മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ സിനിമ. പിന്നാലെ വന്ന മായാനദി സൂപ്പര്‍ ഹിറ്റായി മാറിയതോടെ ഐശ്വര്യ ലക്ഷ്മി താരമായി മാറുകയായിരുന്നു. മായാനദിയിലൂടെ അപ്പുവായി മലയാളികളുടെ മനസില്‍ എന്നെന്നും ഇടം നേടിയെടുക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.പിന്നാലെ വന്ന വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രങ്ങളും വിജയിച്ചതോടെ ഐശ്വര്യ തന്റെ സ്ഥാനം അതിവേഗം ഉറപ്പിച്ചു.
ഷറഫുദീനാണ് ഐശ്വര്യയുടെ പുതിയ സിനിമ ഹലോ മമ്മിയിലെ നായകൻ. ഹൊറർ കോമഡി ചിത്രമാണ് ഹലോ മമ്മി. കിംഗ് ഓഫ് കോത്ത എന്ന മലയാള സിനിമയിലാണ് ഇതിന് മുമ്പ് ഐശ്വര്യയെ പ്രേക്ഷകർ കണ്ടത്. സിനിമയിലെ ഐശ്വര്യയുടെ ഡയലോഗുകൾക്ക് നേരെ ട്രോളുകൾ വന്നിരുന്നു. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന സിനിമയാണ് കിംഗ് ഓഫ് കോത്ത.
എന്നാൽ ബോക്സ് ഓഫീസിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. ദുൽഖർ സൽമാനായിരുന്നു നായകൻ. ഐശ്വര്യ ലക്ഷ്മിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. വൻ താരനിര അണിനിരക്കുന്ന സിനിമയാണ് തഗ് ലൈഫ്. കമൽ ഹാസൻ നായകനാകുന്ന ചിത്രത്തിൽ ജയം രവി, തൃഷ, ചിമ്പു തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്.
പൊന്നിയിൻ സെൽവന് ശേഷം മണിരത്നത്തിന്റെ തഗ് ലൈഫ് എന്ന സിനിമയിലും നടി ഒരു വേഷം ചെയ്യുന്നുണ്ട്. തമിഴില്‍ ഐശ്വര്യയ്ക്ക് കയ്യടി നേടിക്കൊടുത്ത സിനിമയായിരുന്നു ഗാട്ടാ ഗുസ്തി. വിഷ്ണു വിശാല്‍ ആയിരുന്നു നായകന്‍. ചിത്രത്തിനായുള്ള ഐശ്വര്യയുടെ മേക്കോവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായി താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. അണ്‍ഫില്‍റ്റേര്‍ഡ് ബൈ അപര്‍ണ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ മനസ് തുറന്നത്.
”നല്ലോണം തടിച്ചു. പത്ത് പതിനൊന്ന് കൂടി. ഒരു മാസമാണ് എനിക്ക് തയ്യാറാകാന്‍ ലഭിച്ചത്. രണ്ട് നേരം വര്‍ക്കൗട്ട് ചെയ്യുമായിരുന്നു. ഒരുപാട് ഭക്ഷണം കഴിക്കുമായിരുന്നു. അഞ്ച് മാസത്തോളം ഷൂട്ട് പോയിരുന്നു. എല്ലാ ദിവസവും ഇത് തന്നെയായിരുന്നു പരിപാടി. ഇടയ്ക്ക് വച്ച് ഇറച്ചി കഴിച്ച് മടുത്തിട്ട് ഞാന്‍ വെജിറ്റേറിയനായി. എനിക്ക് പറ്റൂല, ഇനി ഞാന്‍ ഛര്‍ദ്ദിക്കും എന്ന അവസ്ഥയിലായി” ഐശ്വര്യ പറയുന്നു.
”അഞ്ച് മാസം കഴിഞ്ഞപ്പോഴേക്കും ശരീരികമാകെ മാറി. ഞാനൊരു സിനിമയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന ബോധ്യമുണ്ട്. പക്ഷെ എന്റെ ശരീരത്തില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ലാതായി. പെട്ടുന്നുള്ള മാറ്റം ആണല്ലോ. അല്ലാതെ നിയന്ത്രണമില്ലാതെ കഴിച്ചതു കൊണ്ടുള്ള മാറ്റമല്ലല്ലോ. അങ്ങനെയായിരുന്നുവെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇത് എന്താണെന്ന് അറിയില്ല. ഭക്ഷണത്തിന്റെ കുഴപ്പമാണോ?”.
