മലയാള സിനിമയിൽ വളരെയധികം വ്യത്യസ്തമായ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുള്ള ഒരു നടനാണ് ജഗദീഷ്. ജഗദീഷന്റെ ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ് ഓരോ കഥാപാത്രങ്ങളിലും താരത്തിന്റെ വ്യത്യസ്തത പ്രേക്ഷകർ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട് അതുകൊണ്ടുതന്നെ നിരവധി ആരാധകരെയും ജഗദീഷ് സ്വന്തമാക്കിയിട്ടുണ്ട് ഇപ്പോൾ ഹലോ മമ്മി എന്ന ചിത്രത്തിൽ വീണ്ടും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ തന്നെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത് ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി എത്തിയ ഒരു അഭിമുഖത്തിൽ ജഗദീഷ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
സിനിമകൾ തനിക്കിഷ്ടമാണ് എന്നാൽ സിനിമകളിലെ ക്ലൈമാക്സിൽ നായകനും നായികയും ഒരുമിച്ചില്ലെങ്കിൽ തനിക്ക് എന്തോ പോലെയാണ് അങ്ങനെയൊരു നിർബന്ധം തനിക്കുണ്ട് അതുകൊണ്ടുതന്നെ വന്ദനം എന്ന സിനിമയുടെ ക്ലൈമാക്സ് തനിക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല ആ സിനിമയുടെ ക്ലൈമാക്സുമായി ബന്ധപ്പെട്ട സംവിധായകനായ പ്രിയദർശനോടു വഴക്കുണ്ടാക്കുക വരെ ചെയ്തിട്ടുണ്ട്. ആ ക്ലൈമാക്സിനോട് തനിക്ക് എതിർപ്പായിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്
നായകന് നായികയും ഒരുമിക്കാതിരിക്കുന്ന ക്ലൈമാക്സ് തനിക്ക് അത്ര ഇഷ്ടമുള്ള ഒന്നല്ല അതുകൊണ്ടുതന്നെയാണ് ആ ചിത്രത്തിന്റെ ക്ലൈമാക്സ് തനിക്ക് ഇഷ്ടമാവാതെ പോയത് എന്നും പറയുന്നുണ്ട് അതേസമയം മലയാള സിനിമയിൽ ഇപ്പോൾ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ജഗദീഷ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത് ജഗദീഷിന്റെ ഓരോ ചിത്രങ്ങളും വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. കുറച്ചുകാലങ്ങളായി വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ജഗദീഷ് അവിസ്മരണീയമാക്കുന്നത്. ഒരുകാലത്ത് ഹാസ്യ കഥാപാത്രങ്ങൾ മാത്രമായിരുന്നു ജഗദീഷ് ചെയ്തിരുന്നത് എങ്കിൽ ഇപ്പോൾ ഹാസ്യ കഥാപാത്രങ്ങളിൽ നിന്നും മാറി ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങളിലേക്ക് താരം പോയിട്ടുണ്ട് കൂടുതലും കഥാപാത്ര റോഡുകളാണ് ഇപ്പോൾ നടനെ തേടിയെത്തുന്നത് അത്തരം റോളുകൾ വളരെയധികം മികച്ചതാക്കുവാനും താരത്തിന് സാധിക്കാറുണ്ട്. ജഗദീഷ് എന്ന നടന്റെ കാലിബർ കൂടുതലായി മനസ്സിലാക്കി തുടങ്ങുന്നത് ഈ അടുത്ത സമയങ്ങളിൽ ആണ് എന്ന് പറയുന്നതാണ് സത്യം