മഹേഷ് നാരായണന്റെ സംവിധാനത്തില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരു ഫ്രെയ്മില് കൊണ്ടുവരുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും.
ശ്രീലങ്കയില്‍ ഇന്നലെ നടന്ന പൂജ ചടങ്ങില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബനും പങ്കെടുത്തിരുന്നു. ചിത്രീകരണത്തിലേക്ക് ഏറ്റവുമൊടുവില്‍ ജോയിന്‍ ചെയ്തിരിക്കുന്നത് ഫഹദ് ഫാസില്‍ ആണ്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, രാജീവ് മേനോന്, ഡാനിഷ് ഹുസൈന്, ഷഹീന് സിദ്ദിഖ്, സനല്‍ അമന്, രേവതി, ദര്‍ശന രാജേന്ദ്രന്, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവര്‍ക്കൊപ്പം നയന്‍താരയും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുമെന്ന് കരുതപ്പെടുന്നു. മഹേഷ് നാരായണന് തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന് ആണ്. സാമ്രാട്ട് പൃഥ്വിരാജ്, റോക്കി ഓര് റാണി കി പ്രേം കഹാനി, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.
ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സി ആര് സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്ബാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്റം പ്രവീണ്‍. ശ്രീലങ്കയ്ക്ക് പുറമെ ലണ്ടന്‍, അബുദബി, അസര്ബൈജാന്, തായ്ലന്ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്. 150 ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.