Movie News

ഗ്ലാമറസായി കീർത്തി സുരേഷ്; ബേബി ജോൺ ഗാനത്തിന്‍റെ പ്രമോ പുറത്ത് – baby john movie promo song out

നവംബര്‍ 25ന് ഗാനം പുറത്തിറങ്ങും

ബേബി ജോണിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് എത്തുകയാണ്. വരുണ്‍ ധവാനാണ് നായകനായി എത്തുന്നത്. ബേബി ജോണിലെ ഗാനത്തിന്‍റെ പ്രോമോ ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുകയാണ്. നവംബര്‍ 25ന് ഗാനം പുറത്തിറങ്ങും. അതീവ ഗ്ലാമറസയാണ് കീര്‍ത്തി സുരേഷ് ഈ അടിപൊളി ഗാനത്തില്‍ എത്തുന്നത് എന്നാണ് പ്രമോ നല്‍കുന്ന സൂചന. തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ തമന്‍ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ദിൽജിത് ദോസഞ്ജും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ദളപതി വിജയ്യുടെ തെരിയാണ് ബോളിവുഡ് ചിത്രമായി റീമേക്ക് ചെയ്യുന്നത്. ബേബി ജോണിന്റെ സംവിധാനം എ കാലീസ്വരനാണ്. ചിത്രത്തില്‍ വരുണ്‍ ധവാന്‍ കീര്‍ത്തി സുരേഷ് എന്നിവര്‍ക്ക് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്. വിജയ്‍യുടെ വിജയ ചിത്രം ഇനി ബോളിവുഡിലേക്കും എത്തുമ്പോള്‍ പ്രതീക്ഷകളിലാണ്. അറ്റ്‍ലി ആണ് തെറി സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. ഇതിനകം തന്നെ ഗാനത്തിന്‍റെ പ്രോമോ വൈറലായിട്ടുണ്ട്.

STORY HGIHLIGHT: baby john movie promo song out