Movie News

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ ഒടിടിയിലേക്ക് – dulquer salmaan film lucky baskhar ott release date

ചിത്രം നവംബര്‍ 28 മുതല്‍ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കര്‍’ ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സ് പ്ലാറ്റ്‌ഫോമിലൂടെ നവംബര്‍ 28-ന് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ നവംബര്‍ 28 മുതല്‍ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ അറിയിച്ചു. വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം വമ്പന്‍ വിജയത്തിന് ശേഷമാണ് ഒടിടി റിലീസിനൊരുങ്ങുന്നത്.

കേരളത്തില്‍ 20 കോടി ഗ്രോസ് നേടിയ ചിത്രം തമിഴ്നാട്ടിലും ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയിരുന്നു. റിലീസ് ചെയ്ത് ഇരുപത്തിയഞ്ചോളം ദിവസങ്ങള്‍ പിന്നിട്ടിട്ടും തമിഴ്നാട്ടില്‍ മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992-ല്‍ ബോംബ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

STORY HIGHLIGHT: dulquer salmaan film lucky baskhar ott release date