Celebrities

അതിനുശേഷം ആരും തന്നെ വർക്കിന് വിളിച്ചില്ലെന്ന് ഐശ്വര്യലക്ഷ്മി; നടിയുടെ വീഴ്ചയ്ക്ക് കാരണം ആ ദുൽഖർ ചിത്രം ? | aishwarya-lekshmi

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ സിനിമ. പിന്നാലെ വന്ന മായാനദി സൂപ്പര്‍ ഹിറ്റായി മാറിയതോടെ ഐശ്വര്യ ലക്ഷ്മി താരമായി മാറുകയായിരുന്നു. മായാനദിയിലൂടെ അപ്പുവായി മലയാളികളുടെ മനസില്‍ എന്നെന്നും ഇടം നേടിയെടുക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.പിന്നാലെ വന്ന വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രങ്ങളും വിജയിച്ചതോടെ ഐശ്വര്യ തന്റെ സ്ഥാനം അതിവേഗം ഉറപ്പിച്ചു.

ഷറഫുദീനാണ് ഐശ്വര്യയുടെ പുതിയ സിനിമ ഹലോ മമ്മിയിലെ നായകൻ. ഹൊറർ കോമഡി ചിത്രമാണ് ഹലോ മമ്മി. കിം​ഗ് ഓഫ് കോത്ത എന്ന മലയാള സിനിമയിലാണ് ഇതിന് മുമ്പ് ഐശ്വര്യയെ പ്രേക്ഷകർ കണ്ടത്. സിനിമയിലെ ഐശ്വര്യയുടെ ഡയലോ​ഗുകൾക്ക് നേരെ ട്രോളുകൾ വന്നിരുന്നു. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന സിനിമയാണ് കിം​ഗ് ഓഫ് കോത്ത.

ഇപ്പോഴിതാ കരിയറിൽ നേരിട്ട വീഴ്ചയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ. വർക്കിൽ‌ ഇനി പ്രതീക്ഷയില്ലെന്ന് ഞാൻ കരുതിയ ഒരു സമയമുണ്ടായിരുന്നു. അതെനിക്ക് ഒരുപാട് സ്വാതന്ത്ര്യം തന്നു. കിം​ഗ് ഓഫ് കോത്ത ഇറങ്ങിയ സമയത്ത് എനിക്ക് തലങ്ങും വിലങ്ങും ട്രോളുകൾ വന്നു. അതെന്നെ ബാധിച്ചില്ല. പക്ഷെ ഇതിന്റെ പ്രത്യാഘാതങ്ങൾ ബാധിക്കും.

ആരും എന്നെ വർക്കിന് വിളിക്കുന്നില്ലായിരുന്നു. തെലുങ്കിൽ നിന്നോ തമിഴിൽ നിന്നോ വർക്ക് വരുന്നില്ല. മലയാളത്തിൽ നിന്ന് നല്ലൊരു കഥ കേട്ടിട്ട് കാലം കുറേ ആയെന്ന് വിചാരിക്കുകയായിരുന്നു. ആ സമയത്താണ് ഹലോ മമ്മി എന്ന സിനിമ വന്നത്. അതുകൊണ്ട് എനിക്കത് പ്രിയപ്പെട്ട സിനിമയാണ്. ഒരു ഫൺ ക്യാരക്ടറാണ് ലഭിച്ചത്. തമാശ നിറഞ്ഞ സെറ്റും. എന്റെ ഒരുപാട് ആശങ്കകൾ ഞാൻ മറന്നു.

ഒരു വർഷം ഞാൻ ചിന്തിച്ചത് നല്ല കഥ കേൾക്കുന്നില്ല, നരേഷന് ആരും വിളിക്കുന്നില്ല. നല്ല സംവിധായകർ എന്നെ വിളിക്കുന്നില്ല എന്നാണ്. പിന്നീട് ഒരു വഴി കണ്ടെത്തി. മാനേജരെ മാറ്റി. എനിക്കൊരു വിഷൻ ഉണ്ടായിരുന്നില്ല. ഒഴുക്കിനനുസരിച്ച് പോകുകയായിരുന്നു.

എന്റെ സ്ട്രാറ്റജി മാറ്റി. എന്റെ വിഷനെ സപ്പോർട്ട് ചെയ്യുന്ന ഏജൻസിയിലേക്ക് മാറി. ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ലെന്ന് എനിക്ക് തോന്നി. ഇപ്പോൾ ഞാൻ ഓപ്പണാണ്. സോഷ്യൽ മീഡിയയും മണ്ണാങ്കട്ടയും ഞാൻ ചെയ്യില്ലെന്ന് പറഞ്ഞിരിക്കുകയായിരുന്നു. ഇപ്പോൾ ഒരു ആക്ടറെന്ന നിലയിൽ എന്റെ വളർച്ചയ്ക്ക് ഒരു ടൂളായി അത് വേണമെന്ന് ഞാൻ മനസിലാക്കുന്നു. മുമ്പ് പിആർ വേണ്ട, സ്വാഭാവികമായി വളർന്നാൽ മതിയെന്നായിരുന്നു.

എന്നാൽ തെലുങ്കിലും തമിഴിലും പോകുമ്പോൾ പിആർ നിർബന്ധമാണ്. അല്ലെങ്കിൽ ആരും അറിയില്ല. പക്ഷെ ചില ആക്ടേർസിന് അത് വേണ്ട. സായ് പല്ലവിയുടെ ആദ്യ സിനിമ വലിയ ഹിറ്റായി. ശ്രീലീലയുടെ ആദ്യ പാട്ടും ഹിറ്റായി. അവർക്ക് ഒരുപക്ഷെ പിആർ വേണ്ടി വരില്ല. പക്ഷെ എന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ പിആർ വേണമെന്ന് ഞാൻ കരുതുന്നു.

ഒരു ടീം തന്റെ വർക്ക് മാനേജ് ചെയ്യുന്നതാണ് നല്ലതെന്ന് താൻ കരുതുന്നെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി. ഹലോ മമ്മിയാണ് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ സിനിമ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയിൽ ഷറഫുദീനാണ് നായകൻ. തമിഴിൽ ഐശ്വര്യയുടെ ത​ഗ് ലൈഫ് എന്ന സിനിമയും പുറത്തിറങ്ങാനുണ്ട്.

content highlight: aishwarya-lekshmi-shares-how-she-dealt-with-downfall-in-career