Celebrities

‘ആദ്യമായാണ് ഒരാള്‍ അപമാനിതനാകുന്നത് കണ്ട് ചിരി വരുന്നത്’; ആറാട്ടണ്ണനോട് ഐശ്വര്യലക്ഷ്മിയുടെ റിവഞ്ച് ! | Aiaswarya Lakshmi

സംസാരിച്ചു കൊണ്ട് നില്‍ക്കുന്ന ഐശ്വര്യയുടെ പിന്നില്‍ സന്തോഷ് വര്‍ക്കി എത്തുകയും താരത്തെ വിളിക്കുകയുമാണ്

ആറാട്ട് എന്ന മോഹൻലാൽ സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. നടി നിത്യ മേനോനുമായി ബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. നിത്യ മേനനെ വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പലയിടങ്ങളിലും പറഞ്ഞിരുന്നു.

വര്‍ഷങ്ങളായി ഒരുപാട് രീതിയില്‍ സന്തോഷ് വര്‍ക്കി തന്നെ കുറെയേറെ കഷ്ടപ്പെടുത്തിയെന്നും, തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചെന്നും നിത്യ പറഞ്ഞിരുന്നു. അഞ്ചാറ് വര്‍ഷമായി സന്തോഷ് തന്റെ പിന്നാലെയുണ്ടെന്നും മുപ്പതോളം നമ്പറുകള്‍ താന്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും നിത്യ മേനന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇനി നിത്യയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് സന്തോഷ് തടിയൂരി.

നടിമാരെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങളുടെ പേരിലും സന്തോഷ് വര്‍ക്കി ട്രോളുകള്‍ നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും ട്രോളുകളും നേരിടുകയാണ് സന്തോഷ് വര്‍ക്കി. പുതിയ സിനിമയുടെ റിലീസിനെത്തിയ നടി ഐശ്വര്യ ലക്ഷ്മിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ആറാട്ടണ്ണനെ വീണ്ടും എയറിലാക്കിയിരിക്കുന്നത്. ഐശ്വര്യയുടെ പുതിയ സിനിമയായ ഹലോ മമ്മി റിലീസ് ചെയ്തു. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന്‍.

ഐശ്വര്യ ലക്ഷ്മിയെ സിനിമയില്‍ ലിപ് ലോക്ക് ചെയ്യാന്‍ താല്‍പര്യമുണ്ട്. നേരത്തെ ഇന്‍സ്റ്റയില്‍ റീലില്‍ പറഞ്ഞിരുന്നു എന്നാണ് സന്തോഷ് വര്‍ക്കി മീഡിയയ്ക്ക് മുന്നിലെത്തി പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. സന്തോഷ് വര്‍ക്കിയെ ട്രോളുകളിലൂടെ കടന്നാക്രമിക്കുകയാണ് സോഷ്യല്‍ മീഡിയ. വളരെ രൂക്ഷമായ പ്രതികരണങ്ങളും ട്രോളുകളുമാണ് സന്തോഷ് വര്‍ക്കിയ്ക്ക് നേരിടേണ്ടി വരുന്നത്.

”ഞാന്‍ ഒരു കഥാപാത്രമായിട്ട് വന്നു അണ്ണന്റെ ചെവിക്കല്ലിന് അടിക്കട്ടെ വേദനിക്കില്ലല്ലോ. റിയല്‍ അല്ലല്ലോ, കഥാപാത്രത്തിനു വേണ്ടി മരിക്കാനും പുള്ളി തയ്യാറാ, ഇവനിക്ക് മിക്കവാറും സിനിമ നടിമാര്‍ എല്ലാരും കൂടി കൊട്ടെഷന്‍ കൊടുക്കാന്‍ ചാന്‍സ് കാണുന്നുണ്ട്, രാത്രി 9 മണിക്ക് അണ്ണന്റെ ലൈവ് ഉണ്ടായിരിക്കും, കരണകുറ്റി നോക്കി ഒരെണ്ണം തരട്ടെ, എത്ര തല്ലുകൊണ്ടാലും ഇനിയും തല്ലു വേണമെന്ന് ചോദിച്ചു വാങ്ങുന്നു, അങ്ങ് ചെല്ല് നീ ഒരു ഷേക്ക് ഹാന്‍ഡ് അവള്‍ തന്നില്ല നിനക്ക് പിന്നാ, അതിലും നല്ലത് അവര്‍ക്ക് വല്ല മുതലയുടെയും വായില്‍ തല വയ്ക്കുന്നത്, അങ്ങോട്ട് ചെല്ല് ചൂലെടുത്ത് അടിക്കും, കേരള പോലീസിനെ മെന്‍ഷന്‍ ചെയ്യാന്‍ പറ്റുന്നില്ല. പരസ്യമായി മീഡിയ ടെ മുന്നില്‍ വന്ന് ഒരു സ്ത്രീയെ ഇയാള്‍ വാക്കുകള്‍ കൊണ്ട് അപമാനിക്കുന്നു. ഇതിനെ ഒക്കെ എന്താ പറയേണ്ടത്” എ്ന്നിങ്ങനെയാണ് കമന്റുകള്‍.

