Movie News

നിങ്ങൾ കാണാൻ കാത്തിരുന്ന സിനിമ; ഏറ്റവും പുതിയ ഒടിടി ചിത്രങ്ങൾ, എങ്ങനെ കാണാം ? | new-ott-release

ഈ ആഴ്ച ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ ഏതെന്നു നോക്കാം

ഒടിടി പ്രേക്ഷകരെ മുന്നിൽ കണ്ട്, ഓരോ ആഴ്ചയും തിയേറ്റർ റിലീസിനൊപ്പം ഏറ്റവും പുതിയ ചിത്രങ്ങളും ഒടിടിയിൽ എത്തുന്നുണ്ട്. ഈ ആഴ്ച ഒടിടിയിൽ എത്തിയ ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ ഏതെന്നു നോക്കാം.

Idiyan Chandu OTT: ഇടിയൻ ചന്തു ഒടിടിയിൽ

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ഇടിയൻ ചന്തു ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുകയാണ്. ജൂലൈയിൽ തിയേറ്ററിലെത്തിയ ചിത്രം നാലു മാസങ്ങൾക്കു ശേഷമാണ് ഒടിടിയിൽ എത്തിയത്. ശ്രീജിത്ത് വിജയൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ചന്തു സലിം കുമാർ വില്ലനായെത്തുന്ന ചിത്രം കൂടിയാണിത്.

ലാലു അലക്സ്, ജോണി ആന്‍റണി, ലെന, ഐ.എം.വിജയൻ, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങി എന്നിവരാണ് പ്രധാന താരങ്ങൾ.

Thekku Vadakku Ott: തെക്ക് വടക്ക് ഒടിടിയിൽ

വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന ‘തെക്ക് വടക്ക്’ ഒടിടിയിൽ എത്തിയിരിക്കുകയാണ്. എസ്. ഹരീഷ് എഴുതിയ രാത്രി കാവൽ എന്ന കഥയെ ആസ്പദമാക്കിയാണ് തെക്ക് വടക്ക് ഒരുക്കിയത്. ഹരീഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സാം സി. എസ് സംഗീതവും, സുരേഷ് രാജൻ ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിങും നിർവഹിച്ചു. അൻജന ഫിലിപ്പും വി.എ ശ്രീകുമാറും, അൻജന തിയറ്റേഴ്സിന്റെയും വാർസ് സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Kurukku OTT: കുരുക്ക് ഒടിടിയിൽ

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയ ക്രൈം ത്രില്ലറാണ് നവാഗതനായ അഭിജിത്ത് നൂറാണി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ‘കുരുക്ക്’. നിഷാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷാജി പുനലാലാണ് ചിത്രത്തിന്റെ നിർമാണം. തലസ്ഥാനനഗരിയെ നടുക്കിയ ഒരു ഇരട്ടക്കൊലപാതകത്തിൻ്റെ കുരുക്കഴിക്കാൻ ശ്രമിക്കുന്ന സമർത്ഥനായ പൊലീസ് ഉദ്യോഗസ്ഥൻ്റെ ഇൻവസ്റ്റിഗേഷൻ കഥയാണ് ചിത്രം പറയുന്നത്.

‘സെക്കൻ്റ് ഷോ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനിൽ ആൻ്റോയാണ് കുരുക്കിലെ കേന്ദ്ര കഥാപാത്രമായ സി.ഐ. സാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഹേഷ്, ബാലാജി ശർമ്മ, ബിന്ദു കെ.എസ്, യമുന, രാജ് കുമാർ, പ്രീതാ പ്രദീപ്, മീരാ നായർ, അസീം ഇബ്രാഹിം, ശ്രീജിത്ത് ശ്രീകണ്ഠൻ, സുബിൻ ടാർസൻ, അജയഘോഷ്, സന്ദീപ് സച്ചു, ഡോ.അനീഷ് എന്നിവരും പ്രധാന അഭിനേതാക്കളാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് കുരുക്ക് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ചിത്രം റെന്റ് അടിസ്ഥാനത്തിൽ ലഭ്യമാണ്.

Vivekanandan Viralanu OTT: വിവേകാനന്ദൻ വൈറലാണ് ഒടിടിയിൽ

ഷൈൻ ടോം ചാക്കോ നായകനായ കമൽ ചിത്രം വിവേകാനന്ദൻ വൈറലാണ് ഇപ്പോൾ ഒടിടിയിൽ കാണാം. വിവാഹിതനും ഏറെ ലൈംഗികാസക്തിയുമുള്ള വിവേകാനന്ദൻ എന്ന സർക്കാർ ജീവനക്കാരനെയാണ് ഷൈൻ ടോം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിവേകാനന്ദനു മറ്റൊരു സ്ത്രീയുമായും ബന്ധമുണ്ട്. വിവേകാനന്ദൻ്റെ അക്രമാസക്തമായ ഫാൻ്റസികൾ രണ്ട് സ്ത്രീകളുടെയും ജീവിതത്തിൽ സൃഷ്ടിക്കുന്ന ആഘാതമാണ് ചിത്രം സംസാരിക്കുന്നത്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് നായികമാർ. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

Secret OTT: സീക്രട്ട് ഒടിടിയിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി എസ്.എൻ സ്വാമി സംവിധാനം ചെയ്ത ‘സീക്രട്ട്’ ഇപ്പോൾ ഒടിടിയിൽ കാണാം. എസ് എൻ സ്വാമിയുടെ ആദ്യ സംവിധാന സംരംഭമാണിത്. അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

content highlight: new-ott-release-this-week-malayalam-films