Movie News

കാണുന്ന പോലെയല്ല നയൻസ് നല്ല ഫുഡിങ് ആണെന്ന് വിഘ്‌നേഷ് ;  ഇവർക്ക് അപ്പോൾ ഡയറ്റ് ഒന്നും ഇല്ലേ എന്ന് ആരാധകർ

നയൻതാര-വിഘ്നേഷ് ശിവൻ ദമ്പതികളുടെ നെറ്റ്ഫ്ലിക്സ് തയ്യാറാക്കിയ ‘നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെയ്ൽ’  ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് പിന്നാലെ താരങ്ങൾക്ക് ഡയറ്റ് ഒന്നും ഇല്ലേ എന്നാണ് ആരാധകരുടെ സംശയം. ഡോക്യുമെന്ററിയിൽ വിഗ്നേഷ് നയൻതാരയെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് ഈ സംശയത്തിന് ഇടയാക്കിയത്. നയൻതാര നല്ല ഭക്ഷണപ്രിയ ആണെന്നും താൻ മൂന്ന് ചപ്പാത്തി കഴിക്കുന്ന സമയം കൊണ്ട് നയൻസ് ഏട്ട് ചപ്പാത്തി എങ്കിലും കഴിച്ചിട്ട് ഉണ്ടാകും എന്നാണ് വിക്കി ചിരിച്ചുകൊണ്ട് പറയുന്നത്. കൊച്ചിയിലെ വീട്ടിലെത്തിയാൽ നയൻസും വിക്കിയും ഏറെ ഇഷ്‌ടമുള്ള ഒരു റെസ്റ്റോറന്റിൽ നിന്നും ധാരാളം ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാറുമുണ്ട്. തങ്ങളുടെ കുടുംബത്തിലെ ഏതു വഴക്കും കോംപ്രമൈസ് ആകുന്നത് ഭക്ഷണത്തിലൂടെയാണ് എന്നും നയൻ‌താരയും വിഗ്നേഷ് ശിവനും സമ്മതിക്കുന്നുണ്ട്. എന്നാൽ താൻ വിക്കിയുടെ കൂടെ ഉള്ളപ്പോൾ മാത്രമാണ് ഭക്ഷണം ഡയറ്റ് നോക്കാതെ അധികമായി കഴിക്കാറുള്ളൂ എന്നും മറ്റ് ഷൂട്ടിംഗ് ഉള്ള സമയങ്ങളിൽ താൻ കംപ്ലീറ്റ് കഥാപാത്രത്തിന് വേണ്ട രീതിയിൽ ഡയറ്റ് ഫോളോ ചെയ്യാറുണ്ടെന്നും നയൻതാര വ്യക്തമാക്കുന്നു.

ഇതിൽ ആരാധകർക്കുള്ള സംശയം താരങ്ങൾക്ക് എപ്പോഴും ഡയറ്റ് ഒന്നും വേണ്ടേ ഇവരുടെ ശരീരസൗന്ദര്യം എങ്ങനെയാണ് ഇങ്ങനെ നിലനിൽക്കുന്നത് എന്നതൊക്കെയാണ്. പലയിടങ്ങളിലും പ്രചരിക്കുന്നത് സൗന്ദര്യം മുഴുവൻ സർജറിയുടെ ഫലമെന്നാണ്. നയൻ‌താര വിദേശത്തു പോയി ചില സർജറികൾ നടത്തി എന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. എന്നാൽ ഡോക്യുമെന്ററി പുറത്തിറങ്ങുന്നതിനു മുൻപുള്ള മറ്റൊരു അഭിമുഖത്തിൽ നയൻതാര ഇതിനെല്ലാം വ്യക്തമായി മറുപടി നൽകിയിരുന്നു. ഡയറ്റ് അല്ലാതെ മറ്റൊന്നും തന്റെ മുഖത്തില്ല എന്നാണ് നയൻ‌താരയുടെ അവകാശവാദം. അതിനാൽ ഇടയ്ക്കിടെ തന്റെ കവിളുകൾ തുടുക്കുകയും മെലിയുകയും ചെയ്യാറുണ്ട് എന്നുമായിരുന്നു ആഭിമുഖത്തിലെ വാക്കുകൾ.