Celebrities

ഈയിടെ ഞാനൊരു ഹിന്ദി സിനിമ ചെയ്തു : തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ഇന്ദ്രജിത്ത്

ഞാൻ വല്ലാതെ ആരാധിക്കുന്ന അനുരാഗ് കശ്യപാണ് അതിന്റെ സംവിധായകൻ.

മലയാള പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഇന്ദ്രജിത്ത് സുകുമാരൻ. വരാനിരിക്കുന്ന തന്റെ ഒരു ഹിന്ദി സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രജിത്ത്.

ഈയിടെ താൻ അനുരാഗ് കശ്യപിന്റെ ഒരു ഹിന്ദി സിനിമ ചെയ്‌തെന്നും അനുരാഗ് കശ്യപിനെ ആരാധനയോടെയാണ് താൻ കാണുന്നതെന്നും ഇന്ദ്രജിത്ത് പറയുന്നു. അദ്ദേഹം സിനിമയെ കുറിച്ച് ഇങ്ങോട്ട് മെസേജ് അയക്കുകയായിരുന്നുവെന്നും ഇതുവരെ ചെയ്യാത്ത ഒരു മികച്ച വേഷമാണ് സിനിമയിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഈയിടെ ഞാനൊരു ഹിന്ദി സിനിമ ചെയ്തു. ഞാൻ വല്ലാതെ ആരാധിക്കുന്ന അനുരാഗ് കശ്യപാണ് അതിന്റെ സംവിധായകൻ. അനുരാഗ് കശ്യപിന്റെ ഒരു സിനിമയിൽ അഭിനയിക്കണമെന്നത് ഒരുപാട് നാളായിട്ടുള്ള എന്റെ ആഗ്രഹമായിരുന്നു. എന്റെയടുത്ത് മുംബൈലൊക്കെയുള്ള പല സുഹൃത്തുക്കളും ഇങ്ങോട്ട് പറഞ്ഞിട്ടുണ്ട്, നീ അദ്ദേഹത്തെ പോയി കാണണമെന്നൊക്കെ. അദ്ദേഹത്തിന് നിന്നെ തിരിച്ചറിയാൻ സാധിക്കുമെന്നൊക്കെ അവർ പറയുമായിരുന്നു.