Celebrities

‘നടിയുടെ റൂമിലെത്തി നോക്കുമ്പോള്‍ ആ കുട്ടി ഇരുന്ന് കരയുകയാണ്; മറ്റുള്ള നടിമാരാണ് ആ കാര്യങ്ങള്‍ അവിടെ നടന്നതായി പറയുന്നത്’: രഞ്ജു രഞ്ജിമാർ | renju renjimar

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. ട്രാൻസ് കുടുംബത്തിൽ നിന്നും വളരെയധികം പ്രതിസന്ധികൾ തരണം ചെയ്ത് ജീവിതത്തിൽ മുന്നേറിയ രഞ്ജു താൻ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞ വ്യക്തിയാണ്. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ രഞ്ജു പങ്കുവയ്ക്കുന്ന വീഡിയോകളും കുറിപ്പുകളും വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയുമാണ് രഞ്ജു രഞ്ജിമാർ.

“മേക്കപ്പിനുള്ള സാധനങ്ങളൊക്കെ വാങ്ങിച്ച് ഞാന്‍ അബാദ് പ്ലാസയിലേക്ക് വരുമ്പോള്‍ അവിടെ റിഹേഴ്സല്‍ നടക്കുകയാണ്. നടിയുടെ റൂമിലെത്തി നോക്കുമ്പോള്‍ ആ കുട്ടി ഇരുന്ന് കരയുകയാണ്. കരഞ്ഞതിന്റെ കാരണം ചോദിക്കുമ്പോള്‍ മറ്റുള്ള നടിമാരാണ് ഇങ്ങനെയൊക്കെ ചില കാര്യങ്ങള്‍ അവിടെ നടന്നതായി പറയുന്നത്. അത് മാത്രമേ എനിക്ക് അറിയുകയുള്ളു. അല്ലാതെ വേറെ ഒന്നും അറിയില്ല” എന്ന് രണ്ഞു പറയുന്നു.

താരത്തിന്റെ വാക്കുകളിലേക്ക്

” കേസ് വിസ്താരം കഴിഞ്ഞ് വർഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ വീണ്ടും സാക്ഷിപ്പട്ടികയില്‍ വരുന്നത്. ഞാനും മറ്റൊരു നടിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പൊലീസുകാർക്ക് ലഭിച്ചു. അങ്ങനെയാണ് ഞാന്‍ സാക്ഷി പട്ടികയില്‍ വരുന്നത്. ആ ഫോണ്‍ സംഭാഷണം എങ്ങനെയാണ് അവർക്ക് കിട്ടിയതെന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ ഫോണ്‍ ടാപ്പ് ചെയ്തത് ആകാം, അല്ലെങ്കില്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചായിരിക്കാം. ആ സമയത്ത് ഞാന്‍ ഹൈദരാബാദിലെ ഒരു ലൊക്കെഷനിലായിരുന്നു.

എന്നെ കാണണമെന്ന് പറഞ്ഞുകൊണ്ട് തുടരെ തുടരെ വിളികള്‍ വരുന്നുണ്ടായിരുന്നു. അവിടുന്നും കുറേ നാളുകള്‍ കഴിഞ്ഞതിന് ശേഷമാണ് ആലുവ പൊലീസ് ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കുന്നത്. ഞാന്‍ അവിടെ ചെന്നപ്പോള്‍ ഞാന്‍ ആ നടിക്ക് അയച്ച വാട്സാപ്പ് വോയിസ് എനിക്ക് കേള്‍പ്പിച്ച് തരികയാണ്. എന്നിട്ട് ഇത് നിങ്ങളാണോയെന്ന് ചോദിച്ചു, ഞാന്‍ അതേയെന്ന് പറഞ്ഞു. പിന്നീട് വേറെ ഒരു വോയിസ് കേള്‍പ്പിച്ചിട്ട് ഇത് ആ നടിയാണോയെന്ന് ചോദിച്ചു, അതിന് ഞാന്‍ അതേയെന്ന് പറഞ്ഞു.

നടിയുടെ അച്ഛന്‍ മരിച്ച ദിവസം നടന്ന ഒരു സംഭാഷണമായിരുന്നു അതെന്നും ഞാന്‍ വ്യക്തമാക്കിയെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. ആ സംഭാഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് എന്നോട് ചോദിച്ചു. 2013 ല്‍ നടന്ന അമ്മ ഷോയില്‍ എന്താണ് സംഭവിച്ചതെന്നാണ് പൊലീസ് പ്രധാനമായും ആരാഞ്ഞത്. ആ സമയത്ത് ഞാന്‍ അവിടെ ഉണ്ട്. നടിക്ക് ഞാനാണ് മേക്കപ്പ് ചെയ്തത്. മൂന്നോ നാലോ നടിമാർക്ക് ഞാന്‍ അന്ന് മേക്കപ്പ് ചെയ്തിരുന്നു”.

content highlight: renju-renjimar-new-revelations about actress attack case