Celebrities

എന്‍ഗേജ്‌മെന്റ് അച്ഛന്‍ നടത്തി തന്നില്ലേ? കാരണം വെളിപ്പെടുത്തി ആരതി പൊടി | arathi-podi-engagement

എന്റെ വിവാഹ നിശ്ചയം ഞാന്‍ തന്നെയാണ് നടത്തിയത്

ബിഗ് ബോസ് ഷോയിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ റോബിനു കഴിഞ്ഞിരുന്നു. ഒരു അഭിമുഖത്തിലൂടെയാണ് റോബിനും ആരതിയും പരിചയപ്പെടുന്നത്. പൊടി റോബ് എന്നാണ് ആരാധകർ ഇവരെ സ്നേഹത്തോടെ വിളിക്കുന്നത്. ഇരുവരുടേയും വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു.

“ഇന്ന് ഞാൻ വളരെ സന്തുഷ്ടയാണ്, കാരണം എന്റെ അഭിലാഷങ്ങളുടെ പകുതിയും ഞാൻ നേടിയിട്ടുണ്ട്: സംരംഭക, ഡിസൈനർ, നടി എന്നീ നിലകളിൽ എന്റെ ഭാവി പ്രൊഫഷണൽ ജീവിതം. ഇപ്പോൾ ഞാൻ കുടുംബ ജീവിതത്തിലേക്ക് കടക്കാൻ പോവുകയാണ്. എന്റെ കുടുംബ ജീവിതവും തൊഴിൽ ജീവിതവും വിജയിച്ചതിൽ ഞാൻ വളരെ സന്തുഷ്ടയാണ്. കാരണം നാളെ ഞാനുമായി വിവാഹ നിശ്ചയം നടത്തുന്ന വ്യക്തി ഞാനേറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം. നാളെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്,” ആരതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു.

ആരതിയുടേയും റോബിന്റേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇപ്പോഴിതാ തന്റെ വിവാഹ നിശ്ചയത്തെക്കുറിച്ച് സംസാരിക്കുകയാണ് ആരതി പൊടി. എന്തുകൊണ്ടാണ് വിവാഹ നിശ്ചയത്തിന്റെ ചെലവ് താന്‍ തന്നെ വഹിച്ചതെന്നാണ് ആരതി പൊടി പറയുന്നത്. ഹാപ്പി ഫ്രെയിംസ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആരതി മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

എന്റെ വിവാഹ നിശ്ചയം ഞാന്‍ തന്നെയാണ് നടത്തിയത്. ഞാനിത് ഒരു വേദിയില്‍ പറഞ്ഞപ്പോള്‍ എന്നോട് പലരും ചോദിച്ചു, അതെന്തേ അച്ഛന്‍ നടത്തി തരാതിരുന്നത് എന്ന്. അത് അച്ഛന് നടത്തി തരാന്‍ പറ്റാത്തതു കൊണ്ടല്ല. എന്റെ ആഗ്രഹമായിരുന്നു. എന്റെ അച്ഛന്‍ ദുബായില്‍ നിന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ എന്റെ വിവാഹ നിശ്ചയവും കല്യാണവും ആര്‍ഭാടമായി നടത്തി കളയാനുള്ളതല്ല. എന്റെ ആഗ്രഹമാണിത്. അതിനാല്‍ എനിക്ക് ചെയ്യണം എന്നാണ് ആരതി പറയുന്നത്.

അവര്‍ സമ്പാദിച്ചത് ഭാവിയില്‍ അവര്‍ക്ക് പ്രായം ആകുമ്പോള്‍ ആരേയും ആശ്രയിക്കാതെ ജീവിക്കാന്‍ ഉപകരിക്കണം എന്നതാണ് എന്റെ ആഗ്രഹം. എന്റേയും എന്റെ ചേച്ചിയുടേയും കയ്യില്‍ നിന്നും അച്ഛനും അമ്മയും ഒരു പൈസയും വാങ്ങില്ല. അത് നിങ്ങള്‍ക്കായി ഉപയോഗിച്ചോളൂ എന്നാണ് പറയുക എന്നും ആരതി പറയുന്നു. അച്ഛനെക്കുറിച്ചും ആരതി സംസാരിക്കുന്നുണ്ട്.

അച്ഛന്‍ നിര്‍ത്തിയിടത്തു നിന്നുമാണ് ഞാന്‍ ആരംഭിക്കുന്നത്. അച്ഛന്റെ കയ്യില്‍ നിന്നും പോയതൊക്കെ തിരികെ പിടിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അച്ഛന് അതിന്റെ ആവശ്യമില്ല. ഒറ്റയ്ക്ക് അതൊക്കെ ഫൈറ്റ് ചെയ്ത് വന്നിട്ടുള്ള ആളാണ്. അച്ഛനും അമ്മയും ചേച്ചിയും ഞാനും കുടുംബ ജീവിതം അത്ര ആസ്വദിച്ച്, അടിപൊളിയായി ജീവിച്ചവരാണ്. ഏതോ ഒരു ഘട്ടത്തില്‍ വലിയ പ്രശ്‌നങ്ങള്‍ നടക്കുന്നത് കാണേണ്ടി വന്നുവെന്നാണ് താരം പറയുന്നത്.

അച്ഛന്‍ സിവില്‍ എഞ്ചീനയര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നു. അച്ഛന്‍ പിന്നീട് ദുബായില്‍ പോവുകയും ഓയില്‍ കമ്പനിയില്‍ കയറുകയും ചെയ്തു. അവിടെ പൊരുതി ജീവിച്ചാണ് നാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്. അച്ഛന്റെ ആ കരുത്ത് ഞാന്‍ കണ്ടിട്ടുണ്ട്. മക്കളെ എല്ലാം അറിയിച്ച് വളര്‍ത്തണം. ഞാന്‍ അതൊക്കെ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ജീവിതത്തില്‍ ഞാന്‍ ആ റിസ്‌ക് എടുക്കില്ലായിരുന്നു എന്നും ആരതി പറയുന്നു.

അതേസമയം മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ് ആരതി പൊടി. ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്റെ കാമുകി എന്ന നിലയിലാണ് ആരതിയെ മലയാളികള്‍ പരിചയപ്പെടുന്നത്. എന്നാല്‍ അതിനെല്ലാം ഉപരിയായി സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട് ആരതി പൊടി. അഭിനയത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുള്ള ആരതിയുടെ പ്രധാന കര്‍മ മണ്ഡലം പക്ഷെ മറ്റൊന്നാണ്.

ബിസിനസിലാണ് ആരിത കയ്യൊപ്പ് ചാര്‍ത്തിയിരിക്കുന്നത്. വസ്ത്ര വ്യാപാര രംഗത്താണ് ആരതി മികവ് അറിയിച്ചിരിക്കുന്നത്. ഡിസൈനര്‍ ആയും ബുട്ടീക് ഉടമയായുമെല്ലാം ആരതി സ്ഥാനം നേടിയിട്ടുണ്ട്.

content highlight: arathi-podi-engagement

Latest News