Celebrities

ഡൽഹിയിൽ ഭക്ഷണം ആസ്വദിച്ച് നയന്‍സും വിഘ്നേഷും; താരദമ്പതികളെ തിരിച്ചറിയാതെ ആരാധകർ, വീഡിയോ വൈറൽ | nayanthara-vignesh

നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ നയൻതാര: ബിയോണ്ട് ദി ഫെയറി ടെയില്‍ ഉപയോഗിച്ചതിന്‍റെ പേരില്‍ നയന്‍താരയും ധനുഷും തമ്മിലുള്ള തര്‍ക്കം വലിയ വാര്‍ത്തയായിരുന്നു

ന്യൂഡൽഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാദങ്ങളിലൂടെയാണ് നയൻ‌താര കടന്നു പോകുന്നത്. നയൻതാര: ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി നയന്‍താരയുടെ ജന്മദിനത്തില്‍ റിലീസായിരുന്നു. നയൻതാരയും വിഘ്നേഷും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് ഈ ഡോക്യുമെന്‍ററിയുടെ ഉള്ളടക്കം. അതേ സമയം ദമ്പതികള്‍ ഒന്നിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ നയൻതാര: ബിയോണ്ട് ദി ഫെയറി ടെയില്‍ ഉപയോഗിച്ചതിന്‍റെ പേരില്‍ നയന്‍താരയും ധനുഷും തമ്മിലുള്ള തര്‍ക്കം വലിയ വാര്‍ത്തയായിരുന്നു.

അതേ സമയം നയൻതാര: ബിയോണ്ട് ദി ഫെയറി ടെയില്‍ ഡോക്യുമെന്‍ററിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് വിവരം. അതേ സമയം ഈ ചിത്രത്തിന് വേണ്ടി സഹകരിച്ച താരങ്ങള്‍ക്കും പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും നന്ദി അറിയിച്ച് നയന്‍താര ഒരു കത്ത് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.

നയൻതാരയും വിഘ്‌നേഷ് ശിവനും അടുത്തിടെ നയന്‍താരയുടെ ജന്മദിനം ആഘോഷിക്കാൻ ഡൽഹിയിൽ എത്തിയിരുന്നു. ഇരുവരും കൊണാട്ട് പ്ലേസിലെ ഒരു സാധാരണ റെസ്റ്റോറന്‍റില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ ആണിപ്പോൾ വൈറലായിരിക്കുന്നത്.

ജനക്കൂട്ടത്തിന്‍റെ ഒരു ശല്യവും ഇല്ലാതെ അവർ ഭക്ഷണം ആസ്വദിക്കുന്നതാണ് ഒരു വീഡിയോയില്‍ കാണുന്നത്. തങ്ങളുടെ ഡിന്നര്‍ ഡേറ്റിന്‍റെ വീഡിയോ വിഘ്നേഷ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. തങ്ങളെ ദില്ലിയില്‍ ആരും തിരിച്ചറിഞ്ഞില്ലെന്നും 30 മിനുട്ടോളം ക്യൂവില്‍ നിന്നാണ് തങ്ങള്‍ക്ക് സീറ്റ് കിട്ടിയത് എന്ന് വിഘ്നേഷ് പോസ്റ്റില്‍ പറയുന്നു.

വിഘ്‌നേഷും നയൻതാരയും തങ്ങളുടെ ഇരട്ടക്കുട്ടികൾക്കൊപ്പമാണ് കുത്തബ് മിനാര്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് താര ദമ്പതികൾ ദില്ലിയിലെ പ്രാദേശിക ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. സെലിബ്രിറ്റികളെന്ന് നാട്ടുകാര്‍ തിരിച്ചറിയാതെ ക്യൂവില്‍ കാത്തുനിന്ന് ഇവര്‍ ഭക്ഷണം ആസ്വദിക്കുന്നത് വീഡിയോയില്‍ കാണാം.

തലസ്ഥാനത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടയിലും താര ദമ്പതികളെ ആരും ശ്രദ്ധിച്ചില്ല. നവംബർ 17 ഞായറാഴ്ച നയൻതാര എയര്‍പോര്‍ട്ട് ലോഞ്ചില്‍ വച്ച് കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു.

അതിനിടെ നയൻതാരയുടെ തുറന്ന കത്തിന് മറുപടിയുമായി നടന്‍ ധനുഷിന്‍റെ പിതാവ് കസ്തൂരിരാജ രംഗത്ത്. നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററിക്കായി ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച് ധനുഷിനെ അഭിസംബോധന ചെയ്ത തുറന്ന കത്ത് പങ്കുവെച്ച് നയൻതാര ശനിയാഴ്ച കോളിവുഡിനെ ഞെട്ടിച്ചിരുന്നു.

നെറ്റ്ഫ്ലിക്സില്‍ നയന്‍താരയുടെ ജന്മദിനത്തിലിറങ്ങിയ ഡോക്യുമെന്‍ററിയുടെ ട്രെയിലറിൽ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചതിന് 10 കോടി രൂപ ആവശ്യപ്പെട്ട് ധനുഷിന്‍റെ കമ്പനി വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയായിരുന്നു നയന്‍താരയുടെ പ്രതികരണം. എന്നാല്‍ നയന്‍താര പരസ്യമായി എഴുതിയ കത്തിന് ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്‍റെ പിതാവും മുതിര്‍ന്ന സംവിധായകനിമായ കസ്തൂരി രാജയുടെ പ്രസ്താവന ഉൾക്കൊള്ളുന്ന ഒരു റിപ്പോർട്ട് ഓൺലൈനിൽ പ്രചരിക്കുകയാണ്.

രണ്ട് വർഷത്തോളം ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി തേടി ധനുഷിന് പിന്നാലെ നടന്നുവെന്ന നയന്‍താരയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് കസ്തൂരി രാജ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ധനുഷ് തന്‍റെ വരാനിരിക്കുന്ന പ്രോജക്ടുകളുടെ തിരക്കിലാണെന്നും നയന്‍താരയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാൻ സമയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നാനും റൗഡി താന്‍’ സിനിമ റിലീസിന് മുന്‍പ് വിഘ്നേഷ് ശിവനുമായുള്ള നയൻതാരയുടെ ബന്ധത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും കസ്തൂരി രാജ പ്രതികരണത്തില്‍ പറഞ്ഞു.

“ജോലി ഞങ്ങൾക്ക് പ്രധാനപ്പെട്ടത്. ഞങ്ങൾ മുന്നോട്ട് പോവുകയാണ്. ഞങ്ങളെ വേട്ടയാടുന്നവരോടും നമ്മളെ കുറിച്ച് പറയുന്നവരോടും ഉത്തരം പറയാൻ സമയമില്ല. എന്നെപ്പോലെ, എന്‍റെ മകനും ജോലിയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്” അദ്ദേഹം പറഞ്ഞു, “നയൻതാര പറഞ്ഞതുപോലെ, രണ്ട് വർഷം കാത്തിരിക്കുന്നത് യഥാർത്ഥ വിവരമല്ല. അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” കസ്തൂരി രാജ കൂട്ടിച്ചേർത്തു.

content highlight: nayanthara-vignesh-go-unnoticed-at-delhi-restaurant