Entertainment

കാർഷിക ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ; ‘ദി ലൈഫ് ഓഫ് മാൻ ഗ്രോവ്’ തീയേറ്ററിലേക്ക്

എൻ.എൻ.ബൈജു രചനയും, സംവിധാനവും നിർവഹിച്ച ദ ലൈഫ് ഓഫ് മാൻ ഗ്രോവ് എന്ന ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നു. കാൻസർ എന്ന മാരക രോഗം ഒറ്റപ്പെടുത്തിയ ഒരു കാർഷിക ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തൃശൂർ അമല ഹോസ്പിറ്റലിലും പരിസരങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്. ചിത്രം ഡിസംബറിൽ തീയേറ്ററിലെത്തും. കീടനാശിനിയുടെ അമിതമായ ഉപയോഗം മൂലം കാൻസർ പടർന്നു പിടിച്ച ഒരു കർഷക ഗ്രാമമാണ് കഥയുടെ പശ്ചാത്തലം.

കാൻസറിനെ അതിജീവിച്ച ഒരു പെൺകുട്ടി എഴുതിയ കഥകൾ ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ നേർ സാക്ഷ്യങ്ങൾ ആകുന്നുതാണ് ചിത്രം. കൂടാതെ പരിസ്ഥിതി മലിനീകരണത്തിന് എതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു സമൂഹത്തിന്റെ കഥ കൂടി ചിത്രം പറയുന്നു. തൃശൂർ ചേറ്റുവ ഗ്രാമത്തിലുള്ള കണ്ടൽകാടിന്റെ പശ്ചാത്തലത്തിൽ തികച്ചും പുതുമയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. മലയാളത്തിൽ ആദ്യമായി ഒരു കണ്ടൽകാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഉണ്ട്.

സുധീർ കരമന, നിയാസ് ബക്കർ, ദിനേശ് പണിക്കർ, കോബ്രാ രാജേഷ്, ഗാത്രി വിജയ്, അയ്ഷ്ബിൻ, ഷിഫിന ഫാത്തിമ, വേണു അമ്പലപ്പുഴ, വി. മോഹൻ ,നസീർ മുഹമ്മദ് ചെറുതുരുത്തി , ബിജു രാജ്,കോട്ടത്തല ശ്രീകുമാർ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.