Celebrities

‘ 500 രൂപ കടം തരുമോ ? പക്ഷേ വീഡിയോ എടുത്ത് നാണംകെടുത്തരുത്’; ബാലയ്ക്ക് വീണ്ടും വിമർശനം | Bala

പുതിയ പല തീരുമാനങ്ങളും മനസിൽ കണ്ടാണ് നടൻ ബാല വൈക്കത്തേക്ക് താമസം മാറിയത്.

കോകിലയുമായുള്ള വിവാഹശേഷം ബാല ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാ​ഗമായി കൊച്ചിയിൽ നിന്നും നടൻ ഭാര്യയുമായി താമസം മാറി. കൊച്ചിയിൽ നിന്ന് മാറിയ വിവരം കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ വഴിയാണ് ബാല ആരാധകരെ അറിയിച്ചത്. ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു. ഇന്ന് ഞാൻ നിങ്ങളെ വിട്ട് കൊച്ചി വിട്ട് വന്നിരിക്കാണ് ഒരുപാട് ദൂരെക്ക് ഒന്നും അല്ല.

എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ… എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ് എന്നാണ് ബാല കുറിച്ചത്.

പുതിയ പല തീരുമാനങ്ങളും മനസിൽ കണ്ടാണ് നടൻ ബാല വൈക്കത്തേക്ക് താമസം മാറിയത്. കായലോരത്ത് ഭാര്യയ്ക്കൊപ്പം സമാധാനത്തോടെ താമസിക്കാൻ വാങ്ങിയ സ്വപ്ന ഭവനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം നടൻ പങ്കിട്ടിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനം സന്ന​ദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ബാല ചിലവഴിക്കാറുണ്ട്.

കൊച്ചിയിൽ താമസിച്ചിരുന്ന സമയത്ത് നിരവധി ആളുകളാണ് സഹായം അഭ്യർത്ഥിച്ചും കിട്ടിയ സഹായങ്ങൾക്ക് നന്ദി അറിയിച്ചും ബാലയെ കാണാൻ എത്തിയിരുന്നത്. സഹായം ചോദിച്ച് വന്ന ആരെയും നടൻ വെറും കയ്യോടെ മടക്കി അയക്കാറില്ല. കുട്ടിക്കാലം മുതൽ താൻ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്ത് വരുന്നയാളാണെന്ന് പലപ്പോഴായി ബാല പറഞ്ഞിട്ടുണ്ട്. ചെന്നൈയിൽ പ്രസിദ്ധമായ സിനിമാ കുടുംബമാണ് ബാലയുടേത്.

കുട്ടിക്കാലത്തെ ശീലം ഇപ്പോഴും ബാല പിന്തുടരുന്നുണ്ട്. ചെന്നൈയിലെ ബാലയുടെ കുടുംബം നിർധനരായ നിരവധി കുട്ടികളെ പഠനത്തിനും മറ്റുമായി സഹായിക്കാറുണ്ട്. അതേ പ്രവൃത്തി കേരളത്തിലും തന്നാൽ കഴിയും വിധം ചെയ്യാനുള്ള ശ്രമത്തിലാണ് ബാല. അതിന്റെ ആദ്യ സ്റ്റെപ്പ് എന്നോണം പുതിയ താമസ സ്ഥലമായ വൈക്കത്ത് സ്കൂൾ നിർമ്മിക്കാനൊരുങ്ങുകയാണ് ബാല.

പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി താൻ കൂടി മുൻകൈ എടുത്ത് സ്കൂൾ നിർമ്മിക്കുന്ന വിവരം ബാല തന്നെയാണ് സോഷ്യൽമീഡിയയിൽ ഷെയർ ചെയ്ത പുതിയ വീഡിയോയിലൂടെ പങ്കിട്ടത്. എല്ലാവർക്കും നമസ്കാരം ഇത് നടൻ ബാലയാണ്… ഞങ്ങൾ ഇപ്പോൾ പുതിയ സ്ഥലത്ത് പുതിയൊരു ജീവിതവുമായി മുന്നോട്ട് പോവുകയാണ്. ഇവിടെ ഒരു സ്കൂൾ ഞങ്ങൾ ഒരുക്കാൻ പോവുകയാണ്.

