Celebrities

അണിയറ ദൃശ്യങ്ങൾക്ക് അനുമതി നിഷേധിച്ചത് ധനുഷ് മാത്രമോ ? സമീപിച്ച നിർമാതാക്കളുടെ പട്ടിക പുറത്തുവിട്ട് നയൻസ് | nayanthara

കഴിഞ്ഞ ദിവസമാണ് ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര രം​ഗത്ത് വന്നത്

നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യം ഉൾപ്പെടുത്തിയതിന് നടന്‍ ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഇനത്തില്‍ ചോദിച്ച സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. നടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്. നയന്‍താരയെ നായികയാക്കി വിഘ്‌നേഷ് ശിവനായിരുന്നു ‘നാനും റൗഡി താന്‍’ എന്ന സിനിമ സംവിധാനം ചെയ്തത്. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലായത്.

ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ രണ്ട് വർഷം മുമ്പ് ജൂൺ ഒമ്പതിനാണ് ഇരുവരും വിവാഹിതരായത്. താരങ്ങളുടെ വിവാഹ ചടങ്ങുകളുടെ വീഡിയോയും ഫോട്ടോയുമെല്ലാം വൈറലായിരുന്നു. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ത്യൻ സിനിമാ ഒട്ടാകെ ഇരുവരുടെയും വിവാ​ഹത്തിന് ഒഴുകി എത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര രം​ഗത്ത് വന്നത്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ നാനും റൗഡി താനിന്റെ അണിയറ ദൃശ്യങ്ങൾ ഉപയോ​ഗിച്ചതിന് ധനുഷ് 10 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഇതിനെതിരെയാണ് നയൻതാര രം​ഗത്ത് വന്നത്. പണത്തിനപ്പുറം ധനുഷ് പക തീർക്കുകയാണെന്ന് നയൻതാര തുറന്നടിച്ചു. പൊതുവേദികളിൽ കാണുന്നത് പോലെയല്ല ധനുഷിന്റെ സ്വഭാവമെന്നും നയൻതാര വിമർശിച്ചു.

നെറ്റ്ഫ്‌ലിക്‌സ്‌ ഡോക്യുമെന്ററി ‘നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്‌ലു’മായി ബന്ധപ്പെട്ട് ധനുഷ്-നയന്‍താര വിവാദങ്ങള്‍ക്കിടെ എന്‍.ഒ.സി നല്‍കിയവരുടെ പട്ടികയുമായി നയന്‍താര. താന്‍ ഇതുവരെ അഭിനയിച്ച നിരവധി സിനിമികളിലെ സന്തോഷകരമായ നിമിഷങ്ങള്‍ ഡോക്യുമെന്ററിക്കായി ചേര്‍ത്തുവെച്ചിട്ടുണ്ടെന്നും ഇതിനായി നിരവധി നിര്‍മാതാക്കളെ കാണേണ്ടിവന്നെന്നും നയന്‍താര ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

ഷാരൂഖ് ഖാനും ഗൗരിഖാനും അടക്കമുള്ള നിര്‍മാതാക്കളെ സമീപിക്കേണ്ടിവന്നു. അവരെല്ലാം ഒരു മടിയുമില്ലാതെ, ഒട്ടും വൈകിപ്പിക്കാതെ വീഡിയോ ഉപയോഗിക്കുവാന്‍ എന്‍.ഒ.സി നല്‍കിയെന്നും നയന്‍താര പോസ്റ്റില്‍ കുറിച്ചു. ധനുഷ് നിര്‍മിച്ച ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് ദൃശ്യം ഉപയോഗിക്കാന്‍ അനുമതി നല്‍കാത്ത ധനുഷിന്റെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും ധനുഷ് മാത്രമാണ് അനുമതി നല്‍കാത്തത് എന്ന ധ്വനിയാണ് പോസ്റ്റിലുള്ളത്. വിവിധ നിര്‍മാണ കമ്പനികളില്‍പ്പെട്ട 37 നിര്‍മാതാക്കളെ പേര് പരാമര്‍ശിച്ച് അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.

മലയാളത്തില്‍ നിന്ന് രാപ്പകല്‍ സിനിമാ നിര്‍മാതാവ് ഹൗളി പോട്ടൂര്‍, രസിക എന്റര്‍ടെയ്ന്‍മെന്റിന്റ എന്‍.ബി വിന്ധ്യന്‍, വര്‍ണചിത്ര പ്രൊഡക്ഷന്‍സ് മഹ സുബൈര്‍, അമ്മു ഇന്റര്‍ഷനാഷണല്‍ അബ്ദുള്‍ ഹമീദ് മുഹമ്മദ് ഫസി എന്നിവരുടെ പേരാണ് ലിസ്റ്റിലുള്ളത്.

content highlight: nayanthara-netflix-documentary-and-controvercy