Celebrities

‘കാരവനില്‍ ഒളിക്യാമറ ഉണ്ടോയെന്ന് പറയാൻ പറ്റില്ല; ലൈറ്റ് ഓഫ് ചെയ്തിട്ടാണ് ഞങ്ങൾ വസ്ത്രം മാറുന്നത്’; തുറന്നടിച്ച് പ്രിയങ്ക | priyanka anoop

മലയാള സിനിമ ടെലിവിഷന്‍ രംഗത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടിയാണ് പ്രിയങ്ക അനൂപ്. സിനിമകളിലും മറ്റും ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളായി താരം അഭിനയിച്ചിട്ടുണ്ട്. വലിയ ഹിറ്റായിരുന്ന പരിഭവം പാര്‍വ്വതി എന്ന പരമ്പരയിലെ പാര്‍വ്വതി എന്ന കഥാപാത്രത്തിലൂടെയാണ് പ്രിയങ്ക കുടുംബപ്രേക്ഷകര്‍ക്കിടയിലേക്ക് ഇറങ്ങിവന്നത്. ഇപ്പോഴിതാ ഒളിക്യാമറകളെ പേടിച്ചാണ് തങ്ങള്‍ കഴിയുന്നത് എന്ന് തുറന്നടിച്ചിരിക്കുകയാണ് നടി പ്രിയങ്ക. കാരവാനില്‍ പോലും ഒളിക്യാമറയുണ്ടാകുമോ എന്ന ആശങ്കയാണ് എന്ന് പ്രിയങ്ക പറഞ്ഞു. ‘സിനിമാ താരങ്ങള്‍’ എന്ന പുതിയ സിനിമയുടെ പൂജാവേളയില്‍ ആയിരുന്നു നടിയുടെ തുറന്ന് പറച്ചില്‍. അതേസമയം ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാ മേഖലയിലും നടക്കുന്നുണ്ട് എന്നും മലയാള സിനിമയെ മാത്രം കുറ്റപ്പെടുത്തരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെയാണ്…

‘കഷ്ടപ്പെട്ട് സംസാരിച്ചാണ് നമ്മള്‍ ഒരു കാരവന്‍ വേണം എന്ന് പ്രൊഡ്യൂസറോട് ആവശ്യപ്പെടുന്നത്. സുഖമായിട്ട് കിടക്കാനല്ല. ഞങ്ങള്‍ക്ക് സാരി മാറാനും പ്രാഥമിക കാര്യങ്ങള്‍ ചെയ്യാനുമാണ്. ഇപ്പോള്‍ പലതരത്തിലുള്ള മുട്ടലുകളുണ്ടല്ലോ. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. ക്യാമറ എന്ന് പറയുന്നത് ബട്ടണ്‍സിലും പൊട്ടിലും വരെ വെച്ച് നടക്കുന്ന കാലമാണ്. അപ്പോള്‍ നമ്മള്‍ എങ്ങനെ സേഫായിട്ടിരിക്കും.

അതുകൊണ്ട് കാരവനില്‍ പോലും ഞങ്ങള്‍ ലൈറ്റ് ഓഫ് ചെയ്തിട്ടാണ് ഡ്രസ് മാറുന്നത്. അതിനകത്ത് ക്യാമറയുണ്ടോ എന്ന് പറയാന്‍ പറ്റില്ല. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് എല്ലാവരും മനസിലാക്കുക. ഇനി ആര് എന്ത് കണ്ടാലും എന്ത് ചെയ്യാന്‍ പറ്റും. നമുക്ക് ഇതില്‍ കൂടുതലൊന്നും സൂക്ഷിച്ച് നടക്കാന്‍ പറ്റില്ല. അങ്ങനെ ഒരു അവസ്ഥയായി കൊണ്ടിരിക്കുകയാണ്. ഏത് ജോലി ചെയ്യാനും നമ്മുടെ ധൈര്യവും തന്റേടവും മാത്രം മതി.

