Celebrities

ചായക്കടയിൽ അസഭ്യം പറഞ്ഞ് വിനായകൻ; വീഡിയോക്ക് രൂക്ഷവിമർശനം, ‘തൂത്താൽ പോകില്ലെന്ന് കാരണവന്മാർ ചുമ്മാ പറഞ്ഞത് അല്ല’! | vinayakan

കൊച്ചിയിൽ ഫയർ ഡാൻസും മറ്റുമായി നടന്ന സാധാരണക്കാരനായ യുവാവാണ് ഇന്ന് തെന്നിന്ത്യ അറിയുന്ന വിനായകൻ എന്ന നടനായി മാറിയിരിക്കുന്നത്

ജയിലര്‍ നേടിയ വന്‍ വിജയത്തോടെ പാന്‍ ഇന്ത്യന്‍ റീച്ചാണ് വിനായകന് സ്വന്തമായത്. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള വിനായകന്‍ രജനീകാന്ത് ചിത്രത്തിലെ വില്ലനായി തകര്‍ത്താടുകയായിരുന്നു. വിനായകന്റെ പ്രകടനം ചിത്രം കണ്ടവരാരും മറക്കില്ല. വര്‍മന്‍ എന്ന ക്രൂരനായ വില്ലനെ വിനായകന്‍ ഐക്കോണാക്കി മാറ്റി.

കൊച്ചിയിൽ ഫയർ ഡാൻസും മറ്റുമായി നടന്ന സാധാരണക്കാരനായ യുവാവാണ് ഇന്ന് തെന്നിന്ത്യ അറിയുന്ന വിനായകൻ എന്ന നടനായി മാറിയിരിക്കുന്നത്. 1995ൽ തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മന്ത്രികത്തിൽ ചെറിയ വേഷം ചെയ്തു കൊണ്ടായിരുന്നു വിനായകന്റെ സിനിമാപ്രവേശം.

വീണ്ടും അന്നത്തിനായി ഡാൻസിന്റെ വഴിയേ പോയ വിനായകന് കുറച്ചു വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ ഒന്നാമനിലേക്കും വിളിയെത്തി. അവിടെ നിന്നാണ് നടന്റെ യഥാർത്ഥ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ ഒരുപിടി സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്ത് വിനായകൻ മലയാളികൾക്ക് സുപരിചിതനായി. തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രവും തന്റെ കൈയ്ക്കുള്ളിൽ ഭദ്രമാണ് എന്ന് തെളിയിച്ചുകൊണ്ടായിരുന്നു വിനായകന്റെ വളർച്ച.

ഇപ്പോഴിതാ വിനായകന്റെ ഒരു പുതിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒരു ചായക്കടക്കാരനോട് വിനായകന് ചൂടാകുന്നത് ദൃശ്യങ്ങളിൽ കാണാം. ഷൂട്ടിംഗ് ദൃശ്യങ്ങൾ ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽമിഡിയയിൽ ഉണ്ടാകുന്നത്.

“തമിഴിലെ പുതുമുഖ സംവിധായകൻ തെരിയാതപ്പയുടെ മാമ്പട ഉയിരേ എന്ന സിനിമയിലെ രംഗമാണ് ഇത്. ഇയാളുടെ നിറമാണ് എല്ലാരുടെയും പ്രശ്നം. കണ്ടോ ഇതാണ് ഇയാളുടെ തനിനിറം. ഗയ്സ്.., വിനായകൻ്റെ നിറം കറുപ്പായതാണോ നിങ്ങളുടെ പ്രശ്നം? ഇവന്റെ ജാതി പറയിപ്പിക്കുന്നത് ഇവന്റെ ഈ രീതി തന്നെയാണ്. ഇവന്മ്മാർ ഇങ്ങനെ ഒക്കെ തന്നെയാണ് രണ്ട് മുക്കാൽ കൈയിൽ വരുമ്പോൾ ഇവന്മ്മാർ നാട് പറയിപ്പിക്കും. ജ്യാത്തിയാൽ ഉള്ളത് തൂത്താൽ പോവില്ല എന്ന് കാരണവന്മാർ ചുമ്മാ പറഞ്ഞത് അല്ല. സംസ്കാരം ഇല്ലാത്തവൻ പിന്നെ… ഇതല്ലാതെ എന്തു കാണിക്കും , നിറമുള്ള ഭംഗിയുള്ള ആളുകൾക്ക് സംസ്കാരം മാറി പെരുമാറാൻ അനുവാദം ഉണ്ടാവും അല്ലേ, ഒരു ഷൂട്ടിങ് കണ്ടാൽ അത് വരെ മനസിലാവാത്ത മനുഷ്യർ കഷ്ടം” എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം ജയിലറില്‍ തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകളോട് ഒരിക്കൽ വിനായകന്‍ പ്രതികരിച്ചിരുന്നു. നേരത്തെ ചിത്രത്തില്‍ വിനായകന് ലഭിച്ചത് 35 ലക്ഷമാണെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അതെല്ലാം നിഷേധിക്കുകയാണ് വിനായകന്‍. സാര്‍ക്ക് ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്റെ പ്രതികരണം.

