Beauty Tips

ഗ്ലിസറിന്‍ പതിവായി ഉപയോഗിക്കൂ, ഈ ഗുണങ്ങൾ എല്ലാം ഉറപ്പ്

ഗ്ലിസറിന്‍റെ ഉപയോഗം ചർമ സംരക്ഷണത്തിന് ഏറെ നല്ലതാണ്. നിറമോ മണമോ ഇല്ലാത്ത മധുരരസമുള്ള വിഷമില്ലാത്ത ദ്രാവകമാണ് ഗ്ലിസറിൻ. എണ്ണമയമുള്ള ചര്‍മത്തിനും വരണ്ട ചർമത്തിനും ഒരു പോലെ ഗുണം നൽകുന്നതാണ് ഗ്ലിസറിന്റെ ഉപയോഗം. ചർമത്തിന്റെ ജലാംശം നിലനിർത്തുന്നതിന് ഗ്ലിസറിൻ സഹായിക്കും. ചര്‍മത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഗ്ലിസറിന് കഴിവുണ്ട്. പഞ്ഞിയിലോ തുണിയിലോ അൽപം ഗ്ലിസറിനിൽ മുക്കി ശരീരത്തിലും മുഖത്തും തേക്കാം.  ഇത് വരണ്ടതും, പരുക്കനുമായ ചര്‍മത്തെ മെച്ചപെടുത്തും. മുഖക്കുരുവും മൃതകോശങ്ങളും നീക്കം ചെയ്യും,  മുഖത്തെ കറുത്ത പാടുകളെയും അകറ്റി നിർത്തും. ആന്‍റി ഏജിംങ് ഗുണങ്ങള്‍ അടങ്ങിയ ഗ്ലിസറിന്‍ മുഖത്ത് പുരട്ടുന്നത് പ്രായക്കൂടുതല്‍ തോന്നാതിരിക്കാനും ചര്‍മം യുവത്വത്തോടെയിരിക്കാനും സഹായിക്കും. ചുണ്ടുകൾക്കും ഗ്ലിസറിന്റെ ഉപയോഗം ഗുണം ചെയ്യും. ഉറങ്ങുന്നതിനു മുൻപ് ഗ്ലിസറിൻ ചുണ്ടുകളിൽ പുരട്ടുന്നത് ചുണ്ടുകളിലെ കറുപ്പുനിറത്തെ അകറ്റി നിർത്തും. ഗ്ലിസറിൻ പുരട്ടുന്നതിന് മുമ്പ് അത് വെള്ളത്തിലോ റോസ് വാട്ടറിലോ ചേർത്ത് നേർപ്പിച്ച ശേഷം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഗ്ലിസറിൻ പെട്ടന്ന് പൊടിയും മലിനീകരണവും വലിച്ചെടുക്കും എന്നതിനാൽ തന്നെ ഒരുപാട് നേരം ചർമ്മത്തിൽ വെയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക

Tags: glycerine