Movie News

റൊമാന്റിക് ചിത്രം ‘മിസ് യൂ’ തിയേറ്ററുകളിലേക്ക് – Sidharth ashika ranganath miss you movie

മിസ് യു' നവംബർ 29 - ന് ലോകമെമ്പാടും റിലീസ് ചെയ്യും

ചിറ്റാ എന്ന സിനിമക്ക് ശേഷം പ്രേക്ഷകരുടെ പ്രിയ താരം സിദ്ധാർത്ഥ് നായകനാവുന്ന ‘മിസ് യു’ നവംബർ 29 – ന് ലോകമെമ്പാടും റിലീസ് ചെയ്യും. യുവ സംവിധായകൻ എൻ.രാജശേഖർ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ഒരു റൊമാൻ്റിക് എൻ്റർടെയ്നറാണ്. രസകരമായ റൊമാൻ്റിക് ഫീൽ ഗുഡ് സിനിമയായിരിക്കും ഇതെന്നാണ് അണിയറക്കാർ വിശേഷിപ്പിക്കുന്നത്. ആഷികാ രംഗനാഥാണ് നായിക.

സിനിമാ സംവിധായകനാവാൻ വേണ്ടി പരിശ്രമിക്കുന്ന നായക കഥാപാത്രത്തെയാണ് സിദ്ധാർത്ഥ് അവതരിപ്പിക്കുന്നത്. യുവത്വത്തിൻ്റെ പ്രസരിപ്പുള്ള റൊമാൻ്റിക് ഹീറോ ആയി ഈ സിനിമയിലൂടെ കളത്തിൽ ഇറങ്ങുകയാണ് വീണ്ടും സിദ്ധാർത്ഥ്. എട്ടു ഗാനങ്ങളാണ് ‘മിസ് യൂ’ വിലുള്ളത്. ഇതിൽ രണ്ടു ഗാനങ്ങൾ പാടിയിരിക്കുന്നത് സിദ്ധാർത്ഥ് തന്നെയാണ്. ചിത്രത്തിന് വേണ്ടി അദ്ദേഹം പാടി നേരത്തേ പുറത്തിറങ്ങിയ ‘നീ എന്നെ പാർത്തിയാ’, ‘ സൊന്നാരു നൈനാ’ എന്നീ ഗാനങ്ങൾ ആസ്വാദക ശ്രദ്ധനേടിയിരുന്നു. കൂടാതെ കാർത്തിയെ നായകനാക്കി മിത്രൻ സംവിധാനം ചെയ്യുന്ന സർദാർ -2 വിലെ നായികയും ആഷികയാണ്.

‘എല്ലാവരും അവർക്ക് ഇഷ്ടപ്പെട്ട പെണ്ണിനെയാണ് പ്രേമിക്കുക. ഇതിൽ നായകൻ തനിക്ക് ഇഷ്ടമില്ലാത്ത പെണ്ണിനെയാണ് പ്രേമിക്കുന്നത്. കഥയുടെ ഈ ഒരു ലൈനാണ് സിദ്ധാർത്ഥിനെ ഇംപ്രസ് ചെയ്ത് സിനിമയിലേക്ക് ആകർഷിച്ചത്. എൻ്റെ ഒരു സുഹൃത്തിൻ്റെ ജീവിതത്തിൽ നടന്ന സംഭവമാണ് ഈ കഥക്ക് പ്രചോദനമായത്. തീർച്ചയായും ഈ കഥയിൽ വ്യത്യസ്തതയും പുതുമയും ഉണ്ടാവും’ സംവിധായകൻ എൻ. രാജശേഖർ പറഞ്ഞു.

7 മൈൽ പെർ സെക്കൻ്റിൻ്റെ ബാനറിൽ മലയാളിയായ സാമൂവൽ മാത്യു വാണ് ചിത്രം നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി ജിബ്രാനാണ് സംഗീത സംവിധായകൻ. അനുപമ കുമാർ, രമ, ജെ പി, പൊൻവണ്ണൻ, നരേൻ, കരുണാകരൻ, ബാല ശരവണൻ, ‘ലൊല്ല് സഭാ’ മാരൻ, ഷഷ്ടികാ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

STORY HIGHLIGHT: Sidharth ashika ranganath miss you movie