Celebrities

പാതിവഴിയിൽ ‘ബാഹുബലി’ വെബ് സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്; ഈ പ്രോജക്ട് കാരണം പ്രഭാസിനൊപ്പമുള്ള ‘സാഹോ’ സിനിമ വരെ നഷ്ടപ്പെട്ടു: ബിജയ് ആനന്ദ് – bijay anand reveals netflix scrapped baahubali show

പാതിവഴിയിൽ ഉപേക്ഷിച്ച ‘ബാഹുബലി’ വെബ് സീരീസിനു വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി രൂപയാണെന്ന് വെളിപ്പെടുത്തി നടൻ ബിജയ് ആനന്ദ്. 2018ൽ ആരംഭിച്ച സീരിസ് രണ്ട് വര്‍ഷത്തോളം ചിത്രീകരിച്ചുവെങ്കിലും പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്ലിക്സ് സീരീസ് ഉപേക്ഷിക്കുകയായിരുന്നു. ജീവിതത്തിലെ രണ്ട് വർഷം വെറുതെയായെന്നും ഈ പ്രോജക്ട് കാരണം പ്രഭാസിനൊപ്പമുള്ള ‘സാഹോ’ സിനിമ വരെ തനിക്കു നഷ്ടപ്പെട്ടുവെന്നും സിദ്ധാർഥ് കണ്ണനുമായുള്ള അഭിമു‌ഖത്തിൽ ബിജയ് വെളിപ്പെടുത്തി. ഈ പരമ്പരയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബിജയ് ആനന്ദ് ആണ്.

‘ഇതൊരു സാധാരണ നെറ്റ്ഫ്ലിക്സ് ഷോ ആണെന്നാണ് ആദ്യം ഞാന്‍ കരുതിയത്. അതിനാല്‍ ഓഫർ വേണ്ടെന്നുവച്ചു. കൂടുതൽ സിനിമകള്‍ ചെയ്യാനായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ കരൺ കുന്ദ്ര നിർബന്ധിച്ചപ്പോൾ തീരുമാനം മാറ്റി. ആ സീരീസ് തിരഞ്ഞെടുക്കുകയും ഹൈദരാബാദില്‍ രണ്ട് വര്‍ഷം ചിത്രീകരിക്കുകയും ചെയ്തു. പ്രിവ്യൂ ഷോ കണ്ടപ്പോള്‍ നെറ്റ്ഫ്ലിക്‌സ് അതുപേക്ഷിക്കാന്‍ തീരുമാനിച്ചു. അതൊരിക്കലും റിലീസ് ചെയ്തില്ല. ബാഹുബലി ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ പ്രൊഡക്‌ഷനായിരുന്നു അത്. വളരെ വലിയ ഷോ ആയിരുന്നു. നെറ്റ്ഫ്ലിക്സ് മനസ്സിൽ കണ്ടതുപോലെയല്ല ഷോയുടെ ഫൈനൽ ഔട്ട് വന്നത്. ഇതിനായി 80 കോടി രൂപ ചെലവഴിച്ചതായാണ് വിവരം.

അതിൽ ഞാനായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് ഒരിക്കല്‍ കൂടി പറയുന്നു. നെറ്റ്ഫ്ലിക്സിന് ചില റിസർവേഷനുകൾ ഉണ്ടായിരുന്നു. ഈ സമയത്താണ് ‘സാഹോ’യ്ക്ക് വേണ്ടി എന്നെ സമീപിച്ചത്. ലണ്ടനിലും തുർക്കിയിലും മറ്റൊരു രാജ്യത്തും അവർ എന്നെ ആഗ്രഹിച്ചു. പ്രഭാസിനൊപ്പമുള്ള രംഗങ്ങൾ എനിക്കുണ്ടാകുമായിരുന്നു. എന്നാൽ ഇതിൽ കരാർ ഒപ്പിട്ടിരുന്നതിനാൽ സാഹോ നഷ്ടമായി.’ ബിജയ് ആനന്ദ് പറഞ്ഞു.

STORY HIGHLIGHT: bijay anand reveals netflix scrapped baahubali show