Celebrities

ആസിഫ് അലിയിൽ നിന്ന് ഞാൻ ആ ഒരു കാര്യം പഠിച്ചു: ഐശ്വര്യ ലക്ഷ്മി

ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു വിജയ് സൂപ്പറും പൗര്‍ണ്ണമിയും. വിജയ് എന്ന ചെറുപ്പക്കാരന്റെയും അവന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്ന് വന്ന് ജീവിതം സൂപ്പറാക്കുന്ന പൗർണമിയുടേയും കഥയാണ് ചിത്രം പറയുന്നത്. മോട്ടിവേഷൻ, പോസിറ്റിവിറ്റി, ട്വിസ്റ്റ് എന്നിവ കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഫീൽ ഗുഡ് ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും. ഇപ്പോൾ ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ച സമയത്തെ ഓർമകൾ പങ്കുവെക്കുന്ന കൂട്ടത്തുൽ ആസിഫലിയിൽ നിന്ന് പഠിച്ചെടുത്ത ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് ഐശ്വര്യ ലക്ഷ്മി. തങ്ങൾ രണ്ടുപേരും ഏതാണ്ട് ഒരേ സ്വഭാവക്കാർ തന്നെയാണെന്നാണ് ഐശ്വര്യ പറയുന്നത്. എന്നാൽ തന്നിൽ നിന്ന് വ്യത്യസ്തമായി ആസിഫിന് മറ്റൊരു​ഗണമുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേർക്കുന്നു. സിനിമയുടെ ഷോട്ടുകൾ എടുക്കുന്ന സമയത്ത് ആരെങ്കിലും അതിന് തടസ്സമായി തന്നെ തുറിച്ചു നോക്കി നിന്നാൽ ശ്രദ്ധ മാറുമെന്നും കൃത്യമായി അഭിനയിക്കാൻ സാധിക്കില്ലെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. എന്നാൽ അത്തരം അവസരങ്ങളിൽ അതിനോട് പക്വതയോടെ പ്രതികരിക്കാൻ ആസിഫ് അലിക്ക് കഴിയും എന്നാണ് ഐശ്വര്യ കൂട്ടിച്ചേർക്കുന്നത്. ആരെങ്കിലും ഷോർട്ട് എടുക്കുന്ന സമയത്ത് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ നിൽക്കുന്നത് കണ്ടാൽ ആസിഫ് അപ്പോൾ തന്നെ പ്രതികരിക്കും. ആ കാര്യം അയാളിൽ നിന്ന് പഠിച്ച ഒരു പാഠമാണ്. നമ്മളെ തൊഴിൽ ചെയ്യുന്നതിൽ നിന്ന് ഡിസ്ട്രാക്ട് ചെയ്യുന്ന വ്യക്തികളോട് റിയാക്ട് ചെയ്ത് തുടങ്ങിയത് വിജയ് സൂപ്പറും പൗര്‍ണ്ണമിയും കഴിഞ്ഞ ശേഷമാണെന്നും ഐശ്വര്യ കൂട്ടിച്ചേർക്കുന്നു.

വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന സിനിമയുടെ കഥയിൽ വലിയ പുതുമയൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം എടുത്തത് എന്ന് കോൾക്കുമ്പോൾ ചിത്രം പലർക്കും ഒരു പ്രോത്സാഹനമാണ്. വിജയ് ദേവരകൊണ്ടയുടെ ഹിറ്റ് ചിത്രമായ ‘പീലി ചൂപ്‌ലൂ’വിനോട് സാമ്യമുണ്ട് വിജയ് സൂപ്പറും പൗര്‍ണ്ണമിയും സിനിമയ്ക്ക്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രണദിവേയും, ചിത്ര സംയോജനം നിർവഹിച്ചിരിക്കുന്നത് രതീഷ് രാജുമാണ്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ.സുനിൽ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. സിദ്ദിഖ്, രഞ്ജി പണിക്കർ, കെ.പി.എ.സി ലളിത, ബാലു വർഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.