Celebrities

‘സാമന്ത ഇപ്പോഴും ചായിയെ അറ്റൻഷന് വേണ്ടി ഉപയോഗിക്കുന്നു’; ഇതാണോ യഥാർത്ഥ പ്രണയം ? | social-media-criticizing-actress-samantha

വേർപിരിയുമ്പോൾ ക‌ടുത്ത വേ​ദന തോന്നി

ജീവിതത്തിൽ ഒന്നിലേറെ പ്രതിസന്ധി ഘട്ടങ്ങൾ അഭിമുഖീകരിച്ച വ്യക്തിയാണ് നടി സമാന്ത. വിവാഹ​മോചനത്തിന് പിന്നാലെയാണ് മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ നടിയ ബാധിക്കുന്നത്. ഇതിന്റെ ചികിത്സ ഇപ്പോഴും തുടരുന്നു. എല്ലാം പ്രശ്നങ്ങളെയും നേരിട്ട് തനിക്കിവിടെ വരെ എത്താനായെന്നും പഴയ സമാന്തയല്ല താൻ ഇന്നെന്നും നടി പലപ്പോഴായി അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

“വേർപിരിയുമ്പോൾ ക‌ടുത്ത വേ​ദന തോന്നി. പിന്നീ‌ട് അത് ഉൾക്കൊണ്ടു. ഞാൻ വിവാഹമോചിതയാണ് കാര്യങ്ങൾ ഫെയറി ടെയിൽ പോലെയല്ല എന്ന് സ്വയം ഉൾക്കൊണ്ടു. എന്നാൽ അതിനർത്ഥം ഒരു മൂലയിലിരുന്ന് കരയണം എന്നോ വീണ്ടും ജീവിക്കാനുള്ള ധൈര്യം കാണിക്കരുതെന്നോ അല്ല.

ഞാൻ പ്രതികാരമായല്ല അത് ചെയ്തത്. ഇങ്ങനെ സംഭവിച്ചു. എന്നാൽ അതിനർത്ഥം എന്റെ ജീവിതം അവസാനിച്ചു എന്നല്ല. ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയാണ്. ഒരുപാട് വളർന്നു. മികച്ച വർക്കുകൾ ചെയ്യുന്നു. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നോക്കുകയാണ് താനിപ്പോഴെന്നും” സമാന്ത മുമ്പൊരിക്കൽ വ്യക്തമാക്കി.

ഇരുവരുടെയും വിവാഹമോചനം പ്രേക്ഷകർക്കും ആരാധകർക്കും വലിയ ഷോക്കായിരുന്നു. നാ​​ഗചൈതന്യ ഇപ്പോൾ നടി ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണ്. ഇരുവരും ഡിസംബറിൽ വിവാഹിതരാകും. സാമന്തയും നാ​ഗചൈതന്യയും ഇരുവരും വേർപിരിയാനുള്ള കാരണം വെളിപ്പെടുത്തിയിരുന്നില്ല.

പക്ഷെ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ വിവാഹമോചനത്തെ കുറിച്ച് സാമന്ത സംസാരിക്കാറുണ്ട്. പലപ്പോഴും നിറകണ്ണുകളോടെയാണ് സാമന്ത കഴിഞ്ഞ കാലത്തെ കുറിച്ച് സംസാരിക്കുന്നത്. സാമന്ത ഇപ്പോഴും സിം​ഗിൾ ലൈഫ് നയിക്കുന്നതിനാലും സുഹൃത്തായിരുന്ന നടിയെ വിവാഹം ചെയ്യുന്നതിന്റെ പേരിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി നാ​ഗചൈതന്യയ്ക്ക് നേരെയാണ് സൈബർ ആക്രമണം ഏറെയും വരുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം സാമന്തയുടെ ഒരു അഭിമുഖം പുറത്ത് വന്നശേഷം ഒരു വിഭാ​ഗം പ്രേക്ഷകർ നടിക്ക് എതിരെ തിരിഞ്ഞു. കിട്ടുന്ന അവസരങ്ങളിലെല്ലാം മുൻ ഭർത്താവിനെ വിമർശിക്കാനും ആക്ഷേപിക്കാനും സാമന്ത ശ്രമിക്കുന്നുവെന്നാണ് നടിയെ വിമർശിക്കുന്നവർ കുറിക്കുന്നത്. കഴിഞ്ഞ ദിവസം വരുൺ ധവാനുമായി സംസാരിക്കവെ എക്‌സിന് വിലയേറിയ സമ്മാനങ്ങൾ നല്‍കി താൻ ഒരുപാട് പണം കള‍ഞ്ഞുവെന്ന് സാമന്ത പറഞ്ഞിരുന്നു.

