Celebrities

‘ഞാന്‍ റൊമ്പ നല്ലവന്‍ അല്ല, ആരോടും സര്‍ട്ടിഫിക്കറ്റ് ചോദിച്ചില്ലല്ലോ’; കൊച്ചി വിട്ടത് ആ വിഷമത്താലെന്ന് ബാല | actor-bala-reveals

വിവാഹ ശേഷം ബാല കഴിഞ്ഞ ദിവസം പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. വൈക്കത്താണ് ബാല താമസം മാറിയത്. ബാലയുടെ വീടിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താന്‍ താമസം മാറ്റാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് ബാല. വൈക്കം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാല.

ഞാന്‍ വേറൊരു ലോകത്താണ് ജീവിക്കുന്നത്. ഈ ലോകം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കോകില എന്റെ ജീവിതത്തിലേക്ക് വരികയും, കൊച്ചിയില്‍ താമസിക്കുകയും ചെയ്തപ്പോള്‍ ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. പക്ഷെ ഇവിടെ വന്നപ്പോള്‍ മലയാളികള്‍ എന്താണെന്നും വൈക്കം എന്താണെന്നും ദൈവം തമ്പുരാന്‍ എങ്ങനെയാണെന്നും മനസിലാവുകയും വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തുവെന്നാണ് ബാല പറയുന്നത്.

ബാലയുടെ ഭാര്യ കോകിലയും സംസാരിക്കുന്നുണ്ട്. വൈക്കത്ത് വന്നത് വളരെയധികം ഇഷ്ടപ്പെട്ടു. വൈക്ക് വീട് സൂപ്പറാണ്. മാമാ എന്ത് ചെയ്താലും സര്‍പ്രൈസ് ആണ് എന്നാണ് കോകില പറയുന്നത്. ഇതിന് ഇനിയൊരു കല്യാണം കഴിക്കത്തില്ല എന്ന് തമാശയായി ബാല മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. പിന്നാലെ താന്‍ കൊച്ചി വിടാനുള്ള കാരണം വ്യക്തമാക്കുകയാണ് ബാല.

എനിക്കൊരു വിഷമമുണ്ട്. ചില വീഡിയോകള്‍ ഞാന്‍ കണ്ടു. വേറൊന്നുമില്ല. കണക്കെടുത്ത് നോക്കുകയാണെങ്കില്‍ മീഡിയയെ ഞാന്‍ എത്ര സ്‌നേഹിച്ചുവെന്ന് എനിക്ക് മാത്രമേ അറിയൂ. അതിനാലാണ് ഇത്രയും വേദന. ഇത്രയൊക്കെ ഞാന്‍ സ്‌നേഹിച്ചിട്ടും ഒരു നിമിഷം കൊണ്ട് ഞാന്‍ അനന്യായി നിങ്ങള്‍ക്ക്. ഒരു ദിവസം കൊണ്ട് ഞാന്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് കുറ്റക്കാരനായത്? എന്നാണ് മാധ്യമങ്ങളോടായി ബാല ചോദിക്കുന്നത്.

99 കാര്യങ്ങളും നല്ലത് പറയുന്നവര്‍ ഒരു സംശയത്തിന്റെ പേരില്‍ എന്നെ അന്യനാക്കി. സാരമില്ല. വൈക്കത്തേക്ക് വന്നു. ഗ്രാമമാണ്. സിറ്റിയുടെ ബഹളമില്ല. സ്‌കൂള്‍ കെട്ടണം, ഹാര്‍ട്ട് ഓപ്പറേഷന് സഹായിക്കണം. ക്യാന്‍സര്‍ പേഷ്യന്റിനെ സഹായിക്കണം. കുടുംബശ്രീയെ സഹായിക്കണം. നമ്മള്‍ നില്‍ക്കുന്ന ഭൂമി നന്നായിരിക്കണം. വേറെന്ത് പറയാനാകും. എന്നെക്കറിച്ച് എനിക്ക് നന്നായി അറിയാം. ഞാന്‍ നല്ലവനാണ്, എന്നാല്‍ റൊമ്പ നല്ലവന്‍ അല്ല. ഞാന്‍ നിങ്ങളോട് സര്‍ട്ടിഫിക്കറ്റ് ചോദിച്ചിട്ടില്ല. നെഹ്‌റുവോ ഗാന്ധിയോ ജീസസോ അല്ല. പക്ഷെ ഞാന്‍ നല്ലതേ ചെയ്തിട്ടുള്ളൂ. ആരേയും ദ്രോഹിച്ചിട്ടില്ലെന്നും ബാല പറയുന്നു.

ആ വിഷമത്തിലാണ് കൊച്ചി വിട്ടത്. മനസിലാക്കുന്നവര്‍ മനസിലാക്കട്ടെ. ഇപ്പോഴും എല്ലാ ഞായറാഴ്ചയും എന്നെ കാണാന്‍ ആളുകള്‍ വരുന്നുണ്ട്. ഞാന്‍ അവിടെ നിന്നും പോന്നപ്പോള്‍ പലരും വിളിച്ച് ബാല ചേട്ടാ ഞങ്ങളെ ആര് ഇനി നോക്കുമെന്ന് ചോദിച്ചിരുന്നുവെന്നും ബാല പറയുന്നു.

content highlight: actor-bala-reveals