ഒരാളുടെ കൂടെ പോയി കഴിഞ്ഞിട്ട് കുറെ നാള്‍ കഴിഞ്ഞിട്ട് വിളിച്ച് പറയുകയാണ്. അതിന്റെ ഒന്നും ആവശ്യമില്ല. നമ്മള്‍ പ്രതികരിക്കണം. പ്രതികരിച്ചിട്ട് മുന്നോട്ട് പോയി നോക്ക്. ഞാനിങ്ങനെ തന്നെ നില്‍ക്കും എത്ര വര്‍ഷമാണെങ്കിലും. കാരണം എനിക്ക് ധൈര്യമുണ്ട്. സിനിമാ ഫീല്‍ഡിനെ മാത്രം ആരും കുറ്റം പറയേണ്ട. ഇതുപോലെ പല സ്ഥലങ്ങളിലും പല കാര്യങ്ങളും നടക്കുന്നുണ്ട്.

മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നില്ലേ. എന്നിട്ടും ഈ സിനിമാ ഫീല്‍ഡില്‍ മാത്രം എന്താണ് പ്രത്യേകത. എന്റെ ബ്രദറിന്റെ കൂടെ പോയാലും ദേ അനൂപ് പോയി വേറെ ആളാണ് ട്ടോ എന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സിനിമാക്കാര്‍ അറിയപ്പെടുന്നു എന്നുള്ളത് കൊണ്ടുള്ള പ്രശ്‌നമാണ്. സിനിമ എന്ന് പറഞ്ഞാല്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. സിനിമയില്‍ അഭിനയിച്ചത് കൊണ്ട് മാത്രമാണ് എനിക്ക് എവിടെ ചെന്നാലും ഒരു പ്രയോറിറ്റി കിട്ടുന്നത്.

നമ്മള്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. എന്റെ വാതിലിന്റെ കുറ്റി തുറക്കണമോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. അത് തുറന്നത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. നമുക്ക് അഭിനയിക്കാന്‍ കഴിവുണ്ടോ, ജനങ്ങള്‍ നമ്മളെ സ്വീകരിച്ചിട്ടുണ്ടോ എങ്കില്‍ തീര്‍ച്ചയായും നമുക്ക് അവസരങ്ങള്‍ ലഭിക്കും,’ പ്രിയങ്ക പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഞെട്ടിക്കുന്ന ആരോപണവുമായി പ്രിയങ്കയും രംഗത്ത് വന്നിരുന്നു.

‘എനിക്ക് ഒരു വ്യക്തിയോട് വൈരാഗ്യമുണ്ട്. ഇല്ല എന്ന് ഞാന്‍ പറയില്ല. അത് എന്നെ ഒരുപാട് പ്രശ്‌നങ്ങളിലേക്ക് കൊണ്ടുപോയ ഒരാളായതുകൊണ്ടാണ്. 20 വര്‍ഷം എന്റെ ജീവിതം നശിപ്പിച്ച ഒരാളായതുകൊണ്ട്. ജീവിതം നശിപ്പിക്കുക എന്ന് പറഞ്ഞാല്‍ ഞാന്‍ അതിനു വേണ്ടി ഒരുപാട് എഫേര്‍ട്ട് എടുത്തു. ഒരു കേസ് സംബന്ധമായ കാര്യമാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്, ഞാന്‍ അതുപോലെ നിന്നിരുന്ന ഒരാളാണ്, അപ്പോള്‍ ആ ആളോട് എന്റെ ജീവിതത്തില്‍ ഞാന്‍ ക്ഷമിക്കില്ല. ഒരു ചെറിയ ഒരു വാക്ക് മാത്രമേ എന്റെ വായില്‍ നിന്നും പോയിട്ടുണ്ടായിരുന്നുള്ളൂ. ആ ഒരു വാക്ക് ഇത്ര വലിയ പ്രശ്‌നങ്ങളുണ്ടാക്കി.. ശരി ഉണ്ടാക്കി, അതില്‍ ഞാന്‍ നിരപരാധി ആണെന്ന് അവര്‍ക്ക് എല്ലാവര്‍ക്കും അറിയാം.’

