ഉറക്കക്കുറവ് കാരണം കണ്ണിന് ചുറ്റിലും കറുപ്പ് വരുന്നത് സാധാരണയായി മാറിയിരിക്കുകയാണ്. കൂടാതെ കണ്ണിന് ചുറ്റുമുള്ള ചര്‍മ്മത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ വരുന്നതുമെല്ലാം കണ്ണിന് ചുറ്റും കറുപ്പ് നിറം വരുന്നതിന് കാരണമാകുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അരിപ്പൊടി വളരെ നല്ലതാണ്. കൊറിയന്‍ ബ്യൂട്ടി പ്രോഡക്ട്സില്‍ പ്രധാനമായും കാണുന്ന ചേരുന്ന ചേരുവയാണ് അരിപ്പൊടി.
ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. അരിപ്പൊടി ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാന്‍ മാത്രമല്ല, കണ്ണിന് ചുറ്റിലുമുള്ള കറുപ്പ് അകറ്റാനും വളരെ ഉത്തമമാണ്. കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍ അരിപ്പൊടി ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കാം എന്ന് നോക്കാം.
രണ്ട് ടീസ്പൂണ്‍ അരിപ്പൊടി എടുക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പഊണ്‍ തക്കാളി നീര് ചേര്‍ക്കുക. നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇത് കണ്ണിന് ചുറ്റിലും പുരട്ടുക. സ്‌ക്രബ് ചെയ്യരുത്. 10 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യുന്നത് കണ്ണിന് ചുറ്റിലുമുള്ള നിറവ്യത്യാസം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ തൈര് വളരെ നല്ലതാണ്. ഒരു ബൗളിലേയ്ക്ക് ഒരു ടീസ്പൂണ്‍ അരിപ്പൊടി ചേര്‍ക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ തൈരും ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇത് കണ്ണിന് ചുറ്റിലും പുരട്ടുക. 10 മിനിറ്റ് കഴിയുമ്പോള്‍ കഴുകാവുന്നതാണ്.
അരിപ്പൊടിയും കറ്റാര്‍വാഴയും കണ്ണിലെ കറുപ്പകറ്റാന്‍ വളരെ നല്ലതാണ്. 1 ടീസ്പൂണ്‍ അരിപ്പൊടി എടുക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് കണ്ണിന് ചുറ്റിലും പുരട്ടുന്നത് നല്ലതാണ്.