Celebrities

‘സ്വാസികയെ പോലെയൊക്കെ ആണെങ്കിൽ എനിക്ക് മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ പറ്റും’; നടന്മാർക്കെതിരെ പരാതി നൽകിയ നടി | swasika

ഞാൻ കടന്ന് പോയ ട്രോമ തനിക്കെ അറിയുവെന്നും നടി പറയുന്നു

മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരെ നൽകിയ പരാതി പിൻവലിക്കുകയാണെന്ന് ആലുവയിലെ പരാതിക്കാരിയായ നടി. സിനിമയിലെ പ്രമുഖർക്കെതിരായ കേസിൽ സാധാരണ ജനങ്ങളൊക്കെ എന്റെ ഒപ്പം തന്നെയാണ്. സ്വാസികയെ പോലെ എന്തിനും റെഡിയായി നിക്കുന്നവരൊക്കെയാണ് ഞാൻ കാശിന് വേണ്ടിയാണ് പരാതി നൽകിയതെന്നൊക്കെ പറയുന്നത്. സ്വാസികയെ പോലെയൊക്കെ ആണെങ്കിൽ എനിക്ക് മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ പറ്റും. ഞാൻ കടന്ന് പോയ ട്രോമ തനിക്കെ അറിയുവെന്നും നടി പറയുന്നു.

‘സർക്കാരിന്റ ഭാഗത്ത് നിന്ന് പിന്തുണ ഉണ്ടായതിനാലാണ് ഞാൻ പരാതിയുമായി മുന്നോട്ട് വന്നത്. എന്നാൽ എനിക്കെതിരെ ഒരു കള്ള പോക്സോ കേസ് വന്നു. അപ്പോഴൊന്നും എനിക്ക് യാതൊരു പേടിയും ഉണ്ടായിരുന്നില്ല. ഈ കേസ് കള്ളക്കേസാണ്. ആ കുട്ടിയുമായി തെളിവെടുപ്പിനൊക്കെ പോലീസ് പോയി. ഈ കേസിന്റെ സത്യാവസ്ഥ പുറത്തുവരണം. പോലീസിനെ എനിക്കെതിരെ യാതൊരു തെളിവും കിട്ടിയില്ല. ഈ കേസ് ഒളിച്ചുവെക്കുകയാണ് അവർ. എന്റെ റെപ്യൂട്ടേഷനെ ഇത് ബാധിച്ചില്ലേ. ഈ കേസിന്റെ സ്റ്റാറ്റസ് എന്താണെന്ന് എനിക്ക് അറിയണം. ആ പെൺകുട്ടിക്കെതിരെ നടപടിയെടുക്കണം. ഈ കേസിൽ സർക്കാർ എന്റെ കൂടെ നിൽക്കുന്നില്ല. ഈ കുട്ടിക്കെതിരായ തെളിവെല്ലാം എന്റെ കൈയ്യിൽ ഉണ്ട്.

ആരോ കാശും കൊടുത്ത് ആത്മവിശ്വാസവും കൊടുത്ത് വിട്ടതാണ് ആ പെൺകുട്ടിയെ. ആ പെൺകുട്ടി പറഞ്ഞിരിക്കുന്നത് ഞാൻ ഒരു ഡ്രൈവറെ കൊന്നെന്നാണ്. ഇതൊക്കെ പോലീസ് അന്വേഷിക്കണ്ടേ. അതുകൊണ്ട് ഈ കേസിൽ സർക്കാർ എന്റെ ഒപ്പം അല്ല, അതിനാലാണ് ഞാൻ മറ്റുള്ളവർക്കെതിരായ പരാതി പിൻവലിക്കുന്നത്. എല്ലാവരും രക്ഷപ്പെടട്ടെ.

പോക്സോ കേസ് വന്നപ്പോൾ എന്നെ എല്ലാവരും ഒറ്റപ്പെടുത്തി. പിന്നെ ആർക്ക് വേണ്ടിയാ ഞാൻ കേസുമായി മുന്നോട്ട് പോകേണ്ടത്. പോക്സോ കേസിൽ എന്റെ കൂടെ സർക്കാർ നിന്നാൽ സിനിമ മേഖലയിലുള്ളവർക്കെതിരായ കേസുമായി ഞാൻ മുന്നോട്ട് പോകും.

സിനിമയിലെ പ്രമുഖർക്കെതിരായ കേസിൽ സാധാരണ ജനങ്ങളൊക്കെ എന്റെ ഒപ്പം തന്നെയാണ്. സ്വാസികയെ പോലെ എന്തിനും റെഡിയായി നിക്കുന്നവരൊക്കെയാണ് ഞാൻ കാശിന് വേണ്ടിയാണ് പരാതി നൽകിയതെന്നൊക്കെ പറയുന്നത്. സ്വാസികയെ പോലെയൊക്കെ ആണെങ്കിൽ എനിക്ക് മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ പറ്റും. ഞാൻ കടന്ന് പോയ ട്രോമ എനിക്കേ അറിയൂ.

പോക്സോ കേസിന്റെ കാര്യത്തിൽ പോസിറ്റീവ് പ്രതികരണം എനിക്ക് ഉണ്ടായില്ലെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ കേസ് പിൻവലിക്കും. ഞാൻ പരാതി ഉന്നയിച്ചപ്പോൾ ഡബ്ല്യുസിസിയൊന്നും എന്നെ വിളിച്ചിരുന്നില്ല. കേസ് പിൻവലിക്കാൻ 25 രക്ഷം വരെ ഓഫർ ചെയ്തു. ഞാൻ തയ്യാറായില്ല. അ

വരെ കുറിച്ച് പോലീസിന് പരാതി നൽകിയിട്ടുണ്ട്. എന്റെ കുടുംബം എനിക്ക് യാതൊരു പിന്തുണയും തന്നില്ല.

മൂന്ന് ദിവസത്തിനുള്ള ആ പോക്സോ കേസ് കൊടുത്ത പെൺകുട്ടിക്കെതിരെ നടപടിയെടുക്കണം. ഞാൻ സാമ്പത്തിക സഹായിക്കുക മാത്രമാണ് ചെയ്തത്. ആ കൊച്ചാണ് എനിക്കെതിരെ ക്രൂരത ചെയ്തത്’, താരം പറഞ്ഞു.

content highlight: actress about minu muneer