Movie News

വിവാഹമോചന വാർത്തകൾ കരിയറിനെ ബാധിച്ചു ? അഭിഷേക് ബച്ചന്റെ പുതിയ ചിത്രം ബോക്സ് ഓഫീസിൽ നേടിയത് ..| abhishek-bachchan

മുംബൈ: അഭിഷേക് ബച്ചന്‍ നായകമായി എത്തിയ ഐ വാണ്ട് ടു ടോക്ക് കാര്യമായ ചലനങ്ങൾ ഇല്ലാതെ ബോക്സോഫീസില്‍ തുടരുകയാണ്. ഷൂജിത് സിർകാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് ബോക്സോഫീസില്‍ തണുത്ത പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാക്നില്‍.കോം കണക്ക് അനുസരിച്ച് റിലീസ് ദിവസമായ നവംബര്‍ 22 വെള്ളിയാഴ്ച ഒരു കോടി രൂപയിൽ താഴെയാണ് ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്. തുടരെ തുടരെയുണ്ടാകുന്ന വിവാദങ്ങൾ സിനിമയുടെ വിജയത്തെ ബാധിച്ചുവോ എന്നാണ് സംശയം.

റൈസിംഗ് സൺ ഫിലിംസും കിനോ വർക്‌സും ചേർന്ന് നിർമ്മിച്ച ഫാമിലി ഡ്രാമ അഭിഷേക് അഭിനയിക്കുന്ന ഈ വര്‍ഷത്തെ ആദ്യത്തെ പടമാണ്. ഇന്ത്യന്‍ ബോക്സോഫീസില്‍ വെറും 25 ലക്ഷമാണ് ചിത്രം ആദ്യ ദിനം നെറ്റ് കളക്ഷന്‍ നേടിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. 2023 ല്‍ ഇറങ്ങിയ അഭിഷേക് ബച്ചന്‍ പ്രധാന വേഷത്തില്‍ എത്തിയ ഗൂമര്‍ എന്ന ചിത്രത്തിന് ആദ്യദിനം 85 ലക്ഷം കളക്ഷന്‍ ലഭിച്ചിരുന്നു. ഇത് വച്ചുനോക്കുമ്പോള്‍ മോശം തുടക്കമാണ് ഐ വാണ്ട് ടു ടോക്കിന് ലഭിച്ചിരിക്കുന്നത്.

ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്‍റെയും വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ വിനോദലോകത്തെ പ്രധാന വാർത്തയാകുന്ന സമയത്താണ് അഭിഷേകിന്‍റെ പുതിയ ചിത്രം എത്തിയിരിക്കുന്നത്. ചിത്രം ഒരു ഓഫ് ബീറ്റ് ടൈപ്പ് ചിത്രമായതിനാലാണ് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സമയമെടുത്തേക്കും എന്ന് പ്രമോഷനില്‍ സംവിധായകന്‍ ഷൂജിത് സിർകാർ തന്നെ സൂചിപ്പിച്ചിരുന്നു.

സിനിമയിൽ മധ്യവയസ്കനായിട്ടാണ് അഭിഷേക് എത്തുന്നത്. മകളുമായുള്ള സങ്കീർണ്ണമായ ബന്ധത്തിനിടെ ജീവിതം മാറ്റിമറിക്കുന്ന ശസ്ത്രക്രിയയെ അഭിമുഖീകരിക്കുന്ന അർജുനായി അഭിഷേക് അഭിനയിക്കുന്നു. ഐ വാണ്ട് ടു ടോക്കില്‍ ജോണി ലിവർ, അഹല്യ ബാംറൂ, ബനിതാ സന്ധു, പേളി മാണി എന്നിവരും അഭിനയിക്കുന്നു.

അതേ സമയം ഷാരൂഖ് ഖാനും സുഹാന ഖാനും അഭിനയിച്ച കിംഗിലാണ് അഭിഷേക് അഭിനയിക്കുന്നത്. ഹൗസ്ഫുൾ ഫ്രാഞ്ചൈസിയുടെ അഞ്ചാം ഭാഗമായ അക്ഷയ് കുമാറിന്‍റെ ഹൗസ്ഫുൾ 5 ലും അഭിഷേക് വേഷം ചെയ്യുന്നുണ്ട്.