ഈ വീഡിയോ വൈറലായതോടെയാണ് നടിക്ക് എതിരെ വിമർശനം ഉയർന്നത്. വേർപിരിഞ്ഞിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും ഇന്നേവരെ നാ​ഗചൈതന്യ ഒരു അഭിമുഖത്തിൽ പോലും സാമന്തയുടെ പേര് വലിച്ച് ഇഴച്ച് ആക്ഷേപിച്ചിട്ടില്ലെന്നും എന്നാൽ നടി അവസരം കിട്ടുമ്പോഴെല്ലാം അതാണ് ചെയ്യുന്നത് എന്നുമാണ് നാ​ഗചൈതന്യയെ പിന്തുണയ്ക്കുന്നവർ കുറിച്ചത്.

നാ​ഗചൈതന്യ ഒരിക്കൽ പോലും സാമന്തയെ അധിക്ഷേപിച്ചിട്ടില്ല . പക്ഷെ നടി അവസരം കിട്ടുമ്പോഴെല്ലാം നാ​ഗചൈതന്യയെ കുറ്റപ്പെടുത്തുന്നു, യഥാർത്ഥമായി ചായിയെ പ്രണയിച്ചിരുന്നുവെങ്കിൽ സോഷ്യൽ മീഡിയയിൽ നാ​ഗചൈതന്യയെ സാമന്ത ഒരിക്കലും അപമാനിക്കുമായിരുന്നില്ല.

മാത്രമല്ല ഒരിക്കലും അവളുടെ സ്വകാര്യ കാര്യങ്ങൾ മാധ്യമങ്ങളിൽ വെളിപ്പെടുത്തുകയും ചെയ്യില്ലായിരുന്നു, സാമന്ത ഇപ്പോഴും അവളുടെ മുൻകാല ബന്ധം അറ്റൻഷന് വേണ്ടി ഉപയോഗിക്കുന്നു. എന്നാൽ ചായി അവളെക്കുറിച്ച് ഇതുവരെ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല, നാ​ഗചൈതന്യയുടെ പിതാവിന് 3500 കോടിയുടെ ആസ്തിയുണ്ട്. അങ്ങനെയൊരാൾ വില കൂടിയ സമ്മാനങ്ങൾ പ്രതീക്ഷിക്കുമോ?. സമ്മാനങ്ങൾ കൊടുത്തെങ്കിൽ അത് നിങ്ങളുടെ ഇഷ്ടമായിരുന്നു. അല്ലാതെ അദ്ദേഹം ചോദിച്ച് വാങ്ങിതയതലല്ലല്ലോ….

സാമന്ത ചായിയെ പരിഹസിക്കാൻ കിട്ടുന്ന എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നു. എന്നിട്ടും ഇരയെന്ന ടാ​ഗും. കുറ്റവാളിയായി മുദ്ര കുത്തപ്പെട്ടിട്ടും നാ​ഗചൈതന്യ സാമിനെ കുറിച്ച് ഒരക്ഷരം പോലും മോശമായി പറയുന്നില്ല. സാമന്തയെക്കാളും പക്വതയും നല്ല പെരുമാറ്റവും നാ​ഗചൈതന്യയ്ക്ക് ഉണ്ടെന്നാണ് കരുതുന്നത് എന്നിങ്ങനെ നീളുന്നു സാമന്തയെ വിമർശിച്ച് വന്ന കമന്റുകൾ.

content highlight: social-media-criticizing-actress-samantha