ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.സി.ജിതിൻ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശിനി’യുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഒരിടവേളക്ക് ശേഷം നസ്രിയ വീണ്ടും സൂക്ഷ്മദർശിനിയിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. നവംബര്‍ 22 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. ബുക്കിങ് ആരംഭിച്ചെന്ന് നസ്രിയ തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നിവരുടെ ജീവിതകഥകളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്ന സൂചനകളാണ് ട്രെയിലർ നൽകിയത്. നിങ്ങളുടെ അയൽക്കാരെ നിങ്ങൾക്ക് എത്ര നന്നായി അറിയാം, എന്ന ഒരു ചോദ്യവും ട്രെയിലറിന് ഒപ്പം ഉണ്ട്. ബേസിലും നസ്രിയയും ഒന്നിക്കുമ്പോഴുള്ള, അവരുടെ കോമ്പോ കാണാൻ ഇഷ്ടമുള്ള നിരവധി പ്രേക്ഷകർ ഉണ്ട്. ഇതിനകം തന്നെ ഇരുവരും ഒന്നിച്ച് എത്തിയ അഭിമുഖങ്ങൾ എല്ലാം തന്നെ വൈറലായിരുന്നു. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ഇപ്പോൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഹാപ്പി അവേർസ് എന്റര്‍ടെയിന്‍മെന്റ്സിന്റെയും, എവിഎ പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എവി അനൂപ് എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. എംസി ജിതിന്റെ കഥയ്ക്ക് അതുൽ രാമചന്ദ്രൻ, ലിബിൻ ടി.ബി എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.