Celebrities

ആ നടനോടൊപ്പം ഒന്നുകൂടി അഭിനയിക്കണമെന്നുണ്ട്; പക്ഷെ അയാൾ ഇനി റൊമന്റിക് സിനിമകൾ ചെയ്യില്ലെന്ന് പറഞ്ഞു: നിത്യ മേനോൻ

ബാലതാരമായി അഭിനയ ജീവിതം തുടങ്ങി മലയാളികളുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് നിത്യ മേനോൻ. മലയാളത്തിന് പുറത്തും താരം നിരവധി വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട് നിത്യ. എല്ലാ കഥാപാത്രങ്ങളിലും തന്റേതായ ശൈലിയും നിഷ്കളങ്കതയും കൊണ്ടുവരാൻ നിത്യ മേനോന് കഴിഞ്ഞിട്ടുണ്ട്. ഒരേ സമയം നാലു ഭാഷാ സിനിമകളിൽ ഹിറ്റ് നായികയായി തിളങ്ങുക എന്ന അപൂർവസൗഭാഗ്യം സ്വന്തമാക്കിയ നടിയാണ് നിത്യ മേനോൻ. ഇതിനിടയിൽ നിരവധി ടെലിവിഷൻ ഷോകളിൽ ജഡ്ജായി പ്രത്യക്ഷപ്പെട്ട നിത്യ വെബ് സീരിസുകളിൽ അഭിനയിക്കാനും സമയം കണ്ടെത്തി. ദുൽഖറിനൊപ്പം ജോടിയായി വന്ന ഉസ്താദ് ഹോട്ടൽ വൻവിജയമായിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിന് ദുൽഖർ സൽമാനെക്കുറിച്ച് തന്നെ പറയുകയാണ് താരം.


ദുൽഖർ സൽമാൻ ഒരു നല്ല നടൻ ആണ്. ദുൽഖറിന്റെ കൂടെ ഇനിയും സിനിമകളിൽ അഭിനയിക്കണം എന്നുണ്ട്. ദുൽഖർ റൊമാന്റിക് സീനുകൾ ചെയ്യുന്നത് കാണാൻ നല്ല രസമാണ്. മറ്റുള്ളവരെപ്പോലെ തന്നെ ദുൽഖറിന്റെ റൊമാന്റിക് കഥാപാത്രങ്ങൾ വലിയ ഇഷ്ടമാണ്. എന്നാൽ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു ഇനി റൊമാന്റിക് സിനിമകൾ പിടിക്കുന്നില്ല എന്ന്. പക്ഷേ എന്നെപ്പോലെ തന്നെ പ്രേക്ഷകർക്കും ദുൽഖറിന്റെ റൊമാന്റിക് കഥാപാത്രങ്ങൾ കാണാനാണ് കൂടുതൽ ഇഷ്ടം എന്ന് തോന്നുന്നു എന്നും താരം അഭിമുഖത്തിൽ പറയുന്നു. ദുൽഖറുമായി ഇപ്പോഴും സൗഹൃദം ഉണ്ടെന്നും ഞങ്ങൾ എപ്പോഴും മെസ്സേജ് അയക്കാറില്ലെങ്കിലും, മെസ്സേജ് അയക്കുമ്പോൾ എല്ലാ വിശേഷങ്ങളും പറയാറുണ്ടെന്നും താരം കൂട്ടിച്ചേർക്കുന്നു. ഉസ്താദ് ഹോട്ടലിന് പുറമെ ഓക്കെ കൺമണി, 100 ഡെയ്സ് ഓഫ് ലവ് എന്നീ സിനിമകളിലും ദുൽഖർ സൽമാനും നിത്യ മേനോനും നായികാ നായകന്മാരായാണ് അഭിനയിച്ചിരിക്കുന്നത്.

എട്ടാം വയസിലാണ് നിത്യ മേനോൻ അഭിനയ ജീവിതം തുടങ്ങുന്നത്. ഹനുമാൻ എന്ന ചിത്രത്തിൽ നടി തബുവിന്റെ ഇളയ അനുജത്തിയായി ആണ് അഭിനയജീവിതത്തിന് തുടക്കമിട്ടത്. മികച്ച നടിക്കുള്ള 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം നിത്യ സ്വന്തമാക്കിയിരുന്നു. മിത്രൻ ആർ ജവാഹർ സംവിധാനം ചെയ്‌ത് ധനുഷ് നായകനായ ‘തിരുച്ചിത്രമ്പലം’ എന്ന സിനിമയിലെ അഭിനയ മികവിനാണ് നിത്യ മേനന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.