‘നിങ്ങള്‍ നിരപരാധിയാണ് എന്ന് ഒരു മൈസ്രേട്ട് വിധിക്കണമെങ്കില്‍ വിളിക്കുമ്പോള്‍ എല്ലാം നമ്മള്‍ പോകണം. ഞാന്‍ ഇങ്ങനെ പറയുന്നത് എന്താണെന്ന് വെച്ചാല്‍, ആള്‍ക്കാരുടെ മനസ്സില്‍ ഒരുപാട് തെറ്റിദ്ധാരണയുണ്ട.് സൗണ്ട് ചെക്ക് ചെയ്യാന്‍ പറയുന്നു, ഞാന്‍ ലൊക്കേഷനില്‍ നിന്ന് ഷൂട്ട് നിര്‍ത്തി വെച്ചിട്ട് വരെ സൗണ്ട് ടെസ്റ്റ് ചെയ്യാന്‍ പോയിട്ടുണ്ട്. അന്ന് ഈ പറയുന്ന ആളുടെ അമ്മ ഉണ്ടായിരുന്നു. രണ്ടാമത് ഓരോ അന്വേഷണത്തിന് വിളിക്കുമ്പോഴും ഞാന്‍ പോയി ഹാജരായി. പക്ഷേ പറയുന്നത് എന്താണ്, ഞാന്‍ എന്തൊക്കെയോ പറയുന്നതാണ് എന്ന്. നെഗറ്റീവ് കമന്റ്‌സ് വായിക്കാന്‍ തന്നെ നമുക്ക് എല്ലാവര്‍ക്കും ഒരു പ്രശ്‌നമുണ്ടാകും. എത്ര വലിയ ബോര്‍ഡ് ആണെങ്കിലും നെഗറ്റീവ് കമന്റ്‌സ് നെഗറ്റീവ് കമന്റ്‌സ് തന്നെയാണ്. അത് ഫീല്‍ ചെയ്യും. അതില്‍ സുഖം കിട്ടുന്ന ആള്‍ക്കാര്‍ക്ക് കിട്ടിക്കോട്ടെ. അവരുടെ മനസ്സ് സന്തോഷമാണല്ലോ. എനിക്ക് ഒരു ചെറിയ ഫീലിംഗ് വന്നാലും ആ എഴുതിയ ആള്‍ക്ക് ഇത്രയും എഴുതി വിട്ടല്ലോ എന്നുള്ള ഒരു സുഖം വരും. ആ സുഖം അവര്‍ അനുഭവിച്ചു.’

‘സ്വന്തം കുടുംബത്തിന് വരുമ്പോള്‍ പിന്നെ അവര്‍ ആലോചിക്കും, അയ്യോ അവര്‍ എത്ര വേദനിച്ചിട്ടുണ്ട് എന്ന്. ഞാന്‍ ചെയ്യാത്ത തെറ്റാണ്..അതില്‍ ഞാന്‍ 20 വര്‍ഷം നടന്നു. എല്ലാ കാര്യങ്ങളും എല്ലാവരുമായിട്ടും പോലീസില്‍ ഇന്‍സ്‌പെക്ടര്‍ വിളിച്ചാലും ആരു വിളിച്ചാലും ഞാന്‍ ഹാജരായിട്ടുണ്ട്. അവസാന നിമിഷം തെളിവ് ഇല്ല എന്ന രീതിയില്‍ ഞാന്‍ നിരപരാധിയായി. എന്നെ ടാര്‍ഗറ്റ് ചെയ്തത് കാവേരിയോ കാവേരിയുടെ അമ്മയോ ഒന്നുമല്ല, ഈ നന്ദകുമാര്‍ എന്ന് പറയുന്ന ആള്‍ തന്നെയാണ്. ക്രൈം നന്ദകുമാറിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തു. ആ വാര്‍ത്ത വായിച്ചിട്ടാണ് ഞാന്‍ വരുന്നത്. അദ്ദേഹത്തിന്റെ പേരില്‍ ഞാന്‍ സൈബറില്‍ ഒരു പരാതി കൊടുത്തിട്ടുണ്ട്. കാരണം എന്നെ വെച്ച് വലിയൊരു മാറ്റര്‍ ഇറക്കിയിട്ടുണ്ട് അദ്ദേഹം. അദ്ദേഹം കൊടുത്തിരിക്കുന്നത്, ന്യൂസ് സംബന്ധമായ കാര്യവും കൂടാതെ കുറെ കാര്യങ്ങളും ചേര്‍ത്ത് പുള്ളിയുടെ ഒരു ചാനലില്‍ ഒരു വാര്‍ത്ത കൊടുത്തു.’, പ്രിയങ്ക അനൂപ് പറഞ്ഞു.

content highlight: actress-priyanka-anoop-says-she-is-concerned-about-hidden-camera