Celebrities

നിങ്ങൾ തമ്മിൽ ലൗവ്വാണോ…? പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രശ്മിക മന്ദാന – vijay deverakonda rashmika relationship

തെന്നിന്ത്യൻ സിനിമാലോകത്ത് ഏറ്റവും അധികം ചർച്ചയായ വിഷയമാണ് രശ്മിക മന്ദാനയുടെ പ്രണയം. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിൽ പ്രണയത്തിലാണോ? എന്ന ചോദ്യം അടുത്തിടെ ഇരുവരും തമ്മിലുള്ള ലഞ്ച് ഡേറ്റ് ഫോട്ടോസ് കൂടെ പുറത്ത് വന്നതോടെ കൂടുതൽ ശക്തമായി. എന്നാൽ, ഈ വിഷയത്തിൽ ഇരുവരും പ്രതികരണങ്ങൾ ഒന്നും നടത്താത്തത് ആരാധകർക്കിടയിൽ വലിയ നിരാശയായിരുന്നു.

ഇരുവരും തമ്മിൽ പ്രണബന്ധത്തിലാണോ എന്നറിയില്ലെങ്കിൽ പോലും ‘വാട്ട് എ ക്യൂട്ട് കപ്പിൾ’ എന്ന ക്യാപ്ഷനിൽ പലപ്പോഴും ഇരുവരുടെയും ചിത്രങ്ങൾക്ക് താഴെ ആരാധകരുടെ കമന്റുകൾ വരാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ഈ സംശയങ്ങൾക്ക് ഒരു സൂചന നൽകുകയാണ് നടി രശ്മിക മന്ദാന. ചെന്നൈയിൽ വച്ച് നടന്ന പുഷ്പ 2വിലെ കിസ്സിക്ക് സോങ്ങിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് രശ്മിക ഇതിനെ കുറിച്ചുള്ള സൂചന നൽകിയത്.

റിലേഷൻഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ലൗവ്വർ ഇൻസ്ട്രിയിൽ നിന്നുള്ള ആളാണോ പുറത്തുനിന്നുള്ള ആളാണോ എന്ന് ചോദ്യം ഉയർന്നിരുന്നു. ‘എല്ലാർക്കും തെരിഞ്ച വിഷയം താ’ എന്നാണ് ഇതിന് രശ്മിക മറുപടി നൽകിയത്. ഈ ഉത്തരമാണ് നിങ്ങൾക്ക് വേണ്ടതെന്ന് തനിക്ക് അറിയാമെന്നും പൊട്ടിച്ചിരിച്ച് കൊണ്ട് രശ്മിക പറയുന്നുണ്ട്. അതേസമയം അടുത്തിടെ വിജയ് ദേവരകൊണ്ട തന്റെ ആൽബം പാട്ടായ സാഹിബയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ താൻ സിം​ഗിൾ അല്ലെന്ന് പറഞ്ഞിരുന്നു.

രശ്‌മിക നൽകിയ ഈ സൂചന ഇവരുവരും തമ്മിലുള്ള പ്രണയ ബന്ധം താരം പറയാതെ പറയുകയായിരുന്നു എന്ന അഭിപ്രായമാണ് ആരാധകർക്കുള്ളത്.

STORY HIGHLIGHT: vijay deverakonda rashmika relationship