Entertainment

നാൽപതു വയസ്സ് കഴിയുമ്പോഴാണ് ജീവിതം; മഞ്ജു പിള്ള | Manju Pillai

കാലങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് നടി മഞ്ജു പിള്ള. ഹാസ്യതാരമായി തന്റെ കരിയർ തുടങ്ങിയ മഞ്ജു ഇന്ന് മലയാളത്തിൽ മികച്ച സിനിമകളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്. സിനിമയിലും സീരിയലിലും റിയാലിറ്റി ഷോയിലും നിറസാന്നിധ്യമാണ് മഞ്ജു. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് മഞ്ജു പിള്ള. തന്റേതായ അഭിനയശൈലി കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ നടി.

സീരിയലിലൂടെ അഭിനയത്തിലേക്ക് വന്ന നടിയാണ് മഞ്ജുപിള്ള. സത്യവും മിഥ്യയും എന്ന് സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിച്ചത്. പിന്നീട് സിനിമകളിലും എത്തി. ഹോം സിനിമയിലെ കഥാപാത്രം മഞ്ജു പിള്ളയ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ നേടിക്കൊടുത്ത വേഷമായിരുന്നു.

താരം ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യാമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രായത്തെ ചെറുപ്പമാക്കി കൊണ്ട് വളരെ ബോൾഡ് ആയാണ് മഞ്ജു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതുപോലെ തന്നെയാണ് തന്റെ ജീവിതത്തിലും. ” നാൽപതു വയസ്സ് കഴിയുമ്പോഴാണ് ലൈഫ്. നാൽപതു വയസ്സ് കഴിക്കുമ്പോൾ നമുക്ക് ജീവിക്കാനുള്ള സമയമായി എന്ന ഒരു തോന്നലും തിരിച്ചറിവും വരും. നമുക്ക് അത് തോന്നില്ല, അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഞാൻ ഇപ്പോൾ ഒരുപാട് ട്രാവൽ ചെയ്യാറുണ്ട്. എനിക്ക് അറിയാവുന്ന ഒരു ചേച്ചിയുണ്ട്, ലതിക ചേച്ചി. ചേച്ചിക്ക് അറുപത്തിരണ്ട്‌ വയസ്സുണ്ട്. ചേച്ചി ഹിമാലയം എല്ലാം പോയിട്ടുണ്ട്. കൈലാസം വരെ പോയി. ചേച്ചി യോഗയും കാര്യങ്ങളും ഒക്കെയാണ്. ചേച്ചിയാണ് ഞങ്ങളുടെ ഗുരു. മഞ്ജു പറഞ്ഞു.