അതേസമയം മറ്റൊരു വിഡിയോയും വൈറലാകുന്നുണ്ട്. ഈ വീഡിയോയില്‍ ഐശ്വര്യ ലക്ഷ്മിയും ഉണ്ട്. തീയേറ്റിന് മുന്നില്‍ നിന്നുള്ളതാണ് വീഡിയോ. സംസാരിച്ചു കൊണ്ട് നില്‍ക്കുന്ന ഐശ്വര്യയുടെ പിന്നില്‍ സന്തോഷ് വര്‍ക്കി എത്തുകയും താരത്തെ വിളിക്കുകയുമാണ്. ഐശ്വര്യ തിരിഞ്ഞപ്പോള്‍ സ്വയം പരിചയപ്പെടുത്തി കൊണ്ട് ഹസ്തദാനത്തിനായി കൈനീട്ടുകയാണ് സന്തോഷ് വര്‍ക്കി. എന്നാല്‍ ആളെ മനസിലായതും ഐശ്വര്യ ലക്ഷ്മി കൈ പിന്‍വലിച്ച് അവിടെ നിന്നും പോവുകയാണ് വീഡിയോയില്‍.

ഈ വീഡിയോക്ക് താഴെയും നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘ആറാട്ട് അണ്ണന്റെ വക ഇന്നൊരു ലൈവ് ഉണ്ടാകും, ഇറച്ചി കടയുടെ മുന്നില്‍ പട്ടി നോക്കി ഇരിക്കുന്നത് പോലെ ഉള്ള നോട്ടം കണ്ടില്ലേ, ഇന്ന് വരും ഐഷു യെക്ഷിയാണ് അവള്‍ക്കു ജാഡയാണ് അഭിനയം കൊള്ളില്ല, ഇവന്റെ ധാരണ ഞാന്‍ വലിയ എന്തോ ഒരു സംഭവം ആണെന്നുള്ള ധാരണ ആണ് ഇന്ന് രാത്രി കമിഴ്ന്നു കിടന്ന് കൊണ്ടുള്ള ഒരു ലൈവ് വരും, ഇത്രയും ദരിദ്ര്യവാസിയായ ഒരു മലയാളിയെ ആദ്യമായിട്ടു കാണുകയാണ്, ഇത്രക്കൊക്കെ നാണം കെടാന്‍ ഇങ്ങേരു കഴിഞ്ഞ ജന്മത്തില്‍ എന്ത് പാപമാണാവോ ചെയ്തത്, ആദ്യമായാണ് ഒരാള്‍ അപമാനിതനാകുന്നത് കണ്ട് ചിരി വരുന്നത്.” എന്നിങ്ങനെയാണ് കമന്റുകള്‍.

നിത്യ മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പ് തന്നെ നടി നിഖില വിമലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു. നിഖിലയുടെ അമ്മയോട് വിവാഹക്കാര്യം സംസാരിച്ചെന്നും അവര്‍ക്ക് താത്പ്പര്യമില്ലെന്ന് പറഞ്ഞെന്നുമാണ് സന്തോഷ് പറഞ്ഞത്.

ഇപ്പോഴിതാ സിനിമ റിവ്യുവിൻ്റെ മറവിൽ നടി-നടന്മാർക്കെതിരേ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു‌ വിട്ടയച്ച സംഭവറും ഉണ്ടായിരുന്നു. താരങ്ങളെയും കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടൻ ബാല താരസംഘടനയായ അമ്മയിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു.

മുമ്പ് നടൻ ബാലയെയും സന്തോഷ് വർക്കി സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചിരുന്നു. ബാലയുടെ പരാതി അമ്മ ജനറൽ സെക്രട്ടറി സിദിഖ് ഗൗരവമായി എടുക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വർക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് എഴുതി ഒപ്പുവെപ്പിച്ചു. ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് ഇയാൾക്ക് മുന്നറിയിപ്പ് നൽകി.

സിനിമ റിവ്യൂവിന്റെ മറവിൽ നടി-നടന്മാരുടെ കുടുംബത്തിനെതിരേ അശ്ലീല പരാമർശം നടത്തുന്ന യുട്യൂബർമാർക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് അമ്മയുടെ തീരുമാനം. അതേ സമയം തൻ്റെ പരാതിയിൽ സന്തോഷ് വർക്കിക്ക് തെറ്റു തിരുത്താനുള്ള അവസരമാണ് നൽകിയതെന്ന് നടൻ ബാല പറഞ്ഞു.

content highlight: aarattannan-santosh-varkey-gets-ignored-by-aishwarya-lakshmi