Celebrities

‘അച്ഛനായി, ഉത്തരവാദിത്വത്തോടെ പെരുമാറടോ’; ബേസിലിനെ കുറിച്ച് ഭാര്യയുടെ പരാതികൾ | basil-joseph-open-up

സൂക്ഷ്മദർശിനിയാണ് ബേസിലിന്റെ ഏറ്റവും പുതിയ സിനിമ

ബേസിൽ ജോസഫ് ഇന്ന് വെറും സംവിധായകൻ മാത്രമല്ല. മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ഒട്ടുമിക്ക ഹിറ്റ് ചിത്രങ്ങളുടെയും പ്രധാന നടന്മാരിൽ ഒരാൾ കൂടിയാണ്. ശ്രീനിവാസൻ സംവിധാനം ചെയ്ത തിരയിലൂടെ സഹസംവിധായകനായി ആണ് സിനിമയിലേക്ക് ബേസിൽ കടന്നുവന്നത്. അതിനുശേഷം അഭിനയത്തിലും താരം തിളങ്ങുകയായിരുന്നു. മറ്റു നടന്മാരും ആയിട്ടുള്ള കെമിസ്ട്രി വളരെയധികം വർക്ക് ആകുന്ന താരം കൂടിയാണ് ബേസിൽ. സൂക്ഷ്മദർശിനിയാണ് ബേസിലിന്റെ ഏറ്റവും പുതിയ സിനിമ. നസ്രിയ നസീമാണ് ചിത്രത്തിൽ നായിക. ഒരു ഡ്രീം കോമ്പോയ്ക്കായി കാത്തിരിക്കുന്നത് പോലെയാണ് ആരാധകർ ഇരുവരും ഒരുമിച്ച് സ്ക്രീനിൽ വരുമ്പോഴുള്ള കെമിസ്ട്രി കാണാൻ കാത്തിരുന്നത്. മികച്ച പ്രേക്ഷക പ്രതികരണം തേടി ചിത്രം മുന്നേറുകയാണ്.

ബേസിലിന്റെ ഭാര്യ എലിസബത്തും മകൾ ഹോപ്പുമെല്ലാം മലയാളികൾക്ക് പരിചിതരാണ്. ഒരു വർഷം മുമ്പാണ് ബേസിലിനും എലിസബത്തിനും ആദ്യത്തെ കുഞ്ഞ് പിറന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. കുഞ്ഞിനെ കൊഞ്ചിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന ബേസിലിന്റെ വീഡിയോകൾ പലതവണ വൈറലായിട്ടുണ്ട്.

ബേസിലിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ സോഷ്യൽമീഡിയയിൽ ഏറ്റവും ഫേമസായിട്ടുള്ള വൈബ് തന്തയാണ് ബേസിൽ. അച്ഛനായിട്ടല്ല സുഹൃത്തായി നിന്നാണ് ബേസിൽ മകളെ കൊണ്ടുനടക്കുന്നത്. ഇപ്പോഴിതാ ഭാര്യ എലിസബത്തിന് തന്നെ കുറിച്ചുള്ള ചില പരാതികൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ച് ബേസിൽ സംസാരിച്ചത്.

അച്ഛനായില്ലേ അതിന്റെ ഉത്തരവാദിത്വത്തോടെ ഇനിയെങ്കിലും പെരുമാറാൻ ഭാര്യ തന്നോട് ഇടയ്ക്കിടെ പറയാറുണ്ടെന്നാണ് ബേസിൽ പറയുന്നത്. ഇപ്പോഴും ഒരു അടുക്കും ചിട്ടയുമില്ല. എപ്പോഴെങ്കിലും വീട്ടിൽ കേറി വന്നാലും സാധനങ്ങൾ വാരി വലിച്ച് ഇടും. എല്ലാ ഭാര്യമാരും പറയുന്ന പ്രശ്നമാണിത്. ഒരു സ്ഥലത്ത് പോകാൻ ഇറങ്ങിയാൽ കറക്ട് സമയത്ത് ഇറങ്ങില്ല.

ലാസ്റ്റ് മിനിറ്റിലാണ് ഞാൻ റെഡിയാകാറ്. അവരെല്ലം റെഡിയായി വന്നാലും ഞാൻ അവിടെ മൊബൈലും നോക്കി ഇരിക്കും അല്ലെങ്കിൽ അതും ഇതുമൊക്കെ നോക്കി വായും പൊളിച്ച് ഇരിക്കും. അവസാന നിമിഷമാണ് എല്ലാത്തിനും വേണ്ടി ഇറങ്ങി തിരിക്കുക. കുട്ടിയായി… ഒരു അച്ഛനായി അതിന്റെ ഉത്തരവാദിത്വത്തോടെ പെരുമാറടോ എന്നൊക്കെ പറയാറുണ്ട്. ഇതൊരു ടോയ് അല്ല.

ഇതിനെ ഇങ്ങനെ കളിപ്പിച്ചുകൊണ്ടിരിക്കുക മാത്രമല്ല തന്റെ ജോലിയെന്നും പറയാറുണ്ട്. ഇതിനെ വളർത്തണം അതും കൂടി തന്റെ ഉത്തരവാദിത്വമാണെന്ന് ഇടയ്ക്ക് അവൾ പറയാറുണ്ട് എന്നാണ് നടൻ പറഞ്ഞത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മകളുടെ ഒന്നാം പിറന്നാൾ ബേസിലും ഭാര്യയും ആഘോഷിച്ചത്. പ്രതീക്ഷകൾ നിറഞ്ഞ ഒരു വർഷം എന്നാണ് മകളുടെ പിറന്നാൾ ദിനത്തിൽ ബേസിൽ സോഷ്യൽമീഡിയയിൽ കുറിച്ചത്.

കുഞ്ഞ് ജനിക്കുന്നതോട് കൂടെ തന്നെ നമ്മളിലെ അച്ഛനും ഉണരും. അച്ഛന്റെ കടമയും ഉത്തരവാദിത്വവും ആരും പഠിപ്പിച്ച് തരേണ്ടതില്ല. ഓട്ടോമറ്റിക്കായി നമ്മളതിലേക്ക് വരും. പ്രസവ സമയത്ത് സിനിമയില്‍ എല്ലാം കാണുന്നതുപോലെ ടെന്‍ഷനടിച്ച് പുറത്ത് നടന്നുകൊണ്ടിരിയ്ക്കുന്ന ഭര്‍ത്താവ് ഒന്നും ആയിരുന്നില്ല ഞാന്‍. ഞാനും ഡെലിവറി റൂമില്‍ ഉണ്ടായിരുന്നു. അത് ഭാര്യയ്ക്ക് ഭയങ്കര സപ്പോര്‍ട്ട് ആയിരുന്നു.

കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോള്‍ ഇത് എന്റെ ചോരയാണല്ലോ എന്ന അഭിമാനവും സന്തോഷവും എല്ലാം ഉണ്ടായിരുന്നു. ഞാന്‍ കരഞ്ഞോയെന്ന് ചോദിച്ചാല്‍ അത്രയ്ക്ക് ഡ്രാമ ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ കണ്ണ് നിറഞ്ഞിട്ടുണ്ടാവാം എന്നാണ് മകളെ ആദ്യമായി കയ്യിൽ കിട്ടിയപ്പോഴുള്ള അനുഭവം പങ്കിട്ട് ബേസില്‍ മുമ്പ് പറഞ്ഞത്. 2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

content highlight: basil-joseph-open-up