അതിനിടെ അമിതാഭ് ബച്ചന്‍റെ ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റ് അതിവേഗമാണ് വാര്‍ത്തയായത്. കാരണം അഭിഷേക് ബച്ചന്‍റെ ഐശ്വര്യ റായിയുടെയും വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്, ഈ പാശ്ചത്തലത്തില്‍ ഈ അഭ്യൂഹങ്ങളെ നേരിട്ടല്ലാതെ അഭിസംബോധന ചെയ്യുന്നതായിരുന്നു.

തന്‍റെ ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റിൽ. “ചോദ്യചിഹ്നങ്ങളിൽ അവസാനിക്കുന്ന വിവരങ്ങൾ” പ്രതികൂലമായ സ്വാധീനത്തെക്കുറിച്ച് ബച്ചൻ എഴുതി.”വ്യത്യസ്തമായ കാര്യങ്ങള്‍ ജീവിതത്തിൽ വിശ്വസിക്കാനും പകര്‍ത്താനും അപാരമായ ധൈര്യവും ആത്മാർത്ഥതയും ആവശ്യമാണ്. കുടുംബത്തെക്കുറിച്ച് ഞാൻ വളരെ അപൂർവമായി മാത്രമേ പറയൂ, കാരണം അത് എന്‍റെ സ്വന്തം ഇടമാണ്, അതിന്‍റെ സ്വകാര്യത ഞാൻ പരിപാലിക്കുന്നു ”

“ഊഹങ്ങള്‍ എന്നും ഊഹങ്ങള്‍ മാത്രമാണ്. സ്ഥിരീകരണങ്ങളില്ലാത്ത, ഊഹങ്ങള്‍ അസത്യങ്ങളാണ്. അവർ ചെയ്യുന്ന തൊഴിലും ബിസിനസ്സും പരസ്യങ്ങളും ആധികാരികമാക്കാൻ അന്വേഷകർ സ്ഥിരീകരണങ്ങൾ തേടുന്നു. അവർക്ക് ഇഷ്ടമുള്ള തൊഴിലിൽ ഏർപ്പെടാനുള്ള അവരുടെ ആഗ്രഹത്തെ ഞാൻ വെല്ലുവിളിക്കില്ല. . സമൂഹത്തെ സേവിക്കുന്നതിനുള്ള അവരുടെ ശ്രമത്തെ ഞാൻ അഭിനന്ദിക്കുന്നു” എന്നാണ് അമിതാഭ് എഴുതിയത്. അഭിഷേക് ബച്ചന്‍റെ ഐശ്വര്യ റായിയുടെയും വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വരുന്ന മാധ്യമങ്ങളെ അടക്കം ഉദ്ദേശിച്ചാണ് ഈ പോസ്റ്റ് എന്നാണ് വിവരം.

“എന്നാൽ അസത്യങ്ങള്‍ ഒരു ചോദ്യചിഹ്നം ഉള്ള വിവരമായി അടയാളപ്പെടുത്തിയാല്‍ അവർക്ക് ഒരു നിയമപരമായ സംരക്ഷണമായിരിക്കും. എന്നാൽ സംശയാസ്പദമായ വിശ്വാസത്തിന്‍റെ വിത്ത് പാകുകയാണ് ഈ ചിഹ്നം .. ചോദ്യചിഹ്നം .. നിങ്ങൾക്ക് ഇഷ്ടമുള്ളത് പ്രകടിപ്പിക്കുക .. എന്നാൽ എപ്പോൾ ഒരു ചോദ്യചിഹ്നം ഇടുന്നുവോ, നിങ്ങള്‍ എഴുതിയത് സംശയമുണ്ടെന്ന് നിങ്ങൾ പറയാം. എന്നാല്‍ വായനക്കാരൻ അത് വിശ്വസിക്കാനും അതില്‍ നിന്നും കാര്യങ്ങള്‍ ഉണ്ടാക്കും ആഗ്രഹിക്കുന്നു, അതിനാൽ നിങ്ങളുടെ എഴുത്തിന് മറ്റ് വ്യാഖ്യാനങ്ങള്‍ ലഭിക്കുന്നു” ബിഗ് ബി പറയുന്നു.

content highlight: box-office-collection-day-1-abhishek-bachchan