Celebrities

ആ സ്വാതന്ത്രം രണ്ട് നടന്മാര്‍ക്ക് മാത്രം: മമ്മൂട്ടിയുടെ പ്രത്യേകത സ്വാഭവത്തെക്കുറിച്ച് വെളിപ്പെടുത്തി മണിയന്‍പിള്ള രാജു

ഏത് രാത്രിയും മമ്മൂട്ടിയുടെ മുറിയില്‍ പോയി വിളിക്കാനുള്ള മണിയന്‍പിള്ള രാജു

മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് മണിയന്‍പിള്ള രാജു. നിര്‍മാതാവായും അഭിനേതാവായും അദ്ദേഹം ഇന്നും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു.

മറ്റ് നടന്മാരെല്ലാം അഭിനയം കഴിഞ്ഞ് മുറിയില്‍ പോയാല്‍ അവരുടെ മുറികളില്‍ മദ്യപാന സദസുകളും മറ്റ് ബിസിനസുകാരുമായുള്ള കൂടികാഴ്ചയെല്ലാം ഉണ്ടാകുമെന്നും എന്നാല്‍ മമ്മൂട്ടിയുടെ മുറിയില്‍ അദ്ദേഹം മാത്രമേ ഉണ്ടാകുകയെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടെ മുറിയില്‍ ഏത് രാത്രിയും പോയി മുട്ടാന്‍ സ്വാതന്ത്ര്യമുള്ള രണ്ട് നടന്മാരാണ് ഉള്ളതെന്നും അത് താനും കുഞ്ചനുമാണെന്ന് മണിയന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

‘ഈ മമ്മൂട്ടിയുടെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചുകഴിഞ്ഞാല്‍ ഷൂട്ടൊക്കെ കഴിഞ്ഞ് പോയിക്കഴിഞ്ഞാല്‍ മറ്റ് നടന്മാരുടെ മുറികളില്‍ മദ്യപാന സദസുകളും ബിസിനസുകാരുമെല്ലാം ഉണ്ടാകും. എന്നാല്‍ മമ്മൂട്ടിയുടെ മുറിയില്‍ മമ്മൂട്ടി മാത്രമേ ഉണ്ടാകു. ബാക്കിയുള്ള പരിപാടികളിലൊന്നും മമ്മൂട്ടി പോകാറില്ല. അങ്ങനെയുള്ള മമ്മൂട്ടിയുടെ മുറിയുടെ വാതില്‍ ഏത് രാത്രിയും മുട്ടാന്‍ കഴിയുന്ന രണ്ട് നടന്മാര്‍ മാത്രമേ ഉള്ളു. അതിന് ഒന്ന് ഞാനാണ്. മറ്റൊന്ന് കുഞ്ചനും ആണ്,’ മണിയന്‍പിള്ള രാജു പറയുന്നു.