തലമുടി വളരുവാനായി അടുത്തകാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു മികച്ച മാർഗ്ഗമാണ് റോസ്മേരി വാട്ടർ. വലിയ വില കൊടുത്താണ് പലരും ഈ ഒരു ഉൽപ്പന്നം വാങ്ങുന്നത് പല ബ്രാൻഡുകളുടെ റോസ്മേരി വാട്ടർ നിലവിലുണ്ട് എന്നാൽ ഇത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ് ഒരുപാട് വിലയൊന്നും ഇത് വീട്ടിൽ ഉണ്ടാക്കാൻ ആവുകയുമില്ല റോസ്മേരി ഇല ഏത് പച്ചമരുന്ന് കടയിലും വാങ്ങാൻ കിട്ടുന്ന ഒന്നാണ്. തുച്ഛമായ വില മാത്രമാണ് ഇതിന് ഉള്ളത് ഇത് ഉപയോഗിച്ച് നമുക്ക് ആവശ്യമുള്ള വെള്ളം നമുക്ക് തന്നെ വീട്ടിലുണ്ടാക്കാം
ആവശ്യമായ വസ്തുക്കൾ
റോസ്മേരി ഇല
കറിവേപ്പില
ഉലുവ
തയ്യാറാക്കുന്ന വിധം
രണ്ട് ഗ്ലാസ് വെള്ളം എടുക്കുക ഇതിലേക്ക് ചേരുവകളെല്ലാം നന്നായിട്ട് തിളപ്പിക്കുക ആദ്യം വലിയ തീയിൽ ഒന്ന് തിളപ്പിക്കാവുന്നതാണ് ശേഷം ചെറിയ തീയിൽ തിളപ്പിക്കുക രണ്ട് ഗ്ലാസ് വെള്ളം വറ്റി ഒരു ഗ്ലാസ് വെള്ളമാവുന്നത് വരെ ഇത് തിളപ്പിക്കാവുന്നതാണ് ശേഷം ഒരു രാത്രിയിൽ ഇത് നന്നായി അടച്ചു വയ്ക്കാവുന്നതാണ് അടച്ചുവെച്ചതിനുശേഷം പിറ്റേദിവസം രാവിലെ മുതൽ ഉപയോഗിക്കാവുന്നതാണ് ഇത് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ഒന്ന് കുളിച്ച് വന്നതിനുശേഷം മാത്രമേ ഇത് ഉപയോഗിക്കാവൂ എന്നതാണ്.. കുളിച്ചുവന്ന തലയിൽ ഇത് സ്പ്രേ ചെയ്യാവുന്നതാണ് ഇതിനു വേണ്ടി ഒരു സ്പ്രേ ബോട്ടിലിൽ ഈ വെള്ളം ഒഴിച്ച് വയ്ക്കാവുന്നതാണ് അതേപോലെ രാവിലെയും വൈകിട്ടും ഇത് തലയുടെ ഉച്ചയിൽ സ്പ്രേ ചെയ്യുകയാണെങ്കിൽ കൂടുതൽ ഗുണം ലഭിക്കുന്നതായിരിക്കും. ഒരു മാസം ഇങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ മുടിയിൽ വരുന്ന മാറ്റം നേരിട്ട് മനസ്സിലാക്കാൻ സാധിക്കും