Beauty Tips

കഴുത്തിനു പുറകിൽ കറുപ്പുണ്ടോ..? മാറ്റണമെങ്കിൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ

കഴുത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം പലരുടെയും ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കുന്ന ഒന്നാണ് ഇതിന് എന്താണ് ഒരു പരിഹാരമാർഗ്ഗം എന്ന് പലരും നോക്കാറുണ്ട് എന്നാൽ ഇതുവരെയും കൃത്യമായ രീതിയിലുള്ള ഒരു പരിഹാരം ആർക്കും ലഭിച്ചിട്ടില്ല എന്ന് പറയുന്നതാണ് സത്യം. ശരിക്കും കഴുത്തിലെ കറുപ്പ് മാറണമെങ്കിൽ എന്താണ് ഒരു പരിഹാരമാർഗ്ഗം ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്തൊക്കെയാണെന്ന് നോക്കാം

കുറച്ച് തൈരും അരിപ്പൊടിയും ഒന്നാക്കി മിക്സ് ചെയ്യുക ശേഷം കഴുത്തിന് ചുറ്റും ഇത് നന്നായി തേച്ചുപിടിപ്പിക്കാവുന്നതാണ് ഒരു 20 മിനിറ്റ് എങ്കിലും ഇത് തേച്ചുപിടിപ്പിക്കുക അതിനുശേഷം നന്നായി വെള്ളത്തിൽ കഴുകാവുന്നതാണ് ഇത് ആഴ്ചയിൽ ഒരു രണ്ടുനേരം ചെയ്യുകയാണെങ്കിൽ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് കുറയുന്നതായി കാണാൻ സാധിക്കും. മറ്റൊരു മാർഗം എന്നത് കറ്റാർവാഴയുടെ ഒരു പീസ് ജെൽ എടുത്ത് കഴുത്തിന് ചുറ്റും നന്നായി ഒന്ന് മസാജ് ചെയ്യുക എന്നതാണ് ഇങ്ങനെ ചെയ്യുകയാണ് എങ്കിലും കഴുത്തിന് ചുറ്റമുള്ള കറുപ്പ് മാറും ഇത് ആഴ്ചയിൽ ഒരു മൂന്നുപ്രാവശ്യമെങ്കിലും ചെയ്യുകയാണെങ്കിൽ കൂടുതൽ ഗുണം ലഭിക്കുകയും ചെയ്യും

മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്നത് കുറച്ച് തക്കാളിയുടെ നീര് കാപ്പിപ്പൊടി അലോവേര ജെല്ല് തുടങ്ങിയവ നന്നായി മിക്സ് ചെയ്തതിനുശേഷം കഴുത്തിന് പുറകിൽ തേച്ചുകൊടുക്കുക എന്നതാണ്. ഇത് ആഴ്ചയിൽ രണ്ടു പ്രാവശ്യം ചെയ്താൽ മതി കണ്ണിനടിയിലെ കറുപ്പ് കുറയുവാനും ഇങ്ങനെ ചെയ്യുന്നത് വളരെയധികം ഉപകാരപ്പെടും ഇതേ പോലെ തന്നെ അലോവേരയുടെ ജോസും തൈരും മിക്സ് ചെയ്ത് കഴുത്തിനു പുറകിൽ പുരട്ടാവുന്നതാണ് ഇതൊക്കെ കഴുത്തിന് പുറകിലുള്ള കറുപ്പ് കുറയാനുള്ള കാരണങ്ങളാണ്.