Celebrities

‘മക്കളെ സ്നേഹിക്കാൻ വരെ ആയമാരെ നിർത്തിയ മമ്മി; ആക്ഷൻ പറഞ്ഞാൽ മാത്രമെ നയൻതാര കുഞ്ഞിനെ എടുക്കൂ’ | nayanthara

കഴിഞ്ഞ ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്

തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. കേരളത്തിലെ ചാനലുകളിൽ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരി സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയതിന് പിന്നിൽ സിനിമയെ വെല്ലുന്ന ഒരു കഥയുണ്ട്. 1984 നവംബര്‍ 18 ന് ബെംഗളൂരുവിലാണ് നയന്‍താരയുടെ ജനനം. കേരളത്തിലെ മലബാര്‍ ക്രിസ്ത്യന്‍ കുടുംബാംഗമാണ് നയന്‍താര.

പിതാവ് കുര്യന്‍ കൊടിയാട്ടും അമ്മ ഓമന കുര്യനും തിരുവല്ലയില്‍ നിന്നുള്ളവരാണ്. ജനിച്ചത് ബാം​ഗ്ലൂരാണെങ്കിലും അസ്സലായി മലയാളം കൈകാര്യം ചെയ്യുമായിരുന്നു താരം. ഇംഗ്ലീഷ് സാഹിത്യത്തില്‍ നയന്‍താര ബിരുദം നേടിയത് തിരുവല്ല മാര്‍ തോമാ കോളേജില്‍ നിന്നാണ്. ഡയാന മറിയം കുര്യന്‍ എന്ന പേര് സിനിമയിലെത്തിയശേഷമാണ് നയൻതാരയാക്കി മാറ്റിയത്.

മലയാള സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറിയതെങ്കിലും തമിഴകമാണ് കരിയറിൽ ഉയരാൻ നടിയെ സഹായിച്ചത്. സിനിമയിൽ എത്തിയശേഷം താരത്തിന്റെ ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഉയിർ, ഉലകം എന്നായിരുന്നു കുഞ്ഞുങ്ങളെ പരിചയപ്പെടുത്തിയത്. വാടക ​ഗർഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിലും വലിയ രീതിയിൽ നയൻതാരയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അതേസമയം നയൻതാര താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല അമ്മയാണെന്നാണ് വിഘ്നേഷ് ശിവൻ പറയാറുള്ളത്.

ഇന്ത്യയിൽ വാടക ​ഗർഭധാരണം നിയമവിധേയമാണ്. എന്നാൽ ഇതിന് ചില ചട്ടങ്ങളും നിലനിൽക്കുന്നുണ്ട്. ദമ്പതികൾക്ക് വന്ധ്യതയോ മറ്റ് ആരോ​ഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിലാണ് വാടക ​ഗർഭധാരണം അനുവദിക്കുന്നത്. വിവാഹിതരായി അഞ്ച് വർഷത്തിന് ശേഷമാണ് വാടക​ഗർഭധാരണത്തിന് അനുമതിയുള്ളത്. ഇതെല്ലാം നടി പാലിച്ചിരുന്നു.

ജനിച്ച ദിവസം മുതൽ സെലിബ്രിറ്റികളാണ് നയൻതാര-വിഘ്നേഷ് ശിവൻ ദമ്പതികളുടെ ഇരട്ട കുഞ്ഞുങ്ങളായ ഉയിരും ഉലകും. വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോഴേക്കും ഇരുവർക്കും മക്കൾ പിറന്നിരുന്നു. വാടക ​ഗർഭധാരണത്തിലൂടെയാണ് താര ദമ്പതികൾക്ക് കുഞ്ഞുങ്ങൾ പിറന്നത്. അതിനുള്ള എല്ലാ കാര്യങ്ങളും ഇരുവരും പ്രണയത്തിലായ ആദ്യ വർഷം തന്നെ ചെയ്തിരുന്നു. ഇന്ത്യയിലെ നിയമം അനുശാസിക്കുന്ന എല്ലാ കാര്യങ്ങളും ഇരുവരും പൂർത്തിയാക്കിയിരുന്നു.

