിയാണ്. കുറേ പേര് മെസേജ് അയച്ചിരുന്നു. ഒരു മാസക്കാലം വീഡിയോ ചെയ്തിരുന്നില്ല. അപ്പോള്‍ പലരും അന്വേഷിച്ചിരുന്നു. എല്ലാവരോടും നന്ദി പറയുന്നുവെന്നും എലിസബത്ത് പറയുന്നു.
ഞാന്‍ ഇത് ഭയങ്കര പ്രൊഫഷണല്‍ ആയിട്ട് കൊണ്ടുപോകുന്നതല്ല. സുഹൃത്തുക്കള്‍ എന്നതു പോലെ കൊണ്ടു പോകുന്ന ചാനല്‍ ആണ്. ഇപ്പോള്‍ രണ്ടാഴ്ചയായി കുറേ ആളുകള്‍ വീഡിയോ കാണുന്നുണ്ട്. അവര്‍ക്ക് ഒന്നും അറയില്ല. നിനക്ക് സന്തോഷമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എന്താ? എന്നാണ് അവര്‍ കമന്റ് ചെയ്യുന്നതെന്നാണ് എലിസബത്ത് പറയുന്നത്.
ഇതില്‍ നിങ്ങള്‍ക്ക് കാണാന്‍ വേറൊന്നും ഉണ്ടാകില്ല. ഇതില്‍ വിവാദങ്ങള്‍ ഉണ്ടാകില്ല. കുറ്റം പറഞ്ഞിട്ടുള്ള വീഡിയോ ഉണ്ടാകില്ല. അതുപോലുള്ളവ തപ്പി വന്നിട്ട് കാര്യമില്ല. അതൊന്നും ഇവിടെ ഉണ്ടാകില്ല. ഫെയ്സ്ബുക്കില്‍ ചില സമയത്ത് ഗുണ്ടകള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ സംരക്ഷണത്തിനായി ഫെയ്സ്ബുക്ക് ലൈവായി ചെയ്യാം. തെറ്റായ കാര്യങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. അതിനോടൊക്കെ വേണമെങ്കില്‍ പ്രതികരിക്കാം. എന്നാല്‍ അതൊന്നും എന്റെ ചാനലിലേക്ക് വന്നിട്ടു കാര്യമില്ല. അതൊന്നും ഉണ്ടാകില്ല. എന്റെ സന്തോഷങ്ങളും നോര്‍മല്‍ കാര്യങ്ങളും മാത്രമേ ചാനലിലുണ്ടാവുകയുള്ളൂവെന്നും എലിസബത്ത് വ്യക്തമാക്കി.
content highlight: elizabeth-udayan-says-dont-expect-anything-spicy-in-her-vlogs