സാലു ചേട്ടന് ഞാൻ ആദ്യം നന്ദി പറയുന്നു. സാലു ചേട്ടനാണ് സ്കൂളിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ പോകുന്നത്. ഇവിടെ അടുത്തൊരു സ്കൂൾ ഞങ്ങൾ പോയി കണ്ടിരുന്നു. പഞ്ചായത്ത് മെമ്പറും ഞങ്ങൾക്കൊപ്പമുണ്ട്. കൊച്ചു പിള്ളേർക്ക് വേണ്ടിയുള്ളതാണ് സ്കൂൾ. അതിന്റെ എല്ലാ പ്രവൃത്തികളും പൂർത്തിയായശേഷം കൂടുതൽ വിശേഷങ്ങൾ കാണിക്കാം. അതിന് മുമ്പ് കൂടുതൽ ഞങ്ങൾ സംസാരിക്കുന്നില്ലെന്നാണ് ബാല പറഞ്ഞത്.

ശേഷം ചെക്ക് ബന്ധപ്പെട്ടവർക്ക് കൈമാറുകയും താനും സാലു ജോർജും ചേർന്ന് നിങ്ങൾ വിചാരിക്കാത്ത രീതിയിൽ സ്കൂൾ ചെയ്ത് തരുമെന്ന് വാ​ഗ്ദാനം ചെയ്യുകയും ചെയ്തു ബാല. എല്ലാത്തിനും സാക്ഷിയായി ബാലയ്ക്കൊപ്പം ഭാര്യ കോകിലയുമുണ്ടായിരുന്നു. എപ്പോഴൊക്കെ നാം നമ്മുടെ കാലുകൾ ഒരു പ്രദേശത്ത് വയ്ക്കുന്നുവോ അപ്പോഴെല്ലാം ഭൂമി സ്വർഗ്ഗീയമായി അഭിവൃദ്ധിപ്പെടണം.

ഇത് ഒരു തുടക്കം മാത്രമാണ്. നെ​ഗറ്റീവ് കമന്റുകൾ പറയുന്ന സുഹൃത്തുക്കളെ… പാവപ്പെട്ട കുട്ടികൾക്കായി ഒരു സ്കൂൾ നിർമ്മിച്ചതിന് എന്നെ ശകാരിക്കാൻ മറക്കരുത്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ… എന്ന് കുറിച്ചുകൊണ്ടാണ് ബാല വീഡിയോ പങ്കുവെച്ചത്. നിരവധി പേർ വീഡിയോ ഏറ്റെടുത്ത്.

ഒരു വിഭാ​ഗം ആളുകൾ നടന്റെ പ്രവൃത്തിയെ അഭിനന്ദിച്ചപ്പോൾ മറ്റ് ചിലർ എന്ത് കാര്യം ചെയ്താലും അത് പബ്ലിസിറ്റിക്കായി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്ന നടന്റെ രീതിയെ വിമർശിച്ചു. ക്യാമറ സ്വിച്ച് ഓഫ് ചെയ്യൂ… പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ നിശബ്ദമായി നല്ല കാര്യങ്ങൾ ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടി നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്കൊന്നും നിങ്ങളുടെ മൂന്ന് വിവാഹമോചനം മായ്‌ച്ച് കളയാനാവില്ലെന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്.

കമന്റ് ശ്രദ്ധയിൽപ്പെട്ട ബാല ഉടനടി മറുപടി നൽകുകയും ചെയ്തു. ബുദ്ധിശൂന്യതയോടെ സംസാരിക്കരുത്. ഈ വീഡിയോയോടെ ഒരു പ്രശസ്ത ഡോക്ടർ ഒരു ചെറിയ ആശുപത്രി നിർമ്മിച്ച് തരാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിങ്ങളുടെ വീട്ടിൽ ഇരുന്ന് നിങ്ങളുടെ കുടുംബത്തെ മാത്രം പരിപാലിക്കുക. പാവങ്ങൾ ജീവികട്ടെ എന്നാണ് ബാല മറുപടിയായി കുറിച്ചത്.

content highlight: actor-bala-planning-to-build-a-school