Recipe

പരിപ്പ് പടവലങ്ങ കറി, ചോറിന്റെ കൂടെ ഇത് മാത്രം മതി | parippu-padavalanga-curry

ഊണിനൊരുക്കാം വളരെ എളുപ്പത്തിൽ രുചികരമായ പരിപ്പ് പടവലങ്ങ കറി.

ചേരുവകൾ

പരിപ്പ് – 1/2 കപ്പ്‌
പടവലങ്ങ – 1
തേങ്ങ – 1 കപ്പ്‌
ഉഴുന്നു പരിപ്പ് –1 1/2 ടേബിൾ സ്പൂൺ
ചുവന്ന മുളക് – 3
കുരുമുളക് – 1 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ

വറത്തിടാൻ:

  • കടുക് – 1 ടീസ്പൂൺ
  • കറിവേപ്പില
  • മുളക് – 1
  • വെളിച്ചെണ്ണ – 2 ടീസ്പൂൺ
  • ഉപ്പ്

    തയാറാക്കുന്ന വിധം

  • പരിപ്പും പടവലങ്ങയും വേവിച്ചെടുക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ഉഴുന്ന് പരിപ്പും കുരുമുളകും ചുവന്ന മുളകും ചേർത്ത് വറുത്തെടുക്കുക.
  • ഒരു മിക്സിയിൽ തേങ്ങയും ജീരകവും വറത്തു വച്ചിരിക്കുന്നതും ചേർത്ത് നന്നായി അരച്ചെടുക്കുക.
  • വേവിച്ച പരിപ്പ്, പടവലങ്ങ കൂട്ടിൽ ആവശ്യത്തിന് ഉപ്പ്‌ ചേർത്ത് തേങ്ങാ അരച്ചതും ചേർത്ത് തിളച്ചാൽ വാങ്ങി കടുകു വറുത്തിടാം.
  • പരിപ്പ് പടവലങ്ങ കറി തയാർ.

content highlight: parippu-padavalanga-curry