മീറ്റൊക്കെ എവിടെ നിന്നും വരുന്നതാണെന്ന് അറിയില്ലല്ലോ. അതിന്റെ ഫോര്‍മോണിന്റെ പ്രശ്‌നമാണോ എന്നൊന്നും അറിയില്ല. മുടി കൊഴിച്ചിലുണ്ടായിരുന്നു. മുഖക്കുരുവിന്റെ പ്രശ്‌നമുണ്ടായിരുന്നു. ഇതിനിടെ രാവിലേയും വൈകുന്നേരം ട്രെയ്‌നിംഗ്. വര്‍ക്കൗട്ട് കാരണം എന്റെ ഷോള്‍ഡറിന്റെ വീതി രണ്ട് ഇഞ്ച് കൂടി. വെയിറ്റ് കുറയാന്‍ സമയമെടുത്തു. ഒന്നര വര്‍ഷത്തോളമെടുത്തു. പതുക്കെയാണ് കുറഞ്ഞതെന്നും ഐശ്വര്യ പറയുന്നു.
ഇതൊക്കെ ആ സമയത്ത് നേരിട്ടതാണ്. പക്ഷെ വെര്‍ത്ത് ആയിരുന്നു അതെല്ലാം. ആ സംവിധായകനും ടീമും ഡിഒപിയുമെല്ലാം ഭയങ്കര രസമായിരുന്നു. വിഷ്ണു സാര്‍ കുറച്ച് സ്ട്രിക്റ്റ് ആയിരുന്നു. അദ്ദേഹം നിര്‍മ്മാതാവ് കൂടെയാണല്ലോ. ഞങ്ങള്‍ മൂന്ന് പേരുമായിരുന്നു ബാക്ക് ബെഞ്ചേഴ്‌സ്. ആ ടീമിന്റെ കൂടെ ഇപ്പോഴും ചെയ്യണമെന്ന് പറഞ്ഞാല്‍ കഥ ചോദിക്കാതെ തന്നെ ഞാന്‍ ഓക്കേ പറയും. കാരണം എനിക്ക് അവിടെ ഒരു സ്‌പേസുണ്ട്. കുടുംബങ്ങളുമായി വളരെയധികം അടുപ്പമുണ്ട്. സിനിമ വിജയിച്ചതോടെ ആ അടുപ്പം ഒന്നു കൂടെ ശക്തമായെന്നു ഐശ്വര്യ പറയുന്നു. തനിക്ക് ലഭിക്കുന്ന മെസേജുകളെക്കുറിച്ചും ഐശ്വര്യ ലക്ഷ്മി സംസാരിക്കുന്നുണ്ട്.
ഇടയ്ക്ക് ഞാന്‍ ഹിഡന്‍ മെസേജുകള്‍ എടുത്ത് വായിക്കും. ഒരു ചേട്ടന്‍ സ്ഥിരമായി തന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പറയും. ഒരാള്‍ എന്നോട് സ്ഥിരമായി കടം ചോദിക്കും. 2018 മുതലെങ്ങാനും തുടങ്ങിയതാണ്. ഇതുവരെ നിര്‍ത്തിയിട്ടില്ല. ഇടയ്ക്ക് കുറച്ച് മാസങ്ങളുടെ ഗ്യാപ്പുണ്ടായിരുന്നു. എത്രകാലമായി ഇത് ചോദിക്കുന്നുവെന്ന് ഞാന്‍ ബാക്കിലേക്ക് പോയി നോക്കിയിരുന്നു. കുറച്ച് പേര്‍ക്ക് എന്നെ കല്യാണം കഴിക്കണം. കുറച്ച് ഐ ലവ് യുവുകളും കിട്ടാറുണ്ട്. ചില ഗ്രൂപ്പുകളില്‍ എന്നെ ചേര്‍ത്തിട്ടുണ്ട്. ഞാന്‍ ഇടയ്ക്ക് അതും വായിക്കും. ആരുടെയൊക്കയോ ഗ്രൂപ്പാണെന്നാണ് ഐശ്വര്യ പറയുന്നത്.
content highlight: aishwarya-lakshmi-recalls-traumatic-body-transformation