മക്കളിൽ ഒരാൾ വി​ഘ്നേഷ് ശിവന്റെ ഫോട്ടോകോപ്പിയും മറ്റൊരാൾ നയൻതാരയുടെ കുട്ടിക്കാലത്തെ ലുക്ക് പോലെയുമാണ്. മക്കളുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്നവരാണ് ഇരുവരും. അതുകൊണ്ട് തന്നെ ഒരു വയസ് പിന്നിട്ടശേഷമാണ് മക്കളുടെ ചിത്രങ്ങൾ നയൻതാരയും വിഘ്നേഷ് ശിവനും പുറത്തുവിട്ടത്.

മക്കൾ പിറന്ന അടുത്ത മണിക്കൂർ മുതൽ നയൻതാരയും വിഘ്നേഷ് ശിവനും തന്നെയാണ് കുഞ്ഞുങ്ങളെ ശുശ്രൂഷിക്കുന്നതും. എത്ര ഷൂട്ടിങ് തിരക്കുണ്ടെങ്കിലും മക്കൾക്കൊപ്പം സമയം ചിലവഴിക്കാനും ഇരുവരും ശ്രദ്ധിക്കാറുണ്ട്. ഉയിരും ഉലകവുമാണ് വിക്കിയുടെയും നയൻതാരയുടേയും സോഷ്യൽമീഡിയ പേജുകൾ മുഴുവൻ നിറഞ്ഞ് നിൽക്കുന്നത്. അതേസമയം ഇപ്പോഴിതാ നയൻതാരയുടെ ഒരു പുതിയ വീഡിയോ വലിയ രീതിയിൽ വിമർശനം ഏറ്റ് വാങ്ങുകയാണ്.

മക്കൾക്കും ഭർത്താവിനും ഒപ്പം മുംബൈ വിമാനത്താവളത്തിൽ എത്തിയ നയൻതാരയുടെ വീഡിയോയാണ് വൈറലാകുന്നത്. വെളുത്ത നിറത്തിലുള്ള കുർത്തയും ഹെവി വർക്കുള്ള ദുപ്പട്ടയും ധരിച്ച് സിംപിൾ ​ഹെയർസ്റ്റൈലിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബാ​ഗുകൾ ചുമക്കാനും കുഞ്ഞിനെ എടുക്കാനുമായി മൂന്നോളം ആയമാരും നയൻതാരയ്ക്കും വിഘ്നേഷിനുമൊപ്പമുണ്ട്. നടി വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോഴാണ് ആയയുടെ കയ്യിലിരുന്ന കുഞ്ഞിനെ എടുത്തത്. അതുവരെ ആയയാണ് ഒരു കയ്യിൽ ബാ​ഗും പിടിച്ച് മറ്റെ കയ്യിൽ നയൻതാരയുടെ ഒരു മകനേയും എടുത്തിരുന്നത്. മറ്റൊരു മകനെ വിഘ്നേഷ് ശിവനാണ് എടുത്തിരുന്നത്.

ക്യമറ കണ്ടപ്പോൾ മാത്രമാണ് നയൻതാര കുഞ്ഞിനെ എടുക്കാൻ തയ്യാറായതെന്നാണ് വീഡിയോ വൈറലായതോടെ വിമർശിച്ച് പ്രത്യക്ഷപ്പെട്ട കമന്റുകൾ. ക്യാമറ കണ്ടാൽ മാത്രം കുഞ്ഞിനെ എടുക്കും…, മക്കളെ സ്നേഹിക്കാൻ വരെ ആയമാരെ നിർത്തിയ മമ്മിയാണ് നയൻതാര, ആക്ഷൻ പറഞ്ഞാൽ മാത്രമെ നയൻതാര കുഞ്ഞിനെ എടുക്കു, എല്ലാം വീഡിയോയ്ക്കും പബ്ലിസിറ്റിക്കും വേണ്ടിയുള്ള കാട്ടിക്കൂട്ടലുകൾ.

കരീന കപൂറാണെന്നാണ് നയൻതാരയുടെ വിചാരം, ഐശ്വര്യ റായ്ക്ക് പോലും ഇല്ലാത്ത തലക്കനമാണ് നയൻതാരയ്ക്ക് എന്നിങ്ങനെ നീളുന്നു കമന്റുകൾ. അതേസമയം ആയമാരെ ഏൽപ്പിക്കാതെ കുഞ്ഞിനെ എടുത്തതിന് ചിലർ വി​ഘ്നേഷ് ശിവനെ കമന്റ് ബോക്സിൽ അഭിനന്ദിച്ചിട്ടുമുണ്ട്.

content highlight: nayanthara-for-carrying-her-kids-in-front-of-camera