”ജയിലറിലെ എന്റെ പ്രതിഫലം 35 ലക്ഷമല്ല. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി കിട്ടിയിട്ടുണ്ട്. 35 ലക്ഷം എന്ന കണക്ക് നിര്‍മ്മാതാവ് കേള്‍ക്കണ്ട. അതൊക്കെ നുണയാണ്. ചിലര്‍ക്ക് എനിക്കിത്ര പൈസ കിട്ടിയെന്നത് സഹിക്കാന്‍ പറ്റുന്നില്ല. അവരാണ് അങ്ങനെ പറഞ്ഞത്. നാട്ടില്‍ കുറേ വിഷങ്ങളുണ്ട്. അങ്ങനെയുള്ളവര്‍ എഴുതി വിടുന്നതാണ്. ഞാന്‍ ചോദിച്ച പണം അവര്‍ തന്നു. എന്നെ പൊന്നു പോലെയാണ് അവര്‍ നോക്കിയത്. എനിക്കത് മതി” എന്നാണ് വിനായകന്‍ പറയുന്നത്.

ഞാന്‍ ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം തന്നിട്ടുണ്ട്. മറ്റുള്ളവര്‍ പലതും പറയും, അതങ്ങനെ നടക്കട്ടെ. സമൂഹത്തിലെ ഒരു പറ്റം ആളുകള്‍ അങ്ങനെയാണ്. അവരെ ക്ലിയര്‍ ചെയ്യാനൊന്നും പറ്റില്ല. നമ്മള്‍ നമ്മളുടെ കാര്യം നോക്കി മുന്നോട്ട് പോവുക എന്നും വിനായകന്‍ പറയുന്നു. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ വിനായകന്‍ നടത്തിയ പ്രതികരണവും നേരത്തെ വിവാദമായിരുന്നു. അതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഞാന്‍ ആരേയും ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് പത്രക്കാരെയാണെന്നാണ് വിനായകന്‍ പറയുന്നത്. നാണമാകില്ലേ പത്രക്കാര്‍ക്ക്? ചെയ്യുന്ന ജോലിയോട് മര്യാദ കാണിക്കണ്ടേ. ഇതെന്താ അഭിനയമോ. സ്‌റ്റേറ്റ് അവാര്‍ഡ് കൊടുക്കേണ്ടത് ഇവര്‍ക്കാണ്. അതാണ് ഞാന്‍ പറഞ്ഞത്. അതിനെ ആളുകള്‍ തിരിച്ചു മറിച്ചുവെന്നേയുള്ളൂ. ശരിക്കും പറഞ്ഞത് പത്രക്കാരെയാണ്. ഈ നാടകം നിര്‍ത്തി പോടാ എന്ന്. ശരിക്കും അതിലും കൂടുതല്‍ പറയേണ്ടതാണ്. ഭാഗ്യത്തിന് അന്ന് അത്രയേ പറഞ്ഞുള്ളൂവെന്നും താരം വ്യക്തമാക്കുന്നു.

തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ചും വിനായകന്‍ പ്രതികരിച്ചു. ”അത് കുറേയായി പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. എന്റെ കളറും ജാതിയുമൊക്കെ അവര്‍ പറയും. ഇനിയും പറയും. എന്റെ ജാതിയാണ് ഇവരുടെ പ്രശ്‌നം. എനിക്ക് കാശ് കൂടുതല്‍ കിട്ടുന്നതാണ് ഇവരുടെ പ്രശ്‌നം. പക്ഷെ ഇവര്‍ എന്ത് ചെയ്താലും ഞാന്‍ പുറകിലേക്ക് പോകില്ല. അത് ഉറപ്പിച്ച കാര്യമാണ്. ഞാന്‍ ഈ ജാതിക്കാരനാണ് എന്ന് ഞാന്‍ ഉച്ചത്തില്‍ വിളിച്ച് പറയും. ഇവരൊക്കെ എന്ത് ചെയ്താലും ഞാന്‍ പുറകിലേക്ക് പോകില്ല. അത് ഞാന്‍ ഉറപ്പിച്ച കാര്യമാണ്” വിനായകന്‍ വ്യക്തമാക്കുന്നു.

വിനായകന് മലയാള സിനിമയില്‍ ഒരു സീറ്റ് കിട്ടുന്നവരില്‍ അതൃപ്തിയുള്ളവരുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. ആയിരത്തില്‍ ഒരുത്തന്‍ മതി ദുഷ്ടനായിട്ട്. അങ്ങനെയുള്ള കുറച്ചു പേരെയുള്ളൂ. എന്റെ കളറിലോ ജാതിയിലോ ആയിരിക്കാം കയറി പിടിക്കുന്നത്. ഇപ്പോള്‍ എനിക്ക് ഇത്രയും കാശ് കിട്ടിയെന്ന് പറഞ്ഞിട്ട് അത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല ചിലര്‍ക്ക്. മനുഷ്യന്റെ മനസാണത്. അങ്ങനെയും കുറച്ച് മനുഷ്യരുണ്ടെന്നാണ് വിനായകന്‍ പറയുന്നത്.

content highlight: vinayakan new video goes viral